വിനുവിനും റോയി മാത്യുവിനും കുരുക്ക്?; പരാതി നല്കി സഹിന് ആന്റണിയുടെ ഭാര്യ
മോണ്സണ് വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയ്ക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വരുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത റോയി മാത്യു നടത്തിയ 'പിതൃത്വ' പരാമര്‍ശങ്ങളും മാധ്യമപ്രവര്‍ത്തകനായ സഹിന് ആന്റണിയുടെ മകളുടെ ജന്മദിനാഘോഷമെന്ന പേരില്‍ നല്കിയ തെറ്റായ വാര്‍ത്തകളും ചിത്രങ്ങളുമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഏഷ്യാനെറ്റിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ട്വന്റിഫോര്‍ ന്യൂസും സഹിന് ആന്റണിയുടെ ഭാര്യയായ മനീഷ രാധാകൃഷ്ണനും.
ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ സംപ്രേക്ഷണം ചെയ്ത ചര്‍ച്ച എന്ന് പറയുന്നത് കേരളത്തിലെ എന്ന് മാത്രമല്ല, ഇന്ത്യയിലെ തന്നെ ഒരു നിയമ വ്യവസ്ഥയും അംഗീകരിക്കാത്തതാണെന്നാണ് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ മേധാവി ശ്രീകണ്ഠന് നായര്‍ വ്യക്തമാക്കുന്നത്. ആ ചര്‍ച്ചയിലെ ചില പരാമര്‍ശങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി. ആ ചര്‍ച്ചയിലെ ക്ലിപ്പുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും നിയമവിരുദ്ധമാണ് എന്നതുകൊണ്ട് ഞാനത് ഇവിടെ സംപ്രേക്ഷണം ചെയ്യുന്നില്ല. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ അത് കണ്ട് കഴിഞ്ഞ് കാണുമെന്നും ശ്രീകണ്ഠന് നായര്‍ പറയുന്നു.

സ്ത്രീത്വത്തോട് വലിയ ആദരവുണ്ടെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം ടെലിവിഷന്‍ ചാനലുകളില്‍ കയറിയിരുന്ന് പറയുന്ന ആളാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ റോയി മാത്യു. അദ്ദേഹം ഒരു രാഷ്ട്രീയ പ്രവര്ത്തകന് കൂടിയാണ്. ഒരു കാലത്ത് മന്ത്രിയുടെ സെക്രട്ടറിയായൊക്കെ വര്‍ക്ക് ചെയ്ത ആളാണ്. പറയുമ്പോള്‍ സ്വതന്ത്ര നിരീക്ഷകന് എന്നൊക്കെ പറയുമെങ്കിലും അദ്ദേഹം ഒരു രാഷ്ട്രീയക്കാരാനാണ്. അദ്ദേഹവും ഏഷ്യാനെറ്റിലെ അവതാരകനായ വിനു വി ജോണ്‍ എന്നയാളും കൂടി എന്തൊക്കെയോ വിളിച്ച് പറയുകയാണ്. അടുത്തിടെ നിയമസഭയിലെ തെമ്മാടികള്‍ എന്ന ടൈറ്റില്‍ ഇട്ട് ചര്‍ച്ച നടത്തി സ്പീക്കറുടെ അടുത്ത് നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
ഇത് പറക്കാനുള്ള സമയമാണ്: പുത്തന്‍ ലുക്കില്‍ തകര്‍ത്ത് നടി മംമ്ത മോഹന്‍ദാസ്

വിനു വി ജോണ്‍ എന്തും പറയും. ന്യൂസ് അവറില്‍ ഇരിക്കുമ്പോള്‍ അദ്ദേഹം വാ തുറന്ന് എന്ത് പറയുമെന്ന് ഒരു മാനേജ്മെന്റിനും വിശ്വസിക്കാന്‍ കഴിയില്ല. ഇദ്ദേഹമാണ് ചര്‍ച്ചയില്‍ സഹിന് ആന്റണിയുടെ മകളുടെ ബര്‍ത്ത് ഡേ നടക്കുന്ന സമയത്ത് മോണ്സണ് പോയതുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ റോയി മാത്യുവിനോട് ചില ചോദ്യങ്ങല്‍ ചോദിക്കുന്നത്. ആ സമയത്ത് ഒരു കുഞ്ഞിന്റെ പിതൃത്വം സംശയിക്കണം എന്ന രീതിയിലാണ് റോയി മാത്യു സംസാരിച്ചത്. അതായത് ഈ മണ്ണില്‍ ഒരു കുഞ്ഞ് പിറവി എടുക്കുമ്പോള്‍ ആ കുഞ്ഞിന് എന്തെല്ലാം മനുഷ്യാവകാശങ്ങള്‍ ഉണ്ടെന്ന് പറയാത്ത ആളല്ല ഈ വിനു വി ജോണും റോയി മാത്യുവും.

എന്നാല്‍ ട്വന്റിഫോറിനെ അടിക്കുക എന്നതായിരുന്നു ആ ചര്‍ച്ചയുടെ ലക്ഷ്യം. അതിലൊന്നും നമുക്ക് ഒരു കുഴപ്പവും ഇല്ല. പക്ഷെ അഡ്വക്കറ്റ് മനീഷ രാധാകൃഷ്ണന് എന്ന് പറയുന്ന സഹിന് ആന്റണിയുടെ ഭാര്യയുടെ അഭിമാനത്തിലേക്കും മാനതയിലേക്കുമൊക്കെയാണ് റോയി മാത്യു അപമാനിച്ച് കയറിയത്. യഥാര്‍ത്ഥത്തില്‍ ഒരു ശത്രുവിനോട് പോരാടുമ്പോള്‍ ഒരു കുഞ്ഞിന്റെ അവകാശങ്ങളും ഒരു അമ്മയുടെ സല്‍പ്പേരും കളങ്കപ്പെടുത്താമോ. വലിയ പത്ര പ്രവര്ത്തകനാണെന്നൊക്കെയാണ് അദ്ദേഹം സ്വയം പറയുന്നത്. റോയി മാത്യു എന്ന കള്ളനാണയത്തെ കുറിച്ച് ചിലത് പറയേണ്ടതുണ്ട്. അത് വഴിയേ പറയാമെന്നും ശ്രീകണ്ഠന് നായര്‍ പറയുന്നു.

തുടര്‍ന്നാണ് സഹിന് ആന്റണിയുടെ ഭാര്യയും അഡ്വക്കേറ്റുമായ മനീഷ രാധാകൃഷ്ണന് ചര്‍ച്ചയിലേക്ക് കടന്ന് വരുന്നത്. വിഷയത്തില്‍ താന്‍ നിയമ നടപടി ഉള്‍പ്പടേ സ്വീകരിച്ച് കഴിഞ്ഞതായും അവര്‍ വ്യക്തമാക്കുന്നു. നിയമപരമായ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ഏതറ്റം വരേയും ഞാന്‍ പോവും. ഇന്നലെ രാത്രിയോടെ തന്നെ എന്റെ പരാതി പൊലീസില്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. റോയി മാത്യുവിനും ഈ ചര്‍ച്ച നയിച്ച വിനു വി ജോണിനും ഈ ഒരു പരാമര്‍ശത്തില്‍ രക്ഷപ്പെടാന്‍ കഴിയില്ല. നിയമത്തിന് മുന്നിലേക്ക് അവരെ കൊണ്ടു വരാന്‍ ഏതറ്റം വരേയും ഞാന്‍ പോവും

എന്റെ മകളുടെ പിറന്നാള്‍ ആഘോഷം എന്ന പേരില്‍ പല മാധ്യമങ്ങളിലൂടേയും ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അത് എന്റെ മകളുടെ പിറന്നാള്‍ ആഘോഷം അല്ല എന്നുള്ളതാണ് വസ്തുത. പ്രവാസി മലയാളി ഫൗണ്ടേഷന് എന്ന സംഘടനയുടെ വാര്‍ഷിക യോഗം ഈ വര്‍ഷം ജനുവരിയില്‍ ബോള്‍ഗാട്ടിയില്‍ വെച്ച് സംഘടിപ്പിച്ചു. ആ പരിപാടിയില്‍ സഹിന് ആന്റണി എന്ന മാധ്യമപ്രവര്‍ത്തകനെ, അതായത് എന്റെ ഭര്‍ത്താവിനെ അവര്‍ മാധ്യമപ്രവര്ത്തകന് എന്ന രീതിയില്‍ ആദരിക്കുകയായിരുന്നു. പരിപാടി നടക്കുന്ന അന്നേ ദിവസം എന്റെ ഭര്‍ത്താവിന്റെ ജന്മ ദിനം കൂടിയാണ്. ഈ ചടങ്ങിലിനടയിലാണ് സര്‍പ്രൈസ് ആയി സഹിന്റെ ജന്മദിനം ആഘോഷിക്കുന്നത്.

അങ്ങനെ കൊണ്ടുവന്ന കേക്ക് മുറിക്കാന്‍ നോക്കുമ്പോള്‍ മകള്‍ വേദിയിലേക്ക് ഒടിക്കയറുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത് മകളുടെ ജന്മദിന ആഘോഷം അല്ല. മറ്റ് മാധ്യമപ്രവര്‍ത്തകരെ ഉപേദശിക്കാന്‍ പ്രാപ്തനാണെന്ന് സ്വയം അവകാശപ്പെട്ടുകൊണ്ടാണ് അദ്ദേഹം ആ ചര്‍ച്ചയില്‍ വന്നിരുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് മറ്റ് സ്ഥാപനങ്ങളോട് എതിര്‍പ്പുകള്‍ ഉണ്ടാവും. അത് ഇങ്ങനെയല്ല തീര്‍ക്കേണ്ടത്. അവര്‍ തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിച്ചത്. 50 ലേറെ മാധ്യമപ്രവര്‍ത്തകര്‍ ഏഷ്യാനെറ്റിന് ഫീല്‍ഡില്‍ തന്നെയുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഇവര്‍ക്കാര്‍ക്കും ഇത് എന്റെ കുഞ്ഞിന്റെ ജന്മദിനമല്ല എന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇവരൊക്കെയാണ് മാധ്യപ്രവര്‍ത്തനത്തെ കുറിച്ച് ക്ലാസ് എടുക്കുന്നു എന്നത് വിഷമകരമായ അവസ്ഥായാണ്.

സഹിന് ആന്റണി മോന്‍സന്റെ വായിലേക്ക് കേക്ക് തളളി വെച്ചുകൊടുത്തുവെന്നാണ് വിനു വി ജോണ്‍ പറയുന്നത്. അപ്പോഴാണ് ഇത് ആ കുട്ടിയുടെ പിതൃത്വത്തെ സംശയിക്കേണ്ട വസ്തുതയാണെന്ന് റോയി മാത്യു പറയുന്നത്. എന്റെ മകളുടെ പിതൃത്വത്തെ കുറിച്ച് സംസാരിക്കാന്‍ ആരാണ് ഈ റോയി മാത്യുവിന് അവകാശം നല്‍കിയതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എന്ത് അധികാരമാണ് അദ്ദേഹത്തിനുള്ളത്. ഇത് എന്നേയും എന്റെ കുടുംബത്തേയും വല്ലാതെ വിഷമിപ്പിച്ച സംഭവമാണ്.

ഈ വിഷയത്തില്‍ ഇന്നലെ രാത്രി തന്നെ പരാതി നല്‍കിയിട്ടുണ്ട്. അതിന് മുന്‍പ് എന്റെ കുട്ടികയുടെ മുഖം വ്യക്തമാക്കിക്കൊണ്ട് പലരും തെറ്റായ വാര്‍ത്ത നല്‍കിയിട്ടുണ്ട്. അവര്‍ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്. വനിതാ കമ്മീഷന്, ബാലാവകാശ കമ്മീഷന്, മുഖ്യമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കും. എത്ര കാലം കഴിഞ്ഞാലും ഇതിന് വിനു വി ജോണ്‍ റോയി മാത്യ എന്നിവരെകൊണ്ട് മറുപടി പറയിപ്പിക്കും എന്നതാണ് ഒരു അമ്മ എന്ന നിലയില്‍ എന്റെ വെല്ലുവിളിയെന്നും മനീഷ കൂട്ടിച്ചേര്‍ക്കുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications