• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഷ്ട്രീയക്കാര്‍ സ്വയം നന്നാകൂ, എന്നിട്ട് നാട് നന്നാക്കാന്‍ ഇറങ്ങാം; സത്യന്‍ അന്തിക്കാട് പറയുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയക്കാര്‍ സ്വയം നന്നായതിന് ശേഷം വേണം നാട് നന്നാക്കാനെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. നല്ല കുടുംബത്തില്‍ പിറന്ന ബുദ്ധിയുള്ളവര്‍ വന്നാല്‍ മാത്രമാണ് രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്ദേശം എന്ന സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത് അതാണെന്നും സിനിമയെ അരാഷ്ട്രീയമെന്ന് മുദ്രകുത്താനാണ് ഒരു വിഭാഗം ശ്രമിച്ചതെന്നും അദ്ദേഹം ഐ എഫ് എഫ് കെ വേദിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സത്യന്‍ അന്തിക്കാടിന്റെ വാക്കുകളിലേക്ക്...

1

ഒരു സംവിധായകന്‍ എന്ന് മാറ്റിനിര്‍ത്തിയാല്‍ ഞാന്‍ ഒരു സാധാരണക്കാരനാണ്. താന്‍ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. എന്റെ സിനിമകളിലേക്ക് അതെല്ലാം കൊണ്ടുവരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാലത്തിനനുസരിച്ചുള്ള രീതിയില്‍ സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മള്‍ അറിയാതെ മാറിക്കൊണ്ടിരിക്കും. മാറ്റമില്ലെന്ന് എനിക്ക് തോന്നിയ ഒരേയൊരു സിനിമ സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്ദേശം എടുത്തപ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്ന് ഇപ്പോള്‍ വലിയ മാറ്റങ്ങള്‍ ഒന്നും നമ്മുടെ രാഷ്ട്രീയ സാഹചര്യത്തില്‍ ഉണ്ടായിട്ടില്ല. ഇന്നും ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ നമ്മള്‍ താത്വിക അവലോകനം നടത്തും. അത് തന്നെയാണ് ഇപ്പോഴും സംഭവിക്കുന്നത്. ബാക്കി സിനിമകളില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

3

ഇങ്ങനെയുള്ള സിനിമകള്‍ ചെയ്യാന്‍ സാധിച്ചത് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് കൊണ്ടും അത് പിന്തുടരുന്നതുകൊണ്ടുമാണ്. സന്ദേശം എന്ന സിനിമ റിലീസ് ചെയ്തത് മുതല്‍ അത് അരാഷ്ട്രീയ വാദമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. രാഷ്ട്രീയത്തില്‍ നിന്നും മുഖം തിരിച്ചിട്ട് അവനവന്‍രെ കാര്യം മാത്രം നോക്കീ പോ എന്നാണ് സിനിമയുടെ സന്ദേശമെന്നാണ് ഒരി വിഭാഗം പ്രചാരണം നടത്തിയത്. എന്നാല്‍ സിനിമ കാണുമ്പോള്‍ അത് അങ്ങനെയല്ല എന്ന് മനസിലാകും.

4

ചിത്രത്തിന്റെ തിലകന്റെ കഥാപാത്രം പറയുന്നുണ്ട്, രാഷ്ട്രീയം നല്ലതാണ്. എന്നാല്‍ സിനിമയില്‍ രാഷ്ട്രീയത്തിന്റെ വക്താക്കളായി കാണിക്കുന്ന ശ്രീനിവാസന്റെയും ജയറാമിന്റെയും കഥാപാത്രങ്ങള്‍ മികച്ച രാഷ്ട്രീയക്കാരുടേതല്ല. അണികളുടെ മാത്രം കഥയിലാണ് ചിത്രം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. സിനിമയിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവ് ഒരു പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്റായി മാമുക്കോയയാണ്. അതില്‍ താഴെയുള്ളവരുടെ കഥയാണ് ചിത്രം പറയുന്നത്.

5

സ്‌കൂളില്‍ വെറുതെ സമരം ഉണ്ടാക്കി, പഠിപ്പ് മുടക്കാന്‍ വേണ്ടി രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്ന ഒരു പയ്യന്റെ കൊടി വലിച്ചെറിയുന്നതിലാണ് അരാഷ്ട്രീയം കാണുന്നത്. ആ കൊടി വലിച്ചെറിയുക തന്നെയല്ലേ വേണ്ടത്. അവനെ നമ്മള്‍ പ്രോത്സാഹിപ്പിച്ചാല്‍ വൃത്തികെട്ട രാഷ്ട്രീയക്കാര്‍ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കും. അതുകൊണ്ട് സന്ദേശം ഒരു രാഷ്ട്രീയ സിനിമയാണെന്ന് താന്‍ പറയും- സത്യന്‍ അന്തിക്കാട് പറഞ്ഞു.

6

ആദ്യം സ്വയം നന്നാകുവാനും അതിനു ശേഷം സ്വന്തം വീട് നന്നാക്കാനുമാണ് സിനിമയില്‍ പറയുന്നത്. ഇത് രണ്ടും ഇല്ലാത്ത രാഷ്ട്രീയം എങ്ങനെ നിലനില്‍്ക്കാനാണ്. കള്ളുകുടിയും കഞ്ചാവുമായി നടക്കുന്ന ഒരാള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് കാര്യമില്ല. അവന്‍ സ്വയം നന്നാവുകയാണ് ചെയ്യേണ്ടത്. അവന്റെ വീട് നന്നാക്കണം, നാട് നോക്കണം. അവന്‍ പരിശുദ്ധനായിരിക്കണം എന്നതാണ് അതിന്റെ സൂചന. എല്ലാതെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങരുതെന്നല്ല.

7

രാഷ്ട്രീയം മോശമാണെന്ന് ചില ആളുകള്‍ പറയും. രാഷ്ട്രീയം ഒരു നാടിന്റെ വികസനത്തിന് അത്യാവശ്യമാണെന്ന് നമ്മള്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ഒരു കൂട്ടായ്മ അല്ലെങ്കില്‍ രാഷ്ട്രീയമുണ്ടായാല്‍ മാത്രമേ ഒരു നാട് വികസിക്കുകയുള്ളു. നല്ല രീതിയില്‍ അതിനെ സമീപിക്കണം എന്ന് മാത്രമേയുള്ളുവെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

cmsvideo
  രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

  'പറക്കും തളികയിലേത് പോലുള്ള രംഗങ്ങളാണ് ദിലീപിന്റെ കേസിന്റെ കാര്യത്തില്‍ ഇപ്പോള്‍ കാണുന്നത്''പറക്കും തളികയിലേത് പോലുള്ള രംഗങ്ങളാണ് ദിലീപിന്റെ കേസിന്റെ കാര്യത്തില്‍ ഇപ്പോള്‍ കാണുന്നത്'

  English summary
  Director Sathyan Anthikkad Says Politicians should improve themselves and then improve the country
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X