'അതാണ് അവന്റെ ചരിത്രം..ഇത് റംസാൻ ആണ്, അവൻ വിജയിച്ചു തന്നെ മടങ്ങും'; വൈറൽ കുറിപ്പ്
കൊച്ചി:ചാനലിലെ ഡാൻസ് റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലൂടെ ശ്രദ്ധ നേടിയ താരമായ റംസാൻ,ബിഗ് ബോസിലെ പ്രായം കുറഞ്ഞ മത്സരാർത്ഥിയാണ്. പലപ്പോഴും പക്വതയില്ലായ്മയുടെ പേരിൽ വിമർശിക്കപ്പെട്ട താരം കൂടിയാണ് റംസാൻ. ഒരു ടാസ്കിനിടയിൽ ചെരുപ്പ് വലിച്ചെറിഞ്ഞ റംസാന്റെ പ്രവൃത്തിക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. റംസാനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉയർന്നിരുന്നു.
ഇതിനിടയിൽ റംസാനേയും റംസാന്റെ ജീവിത കഷ്ടപ്പാടുകളേയും എല്ലാം കുറിച്ച് പ്രതികരിച്ച് കൊണ്ടുള്ള താരത്തിന്റെ നാട്ടുകാരിയുടെ ഒരു ഫേസ്ബുക്ക് കുറിപ്പ് ോഷ്യൽ മീഡിയയിൽ വൈറലയാിരിക്കുകാണ്. ജിസ്മി എന്നയാളുടെ പേരിലുള്ള കുറിപ്പ് ബിഗ് ബോസ് ഫാന്‍സ് പേജുകളിലാണ് പ്രത്യക്ഷപ്പെട്ടത്. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ചെറുപ്പം മുതലേ അറിയാം
മത്സരബുദ്ധി മാത്രേയുള്ളൂ മനുഷ്യത്വമില്ല
21 വയസ്സായിട്ടും പക്വതയില്ല
പാലിക്കുപ്പി മുലകുടി മാറാത്ത ചെക്കൻ
പുച്ഛം മാത്രം എല്ലാവരോടും
ബഹുമാനമില്ല...കഴിഞ്ഞോ നിങ്ങളുടെ പരാതികൾ...എങ്കിൽ കേട്ടോളൂ, ഞാൻ റംസാന്റെ നാട്ടുകാരിയാണ്, ചെറുപ്പം മുതൽ എനിക്കവനെ അറിയാം.

പറഞ്ഞ് നടക്കുന്നില്ലെന്ന് മാത്രം
വളരെ ചെറു പ്രായം മുതൽക്കേ ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികളെ നേരിട്ട് തന്നെയാണ് 21 വയസ്സായത്. സായിയെപ്പോലെ അനുഭവങ്ങളെ കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചുമൊന്നും ആരോടും ഒന്നും പറഞ്ഞുകൊണ്ട് നടക്കുന്നില്ല എന്ന് മാത്രം.

അവന്റെ മാമയാണ്
വളരെ ചെറിയ പ്രായം മുതൽ തന്നെ തന്റെ ഇഷ്ട കലയായ ഡാൻസിൽ പ്രാവീണ്യം നേടുവാൻ എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തത് അവന്റെ മാമയാണ്.
എല്ലാ മത്സരങ്ങളിലും വിജയിക്കുവാൻ റംസാനെ സഹായിച്ചിട്ടുള്ളത് കഴിവും, കഠിനാധ്വാനവും അവന്റെയുള്ളിലെ മത്സരബുദ്ധിയും ഒക്കെ തന്നെയാണ്.
അല്ലാതെ ആരുടേയും ദാനമോ PR വർക്കോ ഒന്നുമല്ല.

അവന്റെ ചരിത്രം
വീട്ടിലെ പല സാമ്പത്തിക പ്രതിസന്ധികളിലും, മറ്റു പലവിധമായ മാനസീക സമ്മർദ്ദങ്ങളുണ്ടായപ്പോഴും ഡാൻസിനിടയിൽ പല പരുക്കുകൾ വന്നിട്ടും തന്റെയുള്ളിലെ ലക്ഷ്യത്തിനു വേണ്ടി പരിശ്രമിച്ചു വിജയത്തിലെത്തിയതാണ് അവന്റെ ചരിത്രം. നാട്ടിലുള്ളവരോടൊക്കെ, കൂട്ടുകാരോടും വളരെ സ്നേഹത്തോടെയും മര്യാദയുടെയും പെരുമാറുന്ന റംസാനെയാണ് ഞങ്ങൾക്കൊക്കെ പരിചയം.

കൃത്യമായ ബോധ്യമുണ്ട്
ഇനി ബിഗ്‌ബോസിനുള്ളിലെ റംസാനെകുറിച്ച്,
അതും ഒരു മത്സരവേദിയാണെന്ന തികഞ്ഞബോധമുള്ള മത്സരർഥിയാണ് റംസാൻ. മറ്റുള്ളവരോട് പ്രായമെന്ന പരിഗണനയിൽ ബഹുമാണിക്കേണ്ട സ്ഥലമല്ല അതെന്ന് അവനു കൃത്യമായ ബോധ്യമുണ്ട്.

അഭിനന്ദാർഹമാണ്
തന്റെ അധ്വാനം കൊണ്ട് നേടിയെടുത്ത സമ്മാനങ്ങൾ സൗഹൃദത്തിന്റെയോ സെന്റിമെന്റ്സിന്റെയോ പുറത്ത് ആർക്കും വേണ്ടി ത്യാചിക്കാതിരിക്കാനുള്ള വിവേകം കാണിച്ചതൊക്കെ എത്ര അഭിനന്ദനാർഹമാണ്.

ഇത് റംസാനാണ്
അവനിലെ യഥാർത്ഥ ഗെയിംറെ ഹോസ്സിനുള്ളിലെ മത്സരാർത്ഥികളെ പോലെ തന്നെ പുറത്തുള്ള ആർമികൾക്കും പേടിയാണ്.പക്ഷെ, ഇത് #റംസാൻ ആണ്, അവൻ വിജയിച്ചു തന്നെ മടങ്ങും. ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകൾ അവനൊപ്പമുണ്ട്
#Ramzan4BBMS3
തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications