'അഞ്ചു വര്‍ഷമായില്ലേ, കുട്ടിക്ക് ഓര്‍മക്കുറവു കാണും': പ്രിയാ വാര്യരെ പരിഹസിച്ച് ഒമര്‍ലുലു
കൊച്ചി: ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കല്‍ സീനിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ നടിയായിരുന്നു പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ ഒരുകാലത്ത് തരംഗമായിരുന്നു ഈ സീന്‍. ഈ സീനിനൊപ്പം കുറേ വിവാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആ സീനിനെ കുറിച്ച് പ്രിയ വാര്യര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പേര്‍ളി മാണി അവതാരകയായ ഒരു ഷോയില്‍ വച്ചായിരുന്നു പ്രിയ വാര്യര്‍ ഈ സീനിനെ കുറിച്ചുള്ള കാര്യം പറഞ്ഞത്.
ആ സീനിലെ കണ്ണിറുക്കല്‍ തന്റെ കയ്യില്‍ നിന്നിട്ടതാണെന്നാണ് പ്രിയാ വാര്യര്‍ അഭിമുഖത്തില്‍ പറഞ്ഞത്. എന്താ ഇപ്പോ ഞാന്‍ പറയാ...അഞ്ച് വര്‍ഷായി എന്നുള്ള പ്രിയയുടെ മറുപടി കേട്ട് കണ്ണിറുക്കല്‍ ഡയറക്ടര്‍ പറഞ്ഞിട്ടാണോ പ്രിയയുടെ കയ്യില്‍ നിന്ന് ഇട്ടതാണോ എന്ന് അവതാരകയായ പേര്‍ളി മാണി ചോദിക്കുകയായിരുന്നു.

എന്നാല്‍ ഇതിന് മറുപടിയായി 'ഞാന്‍ എന്റെ കയ്യില്‍ നിന്നിട്ടതാണെന്നാണ് പ്രിയ വാര്യര്‍ പറഞ്ഞത്. എല്ലാം അങ്ങനെ തന്നല്ലേ എന്നും പ്രിയ വാര്യര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഈ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പ്രിയ വാര്യരുടെ വാക്കുകള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു.
അഞ്ചു വര്‍ഷമായില്ലേ, കുട്ടിക്ക് ഓര്‍മക്കുറവു കാണും എന്നാണ് ഒമര്‍ ലുലു ഇതിനോട് പ്രതികരിച്ചത്. ഇങ്ങനെ ഓര്‍മ നഷ്ടപ്പെടുന്നവര്‍ക്ക് വലിയചന്ദനാദി സമര്‍പ്പിക്കുകയാണെന്നും സംവിധായകന്‍ പരിഹസിച്ചു. കണ്ണിറുക്കല്‍ ഐഡിയ സംവിധായകന്റേതാണെന്ന് പ്രിയ തന്നെ പറയുന്ന പഴയൊരു വിഡിയോ പങ്കുവച്ചാണ് ഒമര്‍ ലുലു പ്രിയാ വാര്യയെ പരിഹസിച്ചത്.
അതേസമയം, ഈ പാട്ട് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ രംഗത്തിനെതിരെ ചിലര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നാണ് ആരോപണം. ഹൈദരാബാദ് സ്വദേശികളായ രണ്ട് പേരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇസ്ലാമില്‍ കണ്ണിറുക്കലിന് വിലക്കുണ്ടെന്നാണ് ഹര്‍ജിക്കാര്‍ പറയുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയും ഖദീജ ബീവിയും തമ്മിലുള്ള പ്രണയത്തെ കുറിച്ച് പറയുന്ന പാട്ടില്‍ അത്തരം ഒരു ഗാനരംഗം വരുന്നത് മതവികാരം വ്രണപ്പെടുത്തുന്നതും ദൈവനിന്ദയും ആണ് എന്നാണ് ആക്ഷേപം. അതുകൊണ്ട് തന്നെ സിനിമയില്‍ നിന്ന് ഗാനം പിന്‍വലിക്കണം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ഈ ഗാനരംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തടയണം എന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications