ഈശോ സിനിമയ്ക്കെതിരെ വാളെടുത്തവർക്ക് വൈദികന്റെ മറുപടി: പനവേലിന്റെ പ്രസംഗം പങ്കുവെച്ച് മിഥുന്‍ മാനുവല്‍ തോമസ്
കൊച്ചി: ജയസൂര്യയെ മുഖ്യകഥാപാത്രമാക്കി നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ചിത്രത്തിന് പേരിട്ടത് മുതൽ തന്നെ ക്രിസ്തീയ സംഘടനകൾ സിനിമക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന തരത്തിലുള്ള ഭീഷണികളും ഉയർന്നിരുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള പൊതു താൽപ്പര്യ ഹർജി കേരള ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.
ദൈവത്തിന്റെ പേരിട്ടു എന്നതിന്റെ പേരിൽ ചിത്രത്തിന്റെ റിലീസ് തടയാനാവില്ലെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതി ഈ ഹർജി തള്ളിക്കളയുകയായിരുന്നു. വിവാദങ്ങൾ ഉയർന്നെങ്കിലും ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സംവിധായകനായ നാദിർഷാ.

ഈശോ എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് നടന്ന വിദ്വേഷ പ്രചരണങ്ങളില്‍ ക്രിസ്ത്യന്‍ മതമൗലികവാദികള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിട്ടുള്ളത് ഫാ. ജെയിംസ് പനവേലാണ്. പനവേലിലിന്റെ പ്രസംഗം പങ്കുവെച്ച് രംഗത്തെത്തിയിട്ടുള്ളത് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ്. 'ചുമ്മാ ഇരിക്കട്ടെ... യേശുവിനെ അറിയാത്ത ഒരു മൈനോരിറ്റി ക്രിസ്ത്യാനികള്‍ക്ക് ചെലപ്പോ, I mean ചെലപ്പോ, ഉപകാരപ്പെടും,' എന്ന വാചകത്തോടെയാണ് മിഥുന്‍ മാനുവല്‍ ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലീഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്റർ കൂടിയായ ഫാ. ജയിംസ് പനവേലിലാണ് ഇത്തരം വിമർശനങ്ങളുന്നയിക്കുന്നതോടെ ക്രിസത്യാനികള്‍ ഇന്ന് ക്രിസംഘി എന്നാണ് അറിയപ്പെടുന്നതെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ളത്. സംവിധായകൻ ജീത്തു ജോസഫും പ്രസംഗം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

ക്രിസ്തുമതവുമായും ക്രിസ്ത്യൻ വിശ്വാസങ്ങളുമായും ബന്ധപ്പെട്ട പേരുകൾ സിനിമയ്ക്ക് നൽകുന്നത് ആദ്യത്തെ സംഭവമല്ലെന്നും നേരത്തെ ക്രിസ്ത്യന്‍ വിശ്വാസങ്ങളുമായി ചേരുന്ന പേരുകള്‍ സിനിമക്ക് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇപ്പോൾ അന്നൊന്നും ഇല്ലാത്ത വിധം ഇന്ന് ക്രിസ്ത്യാനി വാളെടുത്തിറങ്ങിയിരിക്കുകയാണെന്നും ഫാ. ജയിംസ് പനവേലില്‍ പറഞ്ഞു. പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിനിടയിലാണ് അദ്ദേഹം വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

നാദിര്‍ഷായുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ എന്ന പേരു വീണതും വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഈമയൗ, ആമേന്‍, ഹല്ലേലുയ്യ എന്നിങ്ങനെ എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും ഫാദർ ചൂണ്ടിക്കാണിക്കുന്നു. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി വാളെടുത്തിറങ്ങിയിരിക്കുകയാണ്. അങ്ങനെയാണ് സോഷ്യൽ മീഡിയയിൽ നമുക്ക് ക്രിസംഘി എന്ന പേര് വീണു. അത് നമ്മുടെ സ്വഭാവം കൊണ്ടു കിട്ടിയ പേരാണെന്നും പണ്ടൊന്നും നമ്മള്‍ ഇങ്ങനെയായിരുന്നില്ലെന്നും ഫാ. ജയിംസ് പ്രസംഗത്തില്‍ പറയുന്നുണ്ട്.

'മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്. ഈശോ എന്ന പേരില്‍ ഒരു സിനിമ ഇറക്കിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം. ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ലെന്നും പനവേൽ ചൂണ്ടിക്കാണിക്കുന്നു.

ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്നേഹിക്കലാണ്,' എന്നും ഫാ. ജയിംസ് പ്രസംഗത്തിൽ പറഞ്ഞു.

ഫാ. ജയിംസ് പനവേലിലിന്റെ പ്രസംഗത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. നിരവധി പേരാണ് പ്രസംഗത്തിന് പിന്തുണയുമായെത്തിയത്. മിഥുന്‍ മാനുവല്‍ പങ്കുവെച്ച വീഡിയോക്ക് താഴെ സമാനമായ അഭിപ്രായം പങ്കുവെച്ചുകൊണ്ട് കമന്റുകള്‍ വരുന്നുണ്ട്.

മമ്മൂക്ക വരെ എന്ത് ചെയ്യുമെന്ന് എനിക്ക് ഊഹിക്കാം, പക്ഷെ ഈ നടനാണ് ക്യാമറക്ക് മുന്നില്‍ എന്നെ ഏറ്റവും വിസ്മയിപ്പിച്ചത്: കമല്‍
ജയസൂര്യ നായകനാകുന്ന സിനിമയുടെ 'ഈശോ' എന്ന ടൈറ്റിലും ദീലിപിനെ നായകനാക്കി ഒരുക്കുന്ന 'കേശു ഈ വീടിന്റെ നാഥന്‍' എന്ന സിനിമാപ്പേരും ക്രിസ്തീയ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു ഒരുവിഭാഗം മതയാഥാസ്ഥിതികരുടെ വാദം.

ഈശോയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെയാണ് സംവിധായകന്‍ നാദിര്‍ഷായ്ക്കെതിരെയും ചിത്രത്തിന്റെ ടൈറ്റിലിനെതിരെയും വിദ്വേഷ പ്രചരണം വ്യാപകമായത് കത്തോലിക്കാ കോൺഗ്രസും സിനിമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമയുടെ ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്തോലിക്കാസഭയിലെ ഒരു വിഭാഗം രംഗത്തെത്തിയത്. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്നായിരുന്നു ഇവര്‍ ഉന്നയിച്ച വാദം.

സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു പി സി ജോര്‍ജ് എംഎൽഎ മുഴക്കിയ ഭീഷണി. തികച്ചും വര്‍ഗീയമായ പ്രസ്താവനകളുന്നയിച്ച് പി സി ജോര്‍ജ് രംഗത്തെത്തിയതോടെ നിരവധി പേർ പിസി ജോർജിന്റെ പരാമർശങ്ങളെയും വിമർശിച്ചിരുന്നു. അതേ സമയം ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നായിരുന്നു കത്തോലിക്ക സഭയിലെ ഒരു വിഭാഗം സ്വീകരിച്ച നിലപാട്.

ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഈശോ, ദിലീപിനെ നായകനാക്കി പുറത്തിറക്കുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്നീ പേരുകള്‍ ക്രിസ്ത്യാനികളുടെ വികാരത്തെ വൃണപ്പെടുത്തുന്നുവെന്നായിരുന്നു സീറോ മലബാര്‍ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ പ്രതികരണം. സിനിമയ്ക്ക് ഈശോ എന്ന് പേരിട്ടാല്‍ എന്ത് കുഴപ്പമാണ് സംഭവിക്കുകയെന്ന ചോദ്യവുമായിട്ടായിരുന്നു ഓര്‍ത്തഡോക്‌സ് തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ് രംഗത്തെത്തിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications