'അവള്‍ ആഗ്രഹിച്ചത് പോലെ സാഗര്‍ ബിഗ് ബോസില്‍ എത്തി.. പക്ഷെ അത് കാണാന്‍ അവളില്ല'; സാഗറിന്റെ അച്ഛന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ചുരുങ്ങിയ നാള്‍ കൊണ്ട് ഏറെ ശ്രദ്ധ നേടിയ മത്സരാര്‍ത്ഥിയാണ് സാഗര്‍ സൂര്യ. തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ തന്നെ ഏറെ ജനപ്രിയനായ സാഗര്‍ സൂര്യ ബിഗ് ബോസിലും പ്രേക്ഷകരെ കൈയിലെടുത്തിരുന്നു. അടുത്തിടെ തന്റെ കഥ പറയുന്നതിനിടെ അമ്മയുടെ മരണം ഉണ്ടാക്കിയ ജീവിതത്തിലെ ശൂന്യതയെ കുറിച്ചും സാഗര്‍ സൂര്യ പറഞ്ഞത് എല്ലാവരുടേയും കണ്ണ് നിറച്ചിരുന്നു.
ഇപ്പോഴിതാ സാഗര്‍ സൂര്യയുടെ അച്ഛന്‍ സുരേന്ദ്രനും അമ്മ-മകന്‍ ബന്ധത്തെ കുറിച്ച് പറയുകയാണ്. മഴവില്‍ കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അമ്മയുമായി സാഗറിന് വളരെ അടുപ്പമായിരുന്നു എന്നും അമ്മയായിരുന്നു അവന്റെ കലാജീവിതത്തെ വിലയിരുത്തി നിര്‍ദേശങ്ങള്‍ പറഞ്ഞിരുന്നത് എന്നും സുരേന്ദ്രന്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

സ്വന്തം പ്രയത്‌നം കൊണ്ട് കഷ്ടപ്പെട്ടാണ് അവന്‍ ഈ നിലയില്‍ എത്തിയത്. ബിഗ് ബോസില്‍ എത്തിപ്പെട്ടതില്‍ ദൈവത്തിനോട് നന്ദി പറയാനുണ്ട്. സന്തോഷത്തിനിടയിലും ഞങ്ങളുടെ എല്ലാം ഉള്ളില്‍ ഒരു വേദന ബാക്കി നില്‍ക്കുന്നുണ്ട്. കാരണം ബിഗ് ബോസ് ആദ്യ സീസണ്‍ തൊട്ട് ഏറ്റവും കൂടുതല്‍ കണ്ടിരുന്നത് എന്റെ വൈഫാണ്. ഞാന്‍ കട അടച്ച് വന്നാലും ത്രൂ ഔട്ട് അവള്‍ ഇതില്‍ ആയിരിക്കും. എന്നോട് പറയും ചേട്ടന്‍ കിടന്നോ ഞാന്‍ ഇത് കഴിഞ്ഞെ കിടക്കുന്നുള്ളൂ എന്ന് പറയും.
ആള്‍ ഭയങ്കര അഡിക്ടഡായിരുന്നു. അങ്ങനെ ഒരു അവസരത്തില്‍ ഞങ്ങളുടെ മകന് അതില്‍ അവസരം കിട്ടിയിട്ട് അത് കാണാന്‍ അവളില്ല എന്ന് പറയുമ്പോള്‍ വലിയ ഒരു വേദനയാണ്. അവന്‍ ബിഗ് ബോസില്‍ ഉണ്ടെങ്കിലും അത് കാണാന്‍ അവളില്ല എന്ന് പറയുമ്പോള്‍ ഉള്‍ക്കൊള്ളാന്‍ പറ്റില്ല. ബിഗ് ബോസ് പ്രോഗ്രാം ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹമുള്ള ആളായിരുന്നു. തട്ടീം മുട്ടീം ചെയ്യുമ്പോഴും സാഗറിനെ വിലയിരുത്തി അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നത് അമ്മയായിരുന്നു.
അമ്മയെ കണ്ട് കഴിഞ്ഞാല്‍ യാതൊരു വിധ അസുഖങ്ങളും ഉള്ള ആളായിട്ട് തോന്നില്ല. വാതസംബന്ധമായ മരുന്ന് കഴിക്കാറുണ്ടായിരുന്നു. അമൃത ആശുപത്രിയില്‍ പോയി എല്ലാ വിധ ചെക്കപ്പുകളും ചെയ്തിരുന്നു. അതിലൊന്നും ഒരു പ്രശ്‌നവുമില്ലായിരുന്നു. ഓങ്കോളജി പരിശോധന വരെ നടത്തിയിട്ടും ഒരു പ്രശ്‌നവുമില്ലായിരുന്നു. പിന്നീടാണ് അറിഞ്ഞത് അയോട്ട ആര്‍ത്രൈറ്റിസ് എന്ന് പറയുന്ന അസുഖമാണ് എന്ന്.
അതിന് യാതൊരു വിധ ലക്ഷണങ്ങളും കാണിക്കില്ല. ശരീരം മുഴുവന്‍ വേദനയുണ്ടായിരുന്നു. എന്നാല്‍ മറ്റ് പ്രശ്‌നങ്ങളെന്നുമുണ്ടായിരുന്നില്ല. മരിക്കുന്നതിന്റെ രണ്ട് മണിക്കൂര്‍ മുന്‍പ് വരെ വളരെ സന്തോഷത്തില്‍ ആയിരുന്നു. എന്നോടും സാഗറിനോടും തമാശയൊക്കെ പറഞ്ഞ് ചിരിച്ചിരുന്നു. അതിനിടെ പെട്ടെന്ന് പറഞ്ഞു എന്തോ ഒരു അസ്വസ്ഥത തോന്നുന്നുണ്ട് എനിക്ക് എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു, ഐസിയുവിലേക്ക് പോകണോ എന്ന്.
Vastu Tips for Work: കര്‍പ്പൂരം കൊണ്ട് ജോലിയില്‍ തിളങ്ങാനാകുമോ..? വാസ്തു പറയുന്നത് കേള്‍ക്കൂ
അപ്പോള്‍ പോകാം എന്ന് പറഞ്ഞു. അവള്‍ തന്നെയാണ് സ്‌ട്രെച്ചറില്‍ കയറിയതും. ഐസിയുവിലേക്ക് പോകുമ്പോളും ചിരിച്ച് കൊണ്ടാണ് പോയത്. ഐസിയുവിലേക്ക് കയറാന്‍ നില്‍ക്കുമ്പോള്‍ പറഞ്ഞു അടിവയറ്റില്‍ വേദനയുണ്ട് എന്ന്. അത് ഡോക്ടറോട് പറയാം എന്ന് പറഞ്ഞു. അത് കഴിഞ്ഞു 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും മരണം സംഭവിച്ചു. കൊറോണ സമയത്ത് സാഗറും എല്ലാവരും വീട്ടില്‍ ആയിരുന്നു.
അങ്ങനെ ഇവിടെ നിന്ന് അമ്മയുമായി അറ്റാച്ച്‌മെന്റ് ആയി. അതുകൊണ്ട് തന്നെ അവന്‍ ഇപ്പോഴും റിക്കവര്‍ ആയിട്ടില്ല. ഒരിക്കലും വഴക്കൊന്നും ഉണ്ടാക്കുന്ന പ്രകൃതമല്ല. മരിക്കുന്നതിന് ആറ് മാസം മുന്‍പെ സാഗറിനോട് ചോദിച്ചിട്ടുണ്ട്, നിന്റെ അച്ഛന് ദേഷ്യം വരാന്‍ എന്താണ് ചെയ്യേണ്ടത് എന്ന്. അവര്‍ ഭയങ്കര അറ്റാച്ച്‌മെന്റ് ആയിരുന്നു. ഇത്തരം കാര്യങ്ങളില്‍ അവനെ പ്രോത്സാഹിപ്പിച്ചിരുന്നത് അമ്മയായിരുന്നു.
തട്ടീം മുട്ടീടെ സമയം ആയാലും ബിഗ് ബോസ് കണ്ട് കൊണ്ടിരിക്കുമ്പോള്‍ അവന്‍ ചോദിക്കും. അമ്മ എന്റെ പ്രോഗ്രാം കാണുന്നില്ലല്ലേ എന്ന് ചോദിക്കും. അപ്പോള്‍ നിന്റെ പരിപാടി ബിഗ് ബോസില്‍ വരുമ്പോള്‍ ഞാന്‍ കാണാം എന്ന് പറഞ്ഞിട്ടുണ്ട്. അതിപ്പോള്‍ എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് അറിയില്ല. സത്യം പറഞ്ഞാല്‍ അത് യാഥാര്‍ത്ഥ്യമായി.












Click it and Unblock the Notifications