• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

14ാം വയസ്സില്‍ കാറെടുത്ത് കാമുകിയെ കാണാന്‍ ബെംഗളൂരുവില്‍, ക്ലബ്ബില്‍ ഡാന്‍സ്, വെളിപ്പെടുത്തി ബോച്ചെ

Google Oneindia Malayalam News

കേരളക്കരയില്‍ ഇന്ന് ബോബി ചെമ്മണ്ണൂര്‍ എന്ന് പറഞ്ഞാല്‍ പലര്‍ക്കും അറിയില്ല. കാരണം അത് മാറി ബോച്ചെ ആയി കഴിഞ്ഞു. യുവാക്കളുടെ ഹരമായ ബോച്ചെ തന്റെ കരിയറിലെ കാമുകിമാരെ പറ്റിയും അതുകൊണ്ട് വീട്ടില്‍ എന്തൊക്കെ ഉണ്ടായിട്ടുമുണ്ടെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. തനിക്ക് ഒന്നാം ക്ലാസ് മുതല്‍ തന്നെ ഗേള്‍ ഫ്രണ്ട്‌സ് ഉണ്ടെന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ബോച്ചെ തുറന്ന് പറഞ്ഞത്. വീട്ടില്‍ കുരുത്തക്കേട് കാരണം ഭാര്യയുമായി ചില പ്രശ്‌നങ്ങളൊക്കെ ഉണ്ടാവാറുണ്ടെന്നും അദ്ദേഹം പറയുന്നു. സിനിമ കണ്ടാണ് തനിക്കും അങ്ങനെയൊക്കെ ചെയ്യാമെന്ന് തോന്നിയതെന്നും ബോബി പറഞ്ഞു.

1

മുതിര്‍ന്നവര്‍ ചെയ്യുന്ന പല കാര്യങ്ങളും താന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ചെയ്തിരുന്നു. അത് തള്ളല്ല. പലരും അതൊന്നും പുറത്തുപറയുന്നില്ല. എനിക്ക് ആ പ്രശ്‌നമില്ല. ഞാന്‍ ഒന്നാം ക്ലാസില്‍ രണ്ട് തവണ പഠിച്ചിട്ടുണ്ട്. തോല്‍വികള്‍ നല്ലതാണെന്ന് അന്ന് മനസ്സിലായി. ഒന്നാം ക്ലാസിലായിരുന്നപ്പോള്‍ തന്നെ എനിക്ക് ഗേള്‍ഫ്രണ്ട്‌സുണ്ടായിരുന്നു. അത് ചിലപ്പോള്‍ ആരും വിശ്വസിച്ചെന്ന് വരില്ല. സിനിമ ചെറുപ്പത്തിലേ എനിക്ക് വലിയ ആവേശമായിരുന്നു. നസീറിന് ഷീലയെ ഉമ്മ വെക്കാം. ജയന് അത് പോലെ സീമയെയും ഉമ്മ വെക്കാം. അങ്ങനെയാണെങ്കില്‍ എനിക്ക് കൂട്ടുകാരിയോട് അതൊക്കെ ചെയ്തൂടെ? ഇത്തരം തോന്നലുകള്‍ അനുഗ്രഹമായിട്ടാണ് തോന്നിയത്.

2

ബോയിംഗ് ബോയിംഗ് സിനിമയില്‍ ലാലേട്ടന്‍ നാല് പെണ്‍കുട്ടികളെ ഒരുമിച്ച് പ്രേമിക്കുന്നുണ്ട്. അതോടെയാണ് പ്രേമിക്കാന്‍ പഠിച്ചത്. ഇതൊക്കെയുള്ളത് കൊണ്ട് ബാലന്‍ കെ നായരെ പോലെ വില്ലനാവേണ്ടി വന്നില്ല. കള്ളക്കടത്ത് നടത്തി ജോസ് പ്രകാശിനെ പോലെ വെടിക്കൊണ്ട് ചാകുമെന്ന് പറഞ്ഞു. കള്ളക്കടത്തിന് പോയില്ല. മമ്മൂക്കയുടെ കഥാപാത്രങ്ങള്‍ കണ്ടാണ് ഞാന്‍ ഗൗരവക്കാരനായെന്ന് ബോബി പറയുന്നു. കുര്‍ബാനി എന്ന സിനിമ കണ്ടപ്പോള്‍ അതിലുള്ള പോലെ ഒരു ക്ലബില്‍ കാമുകിയുമായി പോയി ഡാന്‍സ് കളിക്കണമെന്നുണ്ടായിരുന്നു. ബെംഗളൂരുവില്‍ ആ സമയം എനിക്കൊരു കാമുകിയുണ്ടായിരുന്നു. ഞാന്‍ ഒമ്പതാം ക്ലാസിലും അവള്‍ പത്തിലുമായിരുന്നു.

3

കാമുകി കിട്ടിയത് തന്നെ കത്ത് എഴുതിയിട്ടാണ്. ഒരു ദിവസം തനിയെ കാറ് ഓടിച്ച് ഞാനങ്ങ് ബെംഗളൂരുവിലേക്ക് പോയി. ഡാന്‍സ് കളിക്കണമെന്ന ആഗ്രഹമുള്ളത് കൊണ്ട് അവളെയും കൂട്ടി ക്ലബില്‍ പോയി ഡാന്‍ ചെയ്യുകയായിരുന്നു. എന്റെ രീതിയനുസരിച്ച് ആഗ്രഹിച്ചതൊക്കെ സാധിക്കുകയെന്നതാണ്. അതില്‍ ഭൂരിപക്ഷവും നടന്നിട്ടുണ്ട്. നടക്കാതെ പോയ കാര്യങ്ങള്‍ ഓര്‍ത്ത് ഞാന്‍ സങ്കടപ്പെടാറില്ലെന്നും ബോച്ചെ പറഞ്ഞു. കോളേജില്‍ പഠിക്കുമ്പോഴൊക്കെ കാറിലായിരുന്നു പോയിരുന്നത്. പ്രിന്‍സിപ്പല്‍ മാത്രമാണ് അന്ന് കാറില്‍ വരുന്നത്. ചിന്മയ മിഷനില്‍ പ്രിന്‍സിപ്പല്‍ കഴിഞ്ഞാല്‍ കാറില്‍ വരുന്നത് ഞാനാണ്. അതും നല്ല സ്റ്റൈലന്‍ ഫിയറ്റ് കാറില്‍.

4

ഞാന്‍ അങ്ങനെ ക്ലാസിലൊന്നും പോവാറില്ലായിരുന്നു. ഏതെങ്കിലുമൊരു ദിവസം പോയാലായി. പുസ്തകം കൊണ്ടുപോകുന്നത് തന്നെ ഫാഷന് വേണ്ടിയായിരുന്നു. വീട്ടുകാര്‍ അന്നൊന്നും പൈസ തരാറില്ല. പേനയും പുസ്തകവുമൊക്കെയാണ് വാങ്ങി തരിക. നാലും അഞ്ചും സെറ്റ് പുസ്തകങ്ങള്‍ ഒക്കെയാണ് വാങ്ങിപ്പിക്കുക. വീട്ടുകാരാണെങ്കില്‍ അതൊക്കെ വാങ്ങി തരുമായിരുന്നു. ഹോസ്റ്റലില്‍ നില്‍ക്കുമ്പോള്‍ കുട്ടികളെ കൊണ്ട് നാടന്‍ കള്ള് വാങ്ങിപ്പിക്കാറുണ്ടായിരുന്നു. അവര്‍ക്ക് കാശിന് പകരം പുസ്തകമായിരുന്നു കൊടുക്കുക. പഠിക്കുന്ന കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. ഫൈനല്‍ പരീക്ഷ എഴുതാന്‍ വരെ കോളേജ് അധികൃതര്‍ സമ്മതിച്ചില്ല.ആവശ്യത്തില്‍ കൂടുതല്‍ വിവരം ഉള്ളത് ഹാജരില്ല. അതുകൊണ്ട് പരീക്ഷയ്ക്ക് ഇരിക്കാനുമായില്ല.

5

ഞാന്‍ രഹസ്യങ്ങള്‍ സൂക്ഷിക്കാറില്ല. പ്രകൃതിയില്‍ അങ്ങനെയൊന്നില്ല. ഇന്നത്തെ രഹസ്യം നാളെ പരസ്യമാകും, പിന്നെയത് സിനിയുമാവും. പെഗാസസ് കേസൊക്കെ കേട്ടില്ലേ. അത്തര ംകാര്യങ്ങലൊക്കെ നേരത്തെ വരുമെന്ന് എനിക്കറിയാം. രഹസ്യങ്ങല്‍ ഇല്ലാതിരുന്നാല്‍ മനസ്സിന്റെ ഭാരം കുറയും. അതിലൂടെ എട്ട് മണിക്കൂര്‍ സുഖമായി ഉറങ്ങാനും സാധിക്കും. തുറന്ന് പറച്ചില്‍ കൊണ്ട് പുതുതലമുറയ്ക്ക് എന്നെ ഇഷ്ടമാണ്. കുറ്റബോധത്തെ എല്ലാം മറച്ചുവെച്ച് ജീവിക്കാന്‍ അവരെ ഞാന്‍ പഠിപ്പിക്കില്ലെന്നും ബോബി പറയുന്നു. എന്റെ ഭാര്യക്കും മകള്‍ക്കുമൊന്നും ഇതുവായിച്ചാല്‍ പ്രശ്‌നമുണ്ടാകില്ല. അവര്‍ക്ക് മീഡിയയോട് താല്‍പര്യമില്ല. എന്റെ ഫോട്ടോ വരുന്നത് പോലും അവര്‍ക്കിഷ്ടമല്ല.

6

എന്റെ കുരുത്തക്കേടുകളൊന്നും ഭാര്യംഅങ്ങനെ സഹിക്കാറില്ല. ഇടയ്ക്ക് നല്ല അടിയും ഇടിയും വഴക്കുമൊക്കെ ഉണ്ടാവാറുണ്ട്. അവള്‍ക്കൊരു സമാധാനമാകട്ടെ എന്നത് കരുതി ഞാനും അത് സഹിക്കും. മാര്‍ക്കറ്റിംഗും സോപ്പിടലും നമുക്കും അറിയാമല്ലോ. പ്രശ്‌നമുണ്ടാകുമ്പോള്‍ അതിനെ പതിയെ മണിയടിച്ച് കുപ്പിയിലാക്കി പരിഹരിക്കുന്നതാണ് എന്റെ രീതിയെന്നും ബോച്ചെ പറയുന്നു. തനിക്ക് ഫാന്‍സ് അസോസിയേഷനുള്ളത് വലിയ കാര്യമാണ്. ഇന്ത്യയില്‍ വേറൊരു ബിസിനസുകാരനും ഫാന്‍സ് ക്ലബില്ല. മറഡോണയെ കൊണ്ടുവന്നതോടെ ഫുട്‌ബോള്‍ ആരാധകര്‍ എനിക്കൊപ്പമായി. രക്തദാന സന്ദേശവുമായി ഞാന്‍ നടത്തിയ 812 കിലോ മീറ്റര്‍ യാത്രയും ഫാന്‍സ് അസോസിയേഷന് കാരണമായിട്ടുണ്ട്.

7

വെറുതെ ഫാന്‍സ് അസോസിയേഷന്‍ മാത്രമായാല്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് ഞാന്‍ മറഡോണ ഫാന്‍സിനോട് പറഞ്ഞിരുന്നു. അവരോട് ഞാനാണ് ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ ആരുമില്ലാത്തവരെ സഹായിക്കാന്‍ പറഞ്ഞത്. വെറുതെ ഒരാളെ ആരാധിക്കാന്‍ കാലങ്ങളോളം ആര്‍ക്കും സാധിക്കില്ല. എന്തെങ്കിലും ചെയ്താല്‍ മാത്രമേ ഫാന്‍സ് അസോസിയേഷനുകള്‍ നിലനില്‍ക്കൂ. പല രാജ്യങ്ങളിലായി ഇരുന്നൂറോളം ഫാന്‍സ് ക്ലബുകള്‍ തുടങ്ങാനുള്ള ക്ഷണം ഇപ്പോഴുണ്ട്. പണം ഉണ്ടാക്കുക, ചെറിയൊരു ശതമാനം സേവനത്തിന് ഉപയോഗിക്കുക എന്നതാണ് എന്റെ രീതി. തിരിച്ചുകിട്ടും എന്ന് കരുതി തന്നെ പണം കൊടുക്കണം. നിങ്ങല്‍ സഹായിച്ചവന്‍ നിങ്ങള്‍ക്കിട്ട് പണിയും. കടം കൊടുത്തില്ലെങ്കിലും പണം തിരിച്ചുചോദിച്ചാലും നമ്മള്‍ ശത്രുവാകും. തിരിച്ച് ചോദിച്ചില്ലെങ്കില്‍ മണ്ടനാണെന്ന് കരുതി വീണ്ടും ചോദിക്കുമെന്നും ബോബി പറഞ്ഞു.

8

മറഡോണയൊക്കെ ആദ്യം കാണാന്‍ പോയപ്പോള്‍ എന്നെ ഗെറ്റ് ഔട്ട് അടിച്ചിട്ടുണ്ട്. അവിടെ നല്ല ചികിത്സ കിട്ടാത്തത് കൊണ്ടാണ് അദ്ദേഹത്തിനെ നമുക്ക് നഷ്ടമായി. ആശുപത്രി ബില്ലുകള്‍ അടയ്ക്കുന്നതില്‍ വരെ തര്‍ക്കങ്ങളുണ്ടായിരുന്നു. കേരളത്തിലാണെങ്കില്‍ രക്ഷപ്പെടുമായിരുന്നു. പക്ഷേ പലതരം വാര്‍ത്തകള്‍ വരുമെന്നുള്ളത് കൊണ്ട് അത് വേണ്ടെന്ന് വെച്ചു. പേരെടുക്കാനുള്ള വഴിയാണെന്ന് പലരും പറയും. അതാണ് വേണ്ടെന്ന് വെച്ചത്. എന്റെ വാട്‌സ്ആപ്പ് ഡിപി ചിത്രം തോക്കുമായി നില്‍ക്കുന്നത്. അത് കണ്ട് പലരും ഞാന്‍ അകത്താകുമെന്ന് വരെ പറഞ്ഞിരുന്നു. ചിലര്‍ ബ്ലാക് മെയിലിംഗിനും വന്നിരുന്നു. കേസ് കൊടുക്കുമെന്ന് പറഞ്ഞ്. അവര്‍ക്ക് പൈസ വേണമായിരുന്നു. കേസ് കൊടുത്തോ, ഒറ്റ പൈസ തരില്ലെന്ന് അവരോട് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും ബോച്ചെ വ്യക്തമാക്കി.

cmsvideo
  കളര്‍ഫുള്‍ മാവേലി വേഷത്തില്‍ ബോ ചെ | Oneindia Malayalam
  9

  മുമ്പ് ജീന്‍സും ഷര്‍ട്ടുമൊക്കെ ധരിച്ച് പോണിടെയിലൊക്ക കെട്ടിയായിരുന്നു നടന്നിരുന്നു. എന്റെ അപ്പാപ്പന്‍ ഉപയോഗിച്ച വേഷം ഇപ്പോള്‍ ഞാനിടുന്നതാണ്. അദ്ദേഹത്തിന് എന്നെ വലിയ ഇഷ്ടമായിരുന്നു. ഒരിക്കല്‍ അടച്ചപൂട്ടേണ്ട കടയുടെ കാര്യം വന്നപ്പോള്‍ ഞാന്‍ കേന്ദ്ര മന്ത്രിയെ കാണാന്‍ പോയിരുന്നു. മൂന്ന് തവണ പോയിട്ടും കാണാന്‍ പറ്റിയില്ല. അന്ന് വലിയൊരു ബിസിനസ് മാന്‍ പറഞ്ഞതാണ് ചെയ്യുന്ന കാര്യങ്ങള്‍ തുടരുകയെന്ന്, നിരാശയില്‍ ഞാന്‍ ഇന്ന് വലിയൊരു ബിസിനസുകാരനായത് അങ്ങനെയാണെന്നും ബോബി പറയുന്നു. എന്റെ ജീവിതം നിങ്ങള്‍ കണ്ട് പഠിച്ചോളൂ എന്നേ പറയാനുള്ളൂ. പബ്ലിസിറ്റിക്ക് വേണ്ടി തന്നെയാണ് ചെയ്യുന്നത്. അതിലെന്താണ് തെറ്റ്. കക്കാനൊന്നുമല്ലല്ലോ പോകുന്നത്. ചിലര്‍ ഞാന്‍ പറയുന്നത് തള്ളാണെന്ന് പറയും.അത് പറയുന്ന രീതി കൊണ്ടാണ്. അതില്‍ തള്ളില്ലെന്നും ബോബി കൂട്ടിച്ചേര്‍ത്തു.

  English summary
  bobby chemmanur on influence of mohanlal and mammootty in life and experience in love goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X