Get Updates
Get notified of breaking news, exclusive insights, and must-see stories!

Bigg Boss Malayalam: ബുധനാഴ്ച ബിഗ് ബോസില്‍ വമ്പന്‍ ട്വിസ്റ്റ്: വരുന്നത് കില്ലാടി? ഇനി തണുപ്പന്‍ കളി നടക്കില്ല

മൂന്നാം ആഴ്ച പിന്നിട്ട ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് വളരെ മികച്ച രീതിയില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ആഞ്ചലീന വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ പുറത്തായപ്പോള്‍ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വൈല്‍ഡ് കാർഡ് എന്‍ട്രിയായി എത്തിയ ഹനാനും പുറത്തായി കഴിഞ്ഞു. ഇതോടെ ഈ ബുധനാഴ്ച തന്നെ മറ്റൊരു വൈല്‍ഡ് കാർഡ് കൂടി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലാലേട്ടന്‍ വരുന്ന ബുധനാഴ്ചയോടെ ആ ട്വിസ്റ്റ് ഉണ്ടാവുമെന്നാണ് ബിഗ് ബോസ് നിരൂപകയായ ബിഗ് ബോസ് മല്ലു ടോക്ക്സ് രേവതി അഭിപ്രായപ്പെടുന്നത്.

ഒരു മിഡ് വീക്ക് എവിക്ഷന്‍ ഉണ്ടാവും. പഴയ ആള്‍ക്കാർ രണ്ട് ദിവസത്തേക്ക് മാത്രമാണ് നോമിനേഷനില്‍ വരുള്ള എന്നാണ് എനിക്ക് തോന്നുന്നത്. ആ ദിവസങ്ങള്‍ക്കൊണ്ട് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ആളുകള്‍ക്ക് വോട്ട് കൊടുക്കുക്ക. റെനീഷ, റിനോഷ്, ഗോപി, ലച്ചു, മിഥുന്‍, വിഷ്ണു എന്നിവർക്കുള്ള വോട്ടിങ് ലൈനാണ് ഇപ്പോള്‍ ഓപ്പണായിരിക്കുന്നത്. ഇവരില്‍ നിന്നും ഒരാള്‍ കൂടെ പുറത്തേക്ക് പോവും. അതോടൊപ്പം തന്നെ ബുധനാഴ്ച ഒരു വൈല്‍ഡ് കാർഡ് എന്‍ട്രിയുണ്ടാവും. ട്വിസ്റ്റ് ഉണ്ടെന്നാണ് ലാലേട്ടന്‍ പറയുന്നതെന്നും രേവതി ചൂണ്ടിക്കാട്ടുന്നു.

 biggboss

ഈ ആഴ്ചത്തെ നോമിനേഷനില്‍ അഖില്‍ മാരാറും സാഗറുമുണ്ട്. അതിന് വേണ്ടിയാണ് അവർക്ക് ഡെയിലി ടാസ്ക് കൊടുത്തിരിക്കുന്നത്. തിങ്കളാഴ്ചത്തെ എപ്പിസോഡിന് ശേഷം പുതിയൊരു നോമിനേഷന്‍ ലിസ്റ്റ് കൂടി വരാനുണ്ട്. ചിലപ്പോള്‍ എവിക്ഷന്‍ ഉണ്ടാവും, ഇല്ലെങ്കില്‍ ഇല്ലാതിരിക്കും. അതേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ സാധിക്കില്ല. നാളെ അക്കാര്യത്തില്‍ വ്യക്ത വരും.

ആഞ്ചലീനയാണ് പുറത്തായിരിക്കുന്നത്. വളരെ അധികം സ്ക്രീന്‍ സ്പെയിസും എന്‍റർടെയിമെന്റും യൂണിക് ആയിട്ടുമുള്ളൊരു പേഴ്സണാലിറ്റിയായിരുന്നു ആഞ്ചലീന്‍. അവരെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. ടാസ്കില്‍ അത്ര സജീവമല്ലെങ്കിലും എല്ലാ കാര്യത്തിലും വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് തന്നെ അവരെ മാറ്റി നിർത്താന്‍ ആവുമായിരുന്നില്ലെന്നും രേവതി പറയുന്നു.

പലർക്കെതിരേയും ആഞ്ചലീന ഗെയിം കളിച്ചു. ചിലർക്ക് അതൊക്കെ കുട്ടിക്കളിയായി തോന്നുമെങ്കിലും അവർ വളരെ സീരിയസായി തന്നെ ഈ ഗെയിമിനെ കണ്ടതായിട്ടാണ് എനിക്ക് തോന്നിയത്. ഈ കുട്ടി എന്താണ് പറയുന്നതെന്ന ഒരു ക്യൂരിയോസിറ്റി ആളുകള്‍ക്ക് ഉണ്ടായി. ഇതുവരേയുള്ള ബിഗ് ബോസ് സീസണിലെ തന്നെ വ്യത്യസ്തയായ ഒരു മത്സരാർത്ഥിയായിരുന്നു. അതുകൊണ്ട് തന്നെയാണ് ആദ്യത്തെ ആഴ്ച ഇത്ര നെഗറ്റീവ് കിട്ടിയിട്ടും രണ്ടാമത്തെ ആഴ്ച മുതല്‍ ആളുകള്‍ ഇഷ്ടപ്പെട്ട് തുടങ്ങിയത്.

ബിഗ് ബോസ് ഹൌസിനുള്ളില്‍ ആരൊക്കെയാണോ ആഞ്ചലീനയെ എതിർത്തത് അവരൊക്കെയാണ് കരഞ്ഞത് എന്നതാണ് കൌതുകമുള്ള കാര്യം. കൂടെ നിന്നവർ മിണ്ടാതിരിക്കുകയും ചെയ്തു. ഇതെലാം ഗെയിമിന്റെ ഭാഗമായിരുന്നു. ഈ ഒരു ബിഗ് ബോസ് സീസണ്‍ വലിയ തോതില്‍ ബോർ അടിച്ചപ്പോള്‍ ഇവളയെങ്കിലും കണ്ടോട്ട് ഇരിക്കാമല്ലോ എന്നുണ്ടായിരുന്നുവെന്നും രേവതി പറയുന്നു.

omar lulu

വൈല്‍ഡ് കാർഡ് എന്‍ട്രി ആരായിരിക്കുമെന്ന കാര്യത്തില്‍ പ്രേക്ഷകർക്ക് ഇടയില്‍ ഇപ്പോള്‍ തന്നെ ഒരു പേര് ശക്തമായ രീതിയില്‍ പ്രചരിക്കുന്നുണ്ട്. സംവിധായകന്‍ ഒമർ ലുലുവിന്റെ പേരാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. നേരത്തെ തന്നെ സാധ്യത പട്ടികയില്‍ ഇടം പിടിച്ചിരുന്ന ഒരു പേരാണ് ഒമർ ലുലുവിന്റേത്. അദ്ദേഹം ഷോയിലേക്ക് എത്തുകയാണെങ്കില്‍ ഇപ്പോഴത്തെ തണുപ്പന്‍ മട്ട് മാറി ഗെയിം ഒന്ന് ചൂടാവും എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

മുംബൈയിലേക്ക് സൂചിപ്പിക്കുന്ന തരത്തിലുള്ള ഒരു പോസ്റ്റും ഒമർ ലുലു പങ്കുവെച്ചിട്ടുണ്ട്. ''ഹിന്ദി പടം സെറ്റായിട്ട് ഉണ്ട്. ഇനി കളി മുബൈയിൽ ബോളിവുഡിൽ, നിങ്ങളുടെ സപ്പോർട്ട് ഒന്നും വേണ്ട, ദയവ് ചെയ്‌ത്‌ തളർത്താതെ ഇരുന്നാ മതി'' - എന്നാണ് ഒമർ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിലെ മുംബൈ, സപ്പോർട്ട് ഒന്നും വേണ്ട, ദയവ് ചെയ്‌ത്‌ തളർത്താതെ ഇരുന്നാ മതി എന്നീ വരികകളെ പിന്തുടർന്നാണ് ഒമർ ലുലുവും ബിഗ് ബോസിലേക്കോ എന്ന ചർച്ചകള്‍ സജീവമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+