'എന്റെ വാട്സാപ്പ് ഹാക്ക് ചെയ്യുന്നുവെന്ന് ദിലീപ്': സ്ക്രീന്‍ ഷോട്ട് തെളിവുമായി ബാലചന്ദ്ര കുമാർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ വഴിത്തിരിവിന് കാരണമായ തെളിവുകള്‍ പുറത്ത് വിട്ട് ബാലചന്ദ്ര കുമാറിനെ കാണാന്‍ ദിലീപ് ശ്രമിച്ചുവെന്ന് റിപ്പോർട്ട്. ബാലചന്ദ്ര കുമാറിനെ നേരില്‍ കാണുന്നതിന് വേണ്ടി ദിലീപ് രണ്ട് ദിവസം തിരുവനന്തപുരത്ത് കഴിഞ്ഞുവെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ബാലചന്ദ്ര കുമാറിന് ദിലീപ് അയച്ച വാട്സാപ്പ് സന്ദേശങ്ങളാണ് തെളിവുകളായി.
റിപ്പോർട്ടർ ടിവി പുറത്ത് വിട്ടിരിക്കുന്നത്. വാട്സാപ്പില്‍ സന്ദേശം അയക്കുന്നത് സുരക്ഷിതമല്ല അപകടകരമാണെന്നടക്കം ദിലീപ് ഇതില്‍ പറയുന്നുണ്ട്. ബാലചന്ദ്ര കുമാർ ചില വെളിപ്പെടുത്തലുകള്‍ നടത്തിയേക്കുമെന്ന സൂചന ലഭിച്ചപ്പോഴാണ് ദീലീപ് ഇത്തരത്തില്‍ ചില നീക്കങ്ങള്‍ നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.

'ബാലു, ബാലു അയക്കുന്ന മെസ്സേജ് ഒന്നും സേഫല്ല, എന്റെ വാട്സാപ്പ് ഉറപ്പായും ആളുകള്‍ ഹാക്ക് ചെയ്യുന്നുണ്ട്. ഇതിലെ മെസേജുകള്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ വിളിക്കുന്നത്' എന്നാണ് റിപ്പോർട്ടർ പുറത്ത് വിട്ട ശബ്ദ സന്ദേശത്തില്‍ ദിലീപ് പറയുന്നത്. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് കുരുക്കായി മാറിയേക്കാവുന്ന കാര്യങ്ങള്‍ ബാലചന്ദ്ര കുമാറിന്റെ കൈകളില്‍ ഉണ്ടെന്ന് ദിലീപിനും അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നുവെന്നും റിപ്പോർട്ടർ പറയുന്നു.
ഡെനീം ഷോർട്സും അണിഞ്ഞ് പുതിയ സൈക്കിളിലേറി എസ്തർ അനില്‍: വൈറലായി ചിത്രങ്ങള്‍

ഒരു ഘട്ടത്തില്‍ ദിലീപും ബാലചന്ദ്ര കുമാറും അകന്നു. ഈ ഒരു സാഹചര്യത്തിലാണ് ബാലചന്ദ്ര കുമാർ ദിലീപിനെയെ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെയോ കാണണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. ഇതോടെയാണ് ദിലീപ് പെട്ടെന്ന് തന്നെ തലസ്ഥാനത്ത് എത്തിയത്. അതിന് ശേഷം തുടർച്ചയായി ദിലീപ് ബാലചന്ദ്ര കുമാറിനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. വാട്സാപ്പിലൂടെയായിരുന്നു ശ്രമം. അതിന്റെ സ്ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ തെളിവായി പുറത്ത് വന്നിരിക്കുന്നത്

എന്നാല്‍ ദിലീപ് പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുത്ത് സംസാരിക്കാന്‍ ബാലചന്ദ്ര കുമാർ തയ്യാറായിരുന്നില്ല. ദിലീപ് വിളിക്കുന്ന സ്ഥലത്തേക്ക് എത്തിയാല്‍ അദ്ദേഹത്തിന്രെ കൂടെയുള്ള സംഘങ്ങള്‍ തന്നെ അപായപ്പെടുത്തുമെന്ന ഭയമാണ് താന്‍ ഫോണ്‍ എടുക്കാതിരുന്നതിന് കാരണമെന്നാണ് ബാലചന്ദ്ര കുമാർ പറയുന്നത്. ദിലീപുമായി തീരുമാനിച്ച സിനിമയുമായി മുന്നോട്ട് പോവാനുള്ള താല്‍പര്യവും തനിക്കില്ലെന്ന കാര്യവും ബാലചന്ദ്ര കുമാർ തൊട്ടടുത്ത ദിവസം തന്നെ അറിയിക്കുകയും ചെയ്തു.

തിരക്കഥാകൃത്തായ റാഫിയെയായിരുന്നു സിനിമയില്‍ നിന്നും പിന്മാറുന്ന കാര്യം ബാലചന്ദ്ര കുമാർ അറിയിച്ചത്. റാഫിയെ ഇക്കാര്യം അറിയിച്ചതായി ബാലചന്ദ്ര കുമാർ ദിലീപിനോടും പറഞ്ഞു. 2021 ഏപ്രില്‍ മാസത്തിലാണ് ഇക്കാര്യങ്ങള്‍ നടക്കുന്നത്. ബാലചന്ദ്ര കുമാറിനെ താന്‍ കാത്തിരിക്കുന്നുവെന്ന ദിലീപ് കൃത്യമായി പറയുന്നു ടെക്സ്റ്റ് മെസേജിന്റെ സ്ക്രീന്‍ ഷോട്ടും പുറത്ത് വന്നവയിലുണ്ട്. ഈ സന്ദേശം ബാലചന്ദ്ര കുമാർ കണ്ടിട്ടുണ്ടാവുമെന്ന് കരുതുന്നുവെന്നും ദിലീപ് പറയുന്നുണ്ട്.

നടിയെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപ് കാണുന്നതിന് താന്‍ സാക്ഷിയായിരുന്നുവെന്ന് ബാലചന്ദ്ര കുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്നോട് തെറ്റിയ ബാലചന്ദ്രകുമാർ ഇക്കാര്യങ്ങള്‍ പുറത്ത് പറയാനുള്ള സാധ്യത ദിലീപ് മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ നേരില്‍കണ്ട് സ്വാധീനീച്ച് തന്റെ വരുതിയില്‍ നിർത്താന്‍ ദിലീപ് ശ്രമിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ കോടതി ഈ മാസം 20 ന് വിധി പറയും. സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്നായിരുന്നു കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ നിരീക്ഷിച്ചത്. വിചാരണ നീട്ടാനാണോ പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്, ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും കേസും തമ്മില്‍ എന്താണ് ബന്ധമെന്നും കോടതി ചോദിച്ചിരുന്നു.












Click it and Unblock the Notifications