Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒന്നരലക്ഷത്തിന്റെ ജോലി രാജിവെച്ചു,സർക്കാർ ജോലി വേണ്ടെന്നു വെച്ചു,ദേഷ്യം വന്നാൽ..; അഖിലിനെ കുറിച്ച് കുടുംബം

ബിഗ് ബോസ് സീസൺ 5 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് സംവിധായകൻ കൂടിയായ അഖിൽ മാരാർ. മികച്ച രീതിയിൽ ഗെയിമുകളും ടാസ്കുകളുമെല്ലാം കളിക്കുമ്പോഴും അഖിലിന് ഏറ്റവും കൂടുതൽ വിമർശനം നേരിടേണ്ടി വന്നിട്ടുള്ളത് അനാവശ്യമായി സഹമത്സരാർത്ഥികളോട് ദേഷ്യം പ്രകടിപ്പിക്കുന്നതിനെ കുറിച്ചാണ്. പലപ്പോഴും അഖിലിന്റെ ദേഷ്യം കൈവിട്ട് പോകുന്ന സാഹചര്യത്തിലേക്ക് എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ അഖിലിന്റെ ഈ സ്വഭാവത്തെ കുറിച്ച് പറയുകയാണ് അഖിലിന്റെ അമ്മയും ഭാര്യ ലക്ഷ്മിയും. ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. സംവിധാകനിലേക്കുള്ള അഖിലിന്റെ യാത്രയെ കുറിച്ചും ഇരുവരും പ്രതികരിക്കുന്നുണ്ട്, വായിക്കാം

 akhil

'അഭിപ്രായങ്ങളും നിലപാടുകളും പറയുമ്പോൾ മാത്രമാണ് റഫ് ആന്റ് ടഫ്. അല്ലാത്ത സമയങ്ങളിൽ അദ്ദേഹം വളരെ ഹ്യൂമറസ് ആയ,ടോക്കറ്റീവ് ആയ, സോഫ്റ്റ് ആയ വ്യക്തിയാണ്. ദേഷ്യപ്പെട്ടാലും പെട്ടെന്ന് തന്നെ തണുക്കുന്നൊരു രീതിയാണ്.

സ്കൂൾ ടോപ്പായിരുന്നു, സർക്കാർ ജോലി കിട്ടിയിരുന്നു. എന്നാൽ അതിന് പോയില്ല, അതിന്റെ പേരിൽ ചില വഴക്കുകൾ വീട്ടിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ചെറുപ്പത്തിലെ സിനിമയായിരുന്നു അവന്റെ മോഹം. നാടകം എഴുതി സംവിധാനം ചെയ്തു സമ്മാനമൊക്കെ നേടിയിട്ടുണ്ട്.

നന്നായി പടം വരക്കും. പുസ്തകങ്ങളൊക്കെ നന്നായി വായിക്കുമായിരുന്നു. അഖിലിനെ കുറിച്ചൊക്കെ അധ്യാപകരൊക്കെ പറയുമ്പോൾ അഭിമാനം തോന്നിയിരുന്നു. സിനിമ പറ്റുന്ന ഫീൽഡാണോയെന്ന സംശയം കുടുംബത്തിന് ഉണ്ടായിരുന്നു. ഇപ്പോൾ തോന്നുന്നു അവനെടുത്ത തീരുമാനം നല്ലതായിരുന്നു.

akhilmarar

സർക്കാർ ജോലി ഉപേക്ഷിച്ചതിന്റെ പേരിലാണ് പ്രശ്നങ്ങൾ ഉണ്ടായത്. വീട് വിട്ട് ഇറങ്ങി പോയത് അവന്റെ മേഖലയുമായി മുന്നോട്ട് പോകാനായിരുന്നു. അല്ലാതെ വീട് വിട്ട് ദേഷ്യപ്പട്ട് ഇറങ്ങി പോയതല്ല.

പ്രണയ വിവാഹം ആയിരുന്നില്ല, തന്റെ അമ്മ അഭിഭാഷക ആയിരുന്നു. ഒരു കേസിന്റെ വിഷയവുമായി ബന്ധപ്പെട്ട് അഖിലേട്ടൻ അമ്മയെ ആണ് പരിചയപ്പെടുന്നത്. അങ്ങനെ അമ്മയാണ് തനമ്‍റെ മകൾക്ക് പറ്റിയ ആൾ ആണെന്ന് പറയുന്നത്. വിവാഹം ഉറപ്പിച്ചതും അങ്ങനെയായിരുന്നു. ഞങ്ങൾ രണ്ട് പേരും ഒരു ഫാന്റസി ലവ് കൺസപ്റ്റുള്ള ആളുകൾ അല്ല.

സാധാരണ കുടുംബത്തിൽ നിന്ന് വരുന്നയാളാണ് ഞങ്ങൾ. സിനിമ എന്ന ആഗ്രഹം അദ്ദേഹം പങ്കുവെച്ചപ്പോൾ എങ്ങനെ മുന്നേറാൻ ആകുമെന്ന ആശങ്കയുണ്ടായിരുന്നു. അദ്ദേഹം മിടുക്കനാണ്, ആ ധൈര്യമായിരുന്നു അമ്മക്ക്. കുടുംബത്തെക്കാൾ സിനിമക്കാര്യത്തിൽ സുഹൃത്തുക്കളുടെ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്.

മകനെ പിന്തുണയ്ക്കാതിരുന്നതല്ല. പല ജോലികളും മകൻ ചെയ്തിരുന്നു. മെഡിക്കൽ റെപ് ആയി വർക്ക് ചെയ്തിരുന്നു, തുടക്ക ശമ്പളം ഒന്നരലക്ഷം രൂപ ഉണ്ടായിരുന്നു. ആറേഴ് മാസം കഴിഞ്ഞപ്പോൾ രാജിവെച്ചു. സിനിമ അഡിക്ടായത് കാരണം ജോലികളൊക്കെ രാജിവെച്ച് കൊണ്ടേയിരുന്നു.

akhilmarar

പൈസയോട് അവന് താത്പര്യമില്ല. വലിയ വീട് വെക്കണമെന്നോ പണം ഉണ്ടാക്കണമെന്നോ എന്നൊന്നും അവനില്ല. ജോലിയുടെ കാര്യത്തിൽ മാത്രമേ അവനോട് ഞങ്ങൾക്ക് പ്രശ്നം ഉണ്ടായിരുന്നുള്ളൂ. 10ാം ക്ലാസ് പഠിക്കുമ്പോൾ മുതൽ ട്യൂഷനൊക്കെ പഠിപ്പിക്കുമായിരുന്നു. ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ടേ ഇല്ല അവൻ.

അഖിൽ വലിയ ദേഷ്യക്കാരനാണ്. കൺട്രോൾ ചെയ്യാൻ കഴിയാതെ വന്നാൽ പുള്ളി സ്വയം വേദനിപ്പിക്കും. ഭിത്തിയിലിട്ട് അടിക്കുകയൊക്കെ ചെയ്താണ് ദേഷ്യം തീർക്കുന്നത്. നാവൊക്കെ കടിക്കുന്നത് ദേഷ്യം തീർക്കാനായിരിക്കും.പുള്ളി റിയൽ ആയി എത്തിക്സ് ഇട്ട് കളിക്കുകയാണ്. ശരിയുടെ രീതിയിൽ പോകണമെന്നാണ് പുള്ളിയുടെ നിലപാട്.

സാഗറുമായുള്ള വിഷയത്തിൽ കാണുന്നവർക്ക് അറിയാമല്ലോ പുള്ളി ക്ഷമ ചോദിച്ചതാണ്. പിന്നെയും കുത്തി കുത്തി ക്ഷമ പറയിക്കേണ്ട കാര്യമില്ലല്ലോ,അദ്ദേഹം ക്ഷമ പറയുകയുമില്ല. സാഗർ കണ്ടന്റിന് വേണ്ടി ഉണ്ടാക്കിയ വഴക്കാണത്. അഖിൽ മാപ്പ് പറയരുത് എന്ന് തന്നെയായിരുന്നു ആഗ്രഹം. പറഞ്ഞിരുന്നെങ്കിൽ നാട്ടിലുള്ള അഖിലും ഷോയിൽ ഉള്ള അഖിലും രണ്ടായേനെ'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+