ഇതാദ്യം.. റോബിനും ബ്ലെസ്ലിയും ഒരുമിച്ച്: നമ്മുടെ പയ്യനല്ലേ എന്നാണ് മമ്മൂട്ടി കാരവാനിലിരുന്ന് പറഞ്ഞത്
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും മികച്ച രണ്ട് മത്സരാർത്ഥികളില്‍ രണ്ടുപേരായിരുന്നു ബ്ലെസ്ലിയും റോബിന്‍ രാധാകൃഷ്മനും. റോബിന്‍ പാതിവഴിയില്‍ ഷോയ്ക്ക് പുറത്തേക്ക് പോയപ്പോള്‍ സീസണിലെ ഫസ്റ്റ് റണ്ണറപ്പിനുള്ള കിരീടവുമായിട്ടാണ് ബ്ലെസ്ലി മടങ്ങിയത്. ഷോയ്ക്ക് അകത്തും പുറത്ത് റോബിനും ബ്ലെസ്ലിയും തമ്മില്‍ ചില ഉരസലുകള്‍ ഉണ്ടായിട്ടുള്ള കാര്യം ഏവർക്കും അറിയാവുന്ന കാര്യമാണ്.
സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും ആരാധകർ തമ്മില്‍ വലിയ തോതിലുള്ള സൈബർ യുദ്ധം വരെയുണ്ടായി. ഇപ്പോഴിതാ ഇതിനെല്ലാം അവസാനം നല്‍കികൊണ്ട് റോബിന്‍ രാധാകൃഷ്ണനും ബ്ലെസ്ലിയും ഒരുമിച്ച് ഒരു അഭിമുഖത്തിന് എത്തിയിരിക്കുകയാണ്. ഷോ റീല്‍സ് എന്‍റർടയ്മെന്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരും പങ്കെടുത്തത്.

ബിഗ് ബോസിന് ശേഷഷമുള്ള നിലവിലെ ഇരുവരുടേയും വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് റോബിനും ബ്ലെസ്ലിയും അഭിമുഖം ആരംഭിക്കുന്നത്. ചില പ്രോജക്ടുകളൊക്കെ വരുന്നുണ്ട്. സിനിമ എന്ന് പറയുന്നത് എടുത്ത് ചാടി ചെയ്യേണ്ട കാര്യമല്ലാലോ. ഞാന്‍ ബിഗ് ബോസില്‍ വന്നു, അതിന് ശേഷം കാണുന്ന ലോകവും എല്ലാം വ്യത്യാസ്തമാണ്. അതുകൊണ്ട് തന്നെ ഇതിന് അകത്തേക്ക് പോകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നുമാണ് റോബിന്‍ പറയുന്നത്.

കുറച്ച് ജാഗ്രതയോടേയും ഇരിക്കണം. വീഴുക, എഴുന്നേല്‍ക്കുക, വീഴുക, എഴുന്നേല്‍ക്കുക എന്ന രീതിയില്‍ പോവുന്നുണ്ട്. കുറേ കാര്യങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. പതിയെ ആണെങ്കിലും ലക്ഷ്യത്തിലേക്ക് എത്തും. സാധാരണ ഒരു മധ്യവർഗ്ഗ കുടുംബത്തില്‍ നിന്നും വരുന്ന ഒരാളാണ് ഞാനെന്നും റോബിന്‍ രാധാകൃഷ്ണന്‍ അഭിമുഖത്തില്‍ പറയുന്നു.

എനിക്ക് മുന്നില്‍ സിനിമയിലെ സൂപ്പർ താരങ്ങളൊക്കെ ലെജന്‍ഡ്സാണ്. അവരുടെ കൂടെയൊക്കെ ഒരു ഫോട്ടോ എടുക്കാന്‍ സാധിക്കുക എന്ന് പറയുന്നതൊക്കെ വലിയ കാര്യമാണ്. അതിലുപരി അവരോടൊപ്പം അഭിനയിക്കാനൊക്കെ വലിയ ആഗ്രഹവുമുണ്ട്. അതൊക്കെ എപ്പോഴെങ്കിലുമൊക്കെ നടക്കുകയാണെങ്കില്‍ നടക്കട്ടേയെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

ഡാന്‍സിങ് സ്റ്റാർസ് എന്ന ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയിലാണ് ഇപ്പോള്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നതെന്നാണ് ബ്ലെസ്ലി പറയുന്നത്. ടിക് ടോക്കിലെ കുറച്ച് പേർ ചെറുതായി ഡാന്‍സ് കളിക്കുന്ന ഷോ എന്നായിരുന്നു എന്നോട് പറഞ്ഞിരുന്നത്. അവിടെ ചെന്നപ്പോഴാവട്ടെ ഡാന്‍സ് പഠിപ്പിക്കുന്നവരും അവരെ പഠിപ്പിക്കുന്നവരൊക്കെയാണ് ഡാന്‍സ് ചെയ്യാനായി എതിരാളികളായി വന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ കഷ്ടപ്പെട്ട് ഡാന്‍സ് പഠിക്കുന്നു.

പിന്നെ ഒരു സിനിമയും ആയിട്ടുണ്ട്. അതിന് വേണ്ടിയിട്ടാണ് താടിയും മുടിയുമൊക്കെ ഇങ്ങനെ വളർത്തിയിരിക്കുന്നത്. ഞാന്‍ മമ്മൂട്ടിയുടെ അടുത്ത് പോയപ്പോള്‍ അദ്ദേഹം പറഞ്ഞത്, സിനിമയ്ക്ക് നമ്മളെയല്ല വേണ്ടത് സിനിമ നമുക്കാണ് വേണ്ടതെന്നാണ്. അതുകൊണ്ട് നമ്മള്‍ എപ്പോഴും ചാന്‍സ് ചോദിച്ചുകൊണ്ടിരിക്കണം. സിനിമയെ നമ്മള്‍ ആഗ്രഹിക്കണം. അതുകൊണ്ടാണ് നമ്മള്‍ ഒരോരുത്തരെ പോയി പരിയപ്പെടുന്നതും കാണുന്നതുമെന്നും ബ്ലെസ്ലി പറയുന്നു.

മമ്മൂട്ടിയെ കാണാന്‍ പോയപ്പോള്‍ അസീസ് നെടുമങ്ങാടും കൈലാഷും ഉണ്ടായിരുന്നു അവിടെ. ഒരുവട്ടം കണ്ട് കഴിഞ്ഞ് ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ ഒരിക്കലും കൈവിടാത്ത ആളാണ് മമ്മൂട്ടിയെന്നാണ് അവർ രണ്ട് പേരും പറഞ്ഞത്. പലരേയും പല രീതിയില്‍ സഹായിച്ചിട്ടുണ്ട്. വണ്‍ എന്ന സിനിമയില്‍ അസീസ്ക്ക് ചെയ്ത ഓട്ടോക്കാരന്റെ റോളൊക്കെ മമ്മൂട്ടി നേരിട്ട് ഇടപെട്ട് റെക്കമന്‍ഡ് ചെയ്ത് കൊടുത്ത റോളാണ്.

ബിഗ് ബോസിന്റെ ഈ പേരൊക്കെയുള്ള സമയത്തെ മമ്മൂട്ടിയെ പരിചയപ്പെടാനൊക്കെ സാധിക്കുകയുള്ളു. ബിഗ് ബോസിലുണ്ടായിരുന്നു ആളാണ് എന്ന് പറയാനുള്ള ഒരു അഡ്രസ് ഉണ്ടല്ലോ. ഏതായാലും ആ ആഗ്രഹം സഫലീകരിച്ചു. ജോർജ് എന്നയാള്‍ വഴിയാണ് മമ്മൂക്കയെ കാണാന്‍ പോയപ്പോള്‍. ബിഗ് ബോസില്‍ ഉള്ള ഒരു പയ്യന്‍ കാണാന്‍ വന്ന് പുറത്ത് നില്‍പ്പുണ്ടെന്ന് ജോർജ് കാരവാനിന് അകത്തേക്ക് പോയി പറഞ്ഞപ്പോള്‍ ' ആ എനിക്ക് അറിയാം, നമ്മുടെ പയ്യനല്ലേ' എന്ന് പറഞ്ഞു എന്നാണ് അവർ പറഞ്ഞ് അറിഞ്ഞത്. അങ്ങനെയാണ് ലൊക്കേഷന് അകത്തേക്ക് എത്തുന്നതെന്നും ബ്ലെസ്ലീ പറയുന്നു.

അങ്ങനെ മമ്മൂട്ടിയുടെ അടുത്തേക്ക് പോയി. എന്ത് ചെയ്യുന്നു, എന്താണ് പേര് എന്നൊക്കെ ചോദിച്ചു. ഒറ്റത്തവണയേ എന്റെ മുഴുവന്‍ പേര് അദ്ദേഹം കേട്ടുവെങ്കിലും അത് കൃത്യമായി പറഞ്ഞു. വാപ്പ പേരിട്ടത് വാശിക്ക് ഇട്ടതല്ലേ എന്ന് ചോദിച്ചു. അത് സത്യമായിരുന്നു. നാട്ടില്‍ എല്ലാവർക്കും ഇരട്ട പേരുകളുണ്ടായിരുന്നു. വാപ്പയ്ക്ക് അത് ഇഷ്ടമല്ലായിരുന്നു. അങ്ങനെയാണ് ഈ പേര് ഇട്ടതെന്നും ബ്ലെസ്ലീ പറയുന്നു. അതേ സമയം ഏതെങ്കിലും ഒരു സമയത്ത് മമ്മൂട്ടിയെ കാണാന്‍ കഴിയുമെന്നാണ് വിചാരിക്കുന്നതെന്ന് റോബിനും വ്യക്തമാക്കുന്നു.












Click it and Unblock the Notifications