Get Updates
Get notified of breaking news, exclusive insights, and must-see stories!

മിഥുനെതിരെ കേസെടുത്താല്‍ പട്ടാളം നല്‍കുന്ന ശിക്ഷയെന്ത്: അത് ഭീകരമായിരിക്കും; മേജർ രവി പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 5 താരം അനിയന്‍ മിഥുനെതിരെ പട്ടാളം കേസെടുത്താല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് മേജർ രവി. മോഹന്‍ലാല്‍ ആവർത്തിച്ച് ചോദിച്ചിട്ടും തെറ്റ് തിരുത്താന്‍ മിഥുന്‍ തയ്യാറായില്ല. അദ്ദേഹത്തെ കള്ളനാക്കുന്ന രീതിയിലുള്ള മറുപടിയായിരുന്നു അവന്‍ നല്‍കിയത്. അപ്പോള്‍ ആരുടെ ക്രെഡിബിലിറ്റിയാണ് അവിടെ നഷ്ടപ്പെടുന്നത്. അവിടെയാണ് നമ്മുടെ പ്രശ്നം. പിറ്റേ ദിവസം അദ്ദേഹം സോറി പറഞ്ഞതായും ലാല്‍ എന്നെ അറിയിച്ചു. അതുകൊണ്ടാണ് ആ ചർച്ചകള്‍ അവിടെ അവസാനിപ്പിച്ചതെന്നും മേജർ രവി പറയുന്നു.

എന്തിനാണ് ഇത്തരം വിഷയങ്ങളില്‍ സമയം കളയുന്നതെന്നാണ് എന്റെ ചോദ്യം. ഒരു ചെറുപ്പക്കാരന് അബദ്ധം പറ്റി എന്ന രീതിയില്‍ കണ്ട് വിട്ടുകളയാം. പക്ഷെ നമ്മള്‍ ഓർക്കേണ്ട കാര്യം പട്ടാളത്തെക്കുറിച്ചൊക്കെ ഇങ്ങനെ പറയാമോയെന്നാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ആവർത്തിക്കരുത്. അതിനുള്ള ഒരു മുന്നറിയിപ്പായിട്ട് ഇതിനെ കാണണം. വേണമെങ്കില്‍ അവനെതിരെ നടപടി എടുപ്പിക്കണമെങ്കില്‍ എനിക്ക് സാധിക്കും. അതിനുള്ള ഒരു സ്വാധീനമൊക്കെ ഇപ്പോഴും എനിക്കുണ്ട്.

majou ravi-

എന്ത് തന്നെയായാലും എന്റെ ഭാഗത്ത് നിന്നും മിഥുനെതിരെ നടപടി എടുപ്പിക്കാനുള്ള ഒരു നീക്കം ഉണ്ടാവില്ല. വേറെ ആരെങ്കിലും ചെയ്യുമോയെന്ന് എനിക്ക് അറിയില്ല. ഒരു ചെറുപ്പക്കാരന് പറ്റിയ അബദ്ധം എന്ന നിലയില്‍ കാണാനാണ് എനിക്ക് താല്‍പര്യം. താരത്തെ ഷോയില്‍ തുടർന്നും നിർത്തണോ, വേണ്ടയോ എന്നൊക്കെ തീരുമാനിക്കേണ്ടത് ഏഷ്യാനെറ്റാണ്. എന്നാലും അവരും ഒരു തീരുമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ആ വിഷയത്തിലൊന്നും ഒരു അഭിപ്രായം പറയാന്‍ ഞാനില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിനിമ ദ ക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിഗ് ബോസിലേക്ക് ഒരു വ്യക്തിയെ തിരഞ്ഞെടുക്കാന്‍ പ്രധാനമായും അടിസ്ഥാനമാക്കുന്നത് പൊലീസ് വെരിഫിക്കേഷനാണ്. എന്തെങ്കിലും പ്രധാനപ്പെട്ട കേസുകള്‍ ഉണ്ടോയെന്ന് പരിശോധിക്കും. മറ്റ് കാര്യങ്ങളിലൊക്കെ അവർ പറയുന്ന കാര്യങ്ങളും മറ്റും ഒരു പരിധിവരെ വിശ്വസിക്കുകയാണ് ചെയ്യുക. വലിയ രീതിയിലുള്ള റീ-ചെക്ക് ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. ഇനിമുതല്‍ ഏതായാലും എല്ലാ കാര്യങ്ങളും അവർ പരിശോധിക്കും.

പലരും ചോദിക്കുന്നുണ്ട് പട്ടാളം കേസെടുത്താല്‍ മിഥുന് ലഭിക്കാന്‍ പോവുന്ന ശിക്ഷ എന്തായിരിക്കുമെന്ന്. മിഥുനെതിരെ ആരെങ്കിലും നിയമപരമായി മുന്നോട്ട് പോവുകയാണെങ്കില്‍ ഭീകരമായ രീയിലുള്ള നടപടികളായിരിക്കും നേരിടേണ്ടി വരിക. പട്ടാളത്തിന്റെ സെക്യുരിറ്റിയെ അടക്കം ചോദ്യം ചെയ്തിട്ടുണ്ട്. മറുവശത്ത് വനിത പട്ടാളക്കാരിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളുമുണ്ടെന്നും മേജർ രവി പറയുന്നു.

 midhun biggboss

ഈ വിഷയം കേസിന്റെയൊക്കെ തരത്തിലേക്ക് എന്തുകയാണെങ്കില്‍ സ്വന്തമായി പണം ചിലവഴിച്ച് വേണം വക്കീലിനെയൊക്കെ വെക്കാന്‍. അതിനൊക്കെയുള്ള സാമ്പത്തികം അദ്ദേഹത്തിനുണ്ടോയെന്ന് അറിയില്ല. അതുകൊണ്ടാണ്, ഞാനായിട്ട് ഈ വിഷയം കേസ് ആക്കാന്‍ ഇടപെടില്ലെന്ന് പറഞ്ഞത്. ലാലിന്റേയും പ്രേക്ഷകരുടേയും മുന്നില്‍ സോറി പറഞ്ഞു. അവിടം കൊണ്ട് അത് വിടുന്നതാണ് നല്ലത്.

ദേശീയ പതാക പുതപ്പിച്ച ഒരു പട്ടാളക്കാരിയുടെ മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് കരഞ്ഞു എന്നൊക്കെ പറയുന്നത് സത്യമാണോയെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. അടുത്ത ബന്ധുക്കളെയല്ലാതെ വേറെ ആരേയും ആ മൃതദേഹം ഒന്നു തൊടാന്‍ പോലും അനുവദിക്കില്ല. ആ സമയത്ത് സാധാരണ ജനങ്ങളെ അതിന് അകത്തേക്ക് ഒരു തരത്തിലും അടുപ്പിക്കുകയുമില്ല. എന്നോട്ട് സംസാരിച്ചതിന് ശേഷം, ഞാന്‍ ഇവനെ ഗ്രില്‍ ചെയ്തോളം എന്ന് പറഞ്ഞാണ് പോയത്. ലാലിന് തുടക്കത്തില്‍ തന്നെ അത് വിശ്വാസമായിരുന്നില്ല.

പട്ടാളക്കഥയിലാണ് എല്ലാം പൊളിഞ്ഞു വീണത്. അല്ലെങ്കില്‍ ഈ വുഷുവിന്റെ കാര്യമൊന്നും ആരും ചോദ്യം ചെയ്യില്ലായിരുന്നു. കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന എന്ത് ഇമേജും ഒരു ദിവസം പൊളിയും. സിനിമയില്‍ വരുന്ന സമയത്ത് ഞാന്‍ കേണലായിരുന്നുവെന്ന് പറഞ്ഞിരുന്നെങ്കില്‍ അത് അങ്ങനെ കുറച്ചുകാലം പോവും. എന്നാല്‍ ഒരു ദിവസം ആരെങ്കിലും വന്ന് അവന്‍ എന്റെ കൂടെ മേജറായിട്ട് വിരമിച്ചതാണെന്ന് പറഞ്ഞാല്‍ എല്ലാ അവിടെ തകരും. കള്ളത്തരം ഒരിക്കലും ശ്വാശതമല്ലെന്ന് യുവതലമുറ മനസ്സിലാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+