അകത്ത് നടന്ന ബഹളം പുറത്തുകേട്ടുവെന്ന് അഖില്‍; നോമിനേഷനിലെ ആദ്യത്തെ ആള്‍ ഇയാള്‍
ബിഗ്‌ബോസ് മലയാളം സീസൺ 5 ൽ അടുത്ത ആഴ്ചയിലേക്ക് നോമിനേറ്റ് ചെയ്യേണ്ട ആളുകളെ തിരഞ്ഞെടുത്തു തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ തവണത്തെ പോലെയല്ല ഇത്തവണ ആളുകളെ തിരഞ്ഞെടുക്കുന്ന രീതി. മൂന്ന് പേർ കൺഫെഷൻ റൂമിലേക്ക് പോവുകയും അവിടെ നിന്ന് പരസ്പരം സംസാരിച്ച് നോമിനേറ്റ് ചെയ്യേണ്ട ആളുകളെ തീരുമാനിക്കുകയും ആണ് ചെയ്യേണ്ടത്.
ആദ്യം നാദിറ, ഷിജു, ജുനൈസ് എന്നിവരാണ് പോയത്. എന്നാൽ ഷിജു ക്യാപ്റ്റനായതുകൊണ്ട് തന്നെ നോമിനേഷനിൽ ഉൾപ്പെടില്ല. നാദിറയും ജുനൈസും അവരുടെ കാര്യങ്ങൾ സംസാരിച്ചു കഴിയുമ്പോൾ ആരെയാണ് നോമിനേറ്റ് ചെയ്യുന്നത് എന്ന് തീരുമാനിക്കേണ്ടത് ഷിജുവായിരുന്നു.

നാദിറയും ജുനൈസും ഒട്ടും വിട്ടുകൊടുക്കാതെയാണ് സംസാരിച്ചത്. ബിഗ്‌ബോസ് വീട്ടിൽ ഇരുവരും നല്ല സുഹൃത്തുക്കളാണ്. പല പ്രധാന കാര്യങ്ങളും ഇവർ പരസ്പരം സംസാരിക്കാറുണ്ട്. നാദിറയ്ക്ക് സാഗറിനോടുള്ള പ്രണയവും ജുനൈസിന് സെറീനയോടുള്ള പ്രണയവും പരസ്പരം സംസാരിച്ചിരുന്നു.
എന്നാൽ കൺഫെഷൻ റൂമിൽ ഇരുവരുംസ നോമിനേഷനിൽ പെടാതിരിക്കാൻ പരമാവധി ശ്രമിച്ചു. ബിഗ്‌ബോസ് ഹോട്ടൽ ടാസ്‌ക്കിലെ പ്രകടനമായിരുന്നു ജുനൈസ് എടുത്തുപറഞ്ഞത്. എന്നാൽ അത് ആർക്കും ചെയ്യാവുന്നതാണെന്ന് നാദിറ പറഞ്ഞു. എന്നാൽ നാദിറ എലിമിനേഷനിൽ വന്നത് കുറവാണെന്നു രണ്ട് വട്ടം മാത്രമാണ് വന്നതെന്ന് ജുനൈസ് പറയുന്നു. എന്നാൽ നന്നായി കളിച്ചത് കൊണ്ടല്ലേ നോമിനേഷനിൽ വരാത്തതെന്ന് നാദിറ പറയുന്നു.
പിന്നീട് അഖിൽ മാരാറിന്റെ വിഷയത്തിലാണ് ഇവർ തമ്മിൽ തർക്കിക്കുന്നത്. ശാരീരകമായി ആക്രമിച്ച അഖിലിനെ ന്യായീകരിച്ചാണ് നാദിറ സംസാരിക്കുന്നത് എന്നായിരുന്നു ജുനൈസ് പറഞ്ഞത്. എന്നാൽ ജുനൈസ് തന്നെ അഖിലിനോട് ക്ഷമിച്ചതല്ലേ എന്നാണ് നാദിറ ചോദിച്ചത്. ജുനൈസും അഖിലും തമ്മിൽ പ്രശ്‌നം ഉണ്ടായതിനിടെ അഖിൽ തോളുകൊണ്ട് ജുനൈസിന് തള്ളിയിരുന്നു,
എന്നാൽ തന്നെ ശാരീരികമായി ഉപദ്രവിച്ചു എന്നുപറഞ്ഞ് ജുനൈസ് ബിഗ്‌ബോസിനോട് അഖിലിനെ പുറത്താക്കാൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ടുപേരേയും ബിഗ്‌ബോസ് വിളിപ്പിക്കുകയും അഖിൽ താൻ തല്ലിയില്ല ഷോൾഡർ കൊണ്ട് തട്ടുകമാത്രമാണ് ചെയ്തതെന്നും നിയമം താൻ തെറ്റിച്ചുവെങ്കിൽ പുറത്ത് പോകാൻ തയ്യാറാണെന്നും പറഞ്ഞിരുന്നു.
എന്നാൽ ഷേയ്ക്ക് ഹാൻഡ് നൽകി പോകാനാണ് ബിഗ്‌ബോസ് പറഞ്ഞത്. ഈ സംഭവമാണ് എലിമിനേഷനിൽ ചർച്ചയായത്. ഒടുവിൽ ഷിജു തീരുമാനം എടുക്കുകയായിരുന്നു. ജുനൈസിനെയാണ് നോമിനേറ്റ് ചെയ്തത്. ഇതിലുള്ള അമർഷം ജുനൈസ് പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ആരാണ് എലിമിനേറ്റഡ് ആയതെന്ന് പറയരുതെന്ന് ബിഗ്‌ബോസ് പറയുന്നുണ്ടെങ്കിലും ജുനൈസ് താനാണ് പുറത്തായതെന്ന് പലതരത്തിൽ പറയുന്നുണ്ട്.
ഗ്രൂപ്പിസം ആണ് നടന്നതെന്നും ജുനൈസ് പറയുന്നു. നാദിറ അഖിലിനെ ന്യായീകരിച്ചാണ് സംസാരിച്ചതെന്നും പറയുന്നു.അതേസമയം അകത്ത് ബഹളം നടന്നോ എന്നും പുറത്തേക്ക് കേൾക്കാമയിരുന്നുവെന്നും അഖിൽ ഷിജുവിനോട് ചോദിക്കുന്നു. എന്നാൽ അവിടെ നടന്ന കാര്യം ചോദിക്കരുതെന്നും പറയില്ലെന്നും ഷിജു പറയുന്നു. അടുത്ത ടീമിനെ ആദ്യം വിളിച്ചെങ്കിലും പിന്നീട് അവരോട് തിരിച്ച് പോയിരിക്കാൻ പറയുന്നു.












Click it and Unblock the Notifications