'ജാസ്മിൻ മൂസ തന്നെ ബിഗ് ബോസിലെ ജനുവിൻ മത്സരാർത്ഥി';എന്തുകൊണ്ട്?വൈറലായി കുറിപ്പ്
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ ഒരാഴ്ച പിന്നിടുമ്പോൾ തന്നെ ഏറെ കുറേ മത്സരം മുറുകി കഴിഞ്ഞിരിക്കുന്നു. വ്യത്യസ്ത തന്ത്രങ്ങളുമായി കളം നിറയുകയാണ് മത്സരാർത്ഥികൾ എല്ലാവരും. പലരുടേയും ഗെയിം പ്ലാനുകളും തന്ത്രങ്ങളുമെല്ലാം ഇതിനോടകം തന്നെ മത്സരാർത്ഥികൾ പരസ്പരം ചർച്ച ചെയ്യുന്നുണ്ട്. ഇതാവട്ടെ ചില പൊട്ടലിനും ചീറ്റലിനും വഴിവെച്ചിട്ടുമുണ്ട്.
'അഴകേ..'ഭാവനയുടെ കിടിലൻ ഫോട്ടോകൾ...ചുമ്മാ തീയെന്ന് രമ്യ നമ്പീശൻ..വൈറൽ
അതേസമയം ഷോ മുന്നേറുമ്പോൾ ഇപ്പോൾ ചർച്ചയാകുന്നത് ജാസ്മിൻ എം മൂസയാണെന്ന് പറയുകയാണ് ആരാധകൻ. തന്റെ നിലപാടുകളും അഭിപ്രായങ്ങളും അതുപോലെ തുറന്ന് പറയുന്ന ജാസ്മിൻ ആണ് ഷോയിലെ യഥാർത്ഥ ജെനുവിൻ പ്ലയർ എന്നാണ് ആരാധകന്റെ കുറിപ്പ്. ബിഗ് ബോസ് ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

എന്തൊക്കെ പറഞ്ഞാലും ജാസ്മിനെ പോലെ ഇത്രയും ജെനുവിൻ ആയ പ്ലയെർ വേറെ ഏതുണ്ട് ബിഗ് ബോസിൽ.അവൾ തന്റെ വ്യക്തിത്വം മറച്ചു വെക്കുന്നില്ല.അവൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ തുറന്നു പറയുന്നു ഒരു ഗെയിം പ്ലാനും ഇല്ലാതെ.ലക്ഷ്മി പ്രിയയോട് എല്ലാരോടും കാണിക്കുന്ന ഷുഗർ കോറ്റിംഗ് സംസാരം തന്നോട് വേണ്ട എന്നു തുറന്നു പറഞ്ഞു. എല്ലാർക്കും ഇഷ്ട്ടം പെടുന്ന ഒരു കാര്യം അല്ല ഈ പഞ്ചാര വർത്താനം.

അതുപോലെ ഡോക്ടർന്റെ സ്ട്രാറ്റജികൾ ആദ്യമേ വെളിയിൽ കൊണ്ടു വന്നു. ശക്തമായി പ്രതികരിച്ചു കൊണ്ടിരിക്കുന്നു.
നേരത്തെ പ്രഡിക്ട് വരെ ചെയ്യുന്നു. ദിൽഷയോട് പറഞ്ഞു പ്രണയ സ്ട്രാറ്റജി വരുന്നു ഉണ്ടെന്ന് വാർണിംഗ് കൊടുത്തു. ഡോക്ടർ അഖിൽന്റെ പാവ എടുത്തതിൽ ഏറ്റവും കൂടുതൽ പ്രതികരിച്ചത് ജാസ്മിൻ ആണ്.

വന്ന അന്നുമുതൽ ട്രസ്റ്റ് ചെയ്ത ഡെയ്സി ബ്ലസിടെ പാവ എടുത്ത കളി അറിഞ്ഞ അന്ന് ഡെയ്സി ആയി സൗഹൃദം മറന്നു പ്രതികരിച്ചു. അന്ന് അത് അറിഞ്ഞപ്പോൾ നല്ല പോലെ വിഷമിക്കുന്നതും നമ്മൾ കണ്ടു.ബ്ലെസി പ്രാങ്ക് കാണിച്ചപ്പോൾ ഡോക്ടർ പോലും നോക്കി നിന്നു ജയിൽന്റെ ഉള്ളിൽ കേറാൻ മടി കാണിച്ചു.നിയമം നോക്കാതെ ആദ്യം ഓടി കേറിയത് ജാസ്മിൻ ആണ്. ജാസ്ന്റെ സ്വഭാവം മനസിലാക്കാൻ അതു മതി.

എല്ലാരും സ്ട്രാറ്റജിയും സേഫ് ഗെയിം ഉം ഒക്കെയായി തകർക്കുമ്പോ ഒരു മറയും ഇല്ലാതെ അവൾ അവളായിട്ട് മാത്രം നിക്കുന്നു. അവൾക് വീട്ടിലുള്ളവരേം പേടിയില്ല. ഈ കപട സമൂഹത്തിനേയും ജാസ്നു സിഗരറ്റ് വലിക്കാൻ ഒളിച്ചു പോവണ്ട കാര്യം ഇല്ല. അത് പോലെ അവളുടെ എല്ലാ സ്വഭാവവങ്ങളും അവൾ കാണിക്കുന്നു.

പിന്നെ ഏതു മനുഷ്യന്റെയും വായിൽ നിന്നു നിത്യ ജീവിതത്തിൽ വിഴുന്ന ചില വാക്കുകൾ പറഞ്ഞെന്നു വെച്ചു സംസ്കാരം ഇല്ലാതെ സംസാരിക്കുന്നു എന്നൊക്കെ പറയുന്നേ കേൾക്കാം. അത്തരത്തിൽ ടെലികാസ്റ് ചെയ്യാൻ പറ്റാത്ത അത്ര അസംബന്ധ വാക്കുകളൊന്നും ജാസ് പറഞ്ഞിട്ടില്ല. പിന്നെ അഖിലും.സൂരജു മൊക്കെ ഒന്നും ചെയ്തിലേലും കൊറേ നാൾ അവിടെ നിക്കും.

ജാസ്മിൻ ബിഗ്ബോസ്സിൽ എൻട്രി ചെയ്തപ്പഴേ നെറ്റി ചുളിഞ്ഞിട്ടുണ്ടാവും മലയാളികളുടെ. നമുക്ക് അങ്ങനെ ഒരു സിദ്ധി ഉണ്ട്. ഡ്രെസ്സിങ് ഉം പേർസണൽ ലൈഫ് ചോയ്സ് ഒക്കെ വെച്ചു ആദ്യം തന്നെ ആളെ അങ്ങ് അളന്നു കളയും.
അതൊക്കെ മാറ്റി നിർത്തിയാൽ ഏറ്റവും സ്ട്രോങ്ങ്... ജനുവിൻ കണ്ടസ്റ്റന്റ് ജാസ്മിൻ മൂസയാണ്