വീണ്ടും 'സംഘി ദുരന്തം'... ടോം മൂഡിയുടെ ഫേസ്ബുക്കിലെ പൊങ്കാല 'കമ്മി' വകയല്ല; എല്ലാം ഫേക്ക് സംഘികള്‍?

  • Posted By: Desk
Subscribe to Oneindia Malayalam

മൂഡീസ് റേറ്റിങ്ങില്‍ ഇന്ത്യക്ക് മികച്ച് പോയന്റ് കിട്ടി എന്നത് വലിയ വാര്‍ത്ത തന്നെയാണ്. എന്നാല്‍ അതിലും വലിയ വാര്‍ത്തയായത് മറ്റൊന്നായിരുന്നു. കേരളത്തില്‍ നിന്നുള്ള ഇടത് അനുകൂലികള്‍ മൂഡീസ് എന്ന് കരുതി ക്രിക്കറ്റ് താരമായ ടോം മൂഡിയുടെ ഫേസ്ബുക്ക് പേജില്‍ പോയി പൊങ്കാലയിട്ടു എന്നതായിരുന്നു അത്.

ചില്ലറിനെ ചില്ലറയാക്കി ലോക സുന്ദരിക്കും ട്രോൾ; എല്ലാത്തിനും പിന്നിൽ മോദി സര്‍ക്കാർ... കുമ്മനടി വേറെ

ദേശീയ മാധ്യമങ്ങളില്‍ പോലും സംഗതി വാര്‍ത്തയായി. കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ക്ക് വിവരമില്ലെന്ന രീതിയില്‍ ആയിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍.

കണ്ണന്താനം പിന്നേയും 'തള്ളന്താനം'!!! 32 മിനിട്ടുകൊണ്ട് ശബരിമല കയറിയ തള്ളിന് അടപടലം പൊങ്കാല!!!

എന്നാല്‍ സംഗതി സത്യം തന്നെ ആയിരുന്നു. ടോം മൂഡിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല തന്നെ ആയിരുന്നു. പക്ഷേ, ആ പൊങ്കാലയ്ക്ക് പിന്നില്‍ 'കമ്മികള്‍' ആയിരുന്നില്ല എന്ന് മാത്രം. ഫേക്ക് ഐഡികളുമായി സംഘികള്‍ തന്നെ ആയിരുന്നു ഇത്തരം ഒരു പരിപാടി ഒപ്പിച്ചത് എന്നാണ് ആക്ഷേപം. വെറും ആക്ഷേപം അല്ല, പിടക്കുന്ന തെളിവുകളും ഉണ്ട്!!!

പൊങ്കാല, തെറിവിളി

പൊങ്കാല, തെറിവിളി

മൂഡീസ് എന്ന് കരുതി ടോം മൂഡിയ്ക്ക് നല്ല പൊങ്കാല തന്നെയാണ് മല്ലൂസ് കൊടുത്തത്. ചിലതില്‍ പച്ചത്തെറികള്‍ പോലും ഉണ്ടായിരുന്നു. ഭാഗ്യം, ടോം മൂഡിക്ക് മലയാളം വായിക്കാന്‍ അറിയില്ലാത്തതുകൊണ്ട് പ്രതികരണം ഒന്നും വന്നില്ല.

പ്രൊഫൈല്‍ നോക്കണം

പ്രൊഫൈല്‍ നോക്കണം

ഒറ്റ നോട്ടത്തില്‍ കേരളത്തിലെ സൈബര്‍ കമ്മികള്‍ എന്ന് തോന്നിപ്പിക്കുന്ന ഐഡികളില്‍ നിന്ന് തന്നെ ആണ് പൊങ്കാല വന്നിട്ടുള്ളത്. ചെമ്പട കുന്നുമ്മല്‍ മലപ്പുറം എന്ന ഐഡിയൊക്കെ കണ്ടാല്‍ പിന്നെ അത് കമ്മിയല്ലെന്ന് ആരെങ്കിലും സംശയിക്കുമോ? പക്ഷേ, സംഗതി അതായിരുന്നില്ല.

ഫേക്ക് ഐഡികള്‍

ഫേക്ക് ഐഡികള്‍

ഫേസ്ബുക്ക് ഐഡിയില്‍ പേര് മാറ്റി ഒപ്പിച്ച പണികള്‍ ആയിരുന്നു ഇതെല്ലാം എന്നാണ് ഇപ്പോഴത്തെ ആരോപണവും, ഒരുപരിധിവരെ തെളിയിക്കപ്പെട്ടതും. ആ ഐഡികളുടെ ഉടമകളാകട്ടെ 'കട്ട സംഘികളും'. ഈ ഐഡികള്‍ പരിശോധിച്ച്, അവരുടെ പഴയകാല പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതമാണ് കള്ളത്തരം പൊളിച്ചിരിക്കുന്നത്.

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

ബിജെപി ഐടി സെല്‍ നേരിട്ട് ഇടപെട്ട് നടത്തിയ ഒരു കള്ളത്തരം ആണ് ഇത് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. കള്ളത്തരം കാണിച്ച് പിടിച്ച് നില്‍ക്കാന്‍ പോലും അറിയാത്തവരാണ് സംഘികള്‍ എന്ന പരിസാഹസം വേറെ. നേരത്തെ സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്നപ്പോഴുള്ള ആള്‍ക്കൂട്ടത്തിന്റെ ചിത്രം അമിത് ഷായുടെ സന്ദര്‍ശന വേളയില്‍ ഉള്ളതാണെന്ന് പോലും പ്രചരിപ്പിക്കപ്പെട്ടിരുന്നു എന്ന് ഓര്‍ക്കണം.

പണികിട്ടിയതല്ല, കൊടുത്തതാണ്?

പണികിട്ടിയതല്ല, കൊടുത്തതാണ്?

എന്നാല്‍ ഫേസ്ബുക്കിലെ സംഘ് ഗ്രൂപ്പുകള്‍ ഇതൊന്നും അംഗീകരിക്കുന്നില്ല. ആദ്യം പൊങ്കാല തുടങ്ങിയത് 'അന്തംകമ്മികള്‍' തന്നെ ആണ് എന്നാണ് ഇവര്‍ പറയുന്നത്. അതിനെ പരിഹസിച്ചുകൊണ്ടാണ് തങ്ങള്‍ രംഗത്തെത്തിയത് എന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ടോം മൂഡിയുടെ ഫേസ്ബുക്ക് പേജില്‍ നോക്കിയാല്‍ സംഗതി വ്യക്തമാകും!.

ട്രോളിക്കൊല്ലുന്നു

ട്രോളിക്കൊല്ലുന്നു

ടോം മൂഡിയുടെ ഫേസ്ബുക്കില്‍ പൊങ്കാലയിട്ട അന്തംകമ്മികളെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ചാണക സംഘികള്‍ക്കാണ് ട്രോളുകള്‍. വീണ്ടും സംഭവിച്ചത് ഒരു ദുരന്തം ആണെന്നാണ് പരിഹാസം.

മോദിയെ തെറിപറഞ്ഞില്ലേ...

മോദിയെ തെറിപറഞ്ഞില്ലേ...

മലയാളികളെ നാറ്റിക്കാന്‍ വേണ്ടി ആണെങ്കിലും സ്വന്തം മോദിജിയെ തെറി പറയാന്‍ സംഘികള്‍ കാണിച്ച ആ വലിയ മനസ്സ് കാണാതെ പോകരുത് എന്നാണ് പരിഹാസം. മോദിക്കും നല്ല തെറിയാണ്!

അമ്പട സംഘിക്കുട്ടാ....

അമ്പട സംഘിക്കുട്ടാ....

ടോം മൂഡിയെ പൊങ്കാലയിടുന്നവരെ ഓടിച്ചിട്ട് പിടിച്ചപ്പോള്‍ എല്ലാവരും ഉറപ്പിച്ചു, അത് കമ്മികള്‍ തന്നെ. എന്നാല്‍ പ്രൊഫൈല്‍ പരിശോധിച്ചപ്പോഴല്ലേ ആ സത്യം മനസ്സിലായത്... ആരായാലും ഇങ്ങനെ ഞെട്ടിപ്പോകും!

നമസ്‌തേ മിത്രമേ....

നമസ്‌തേ മിത്രമേ....

ആ മുഖം മൂടി ഒന്ന് വലിച്ച് ഊരിനോക്കിയാല്‍ മതി... അപ്പോള്‍ കാണാം യഥാര്‍ത്ഥ സംഘികളെ!!! നമസ്‌തേ സംഘമിത്രമേ എന്നൊന്നും പറയാതിരുന്നാല്‍ കൊള്ളാം!

ത്രീജി ആയത് ആര്!!!

ത്രീജി ആയത് ആര്!!!

ടോം മൂഡിയെ പൊങ്കാലയിട്ടത് സംഘികളാണോ കമ്മികളാണോ എന്ന കാര്യത്തില്‍ ഇനി ചര്‍ച്ച നടത്തിയിട്ട് വലിയ കാര്യം ഒന്നും ഇല്ല. നാണക്കേട് മൊത്തം മലയാളികള്‍ക്ക് തന്നെ!

മന്തന്‍ സംഘി!!!

മന്തന്‍ സംഘി!!!

' എടാ മന്തന്‍ സംഘി... പ്രൊഫൈല്‍ പിക് മാറ്റിയപ്പോ പഴയ സുദര്‍ശനം പോസ്റ്റ് ഷെയര്‍ ചെയ്തത് മാറ്റണ്ടേടാ'... എങ്ങനെയുണ്ട് പരിഹാസം! ഇനി അടുത്ത തവണ ഇത് ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം...

മോഡസ് ഓപ്പറാണ്ടി

മോഡസ് ഓപ്പറാണ്ടി

മോഡ് ഓഫ് ഓപ്പറേഷന്‍ അല്ലെങ്കില്‍ മോഡസ് ഓപ്പറാണ്ടി എന്ന് പറഞ്ഞാല്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ... ഇതാണത്രെ സംഘികളുടെ ഇപ്പോഴത്തെ മോഡസ് ഓപ്പറാണ്ടി

ഇതും അടവാണോ

ഇതും അടവാണോ

ഇനിയിപ്പോള്‍ കമ്മികള്‍ ഇപ്പോള്‍ ചെയ്യുന്നത് പുതിയ അടവാണോ എന്ന് പോലും ചില ട്രോളന്‍മാര്‍ക്ക് സംശയം ഉണ്ട്. നാട്ടുകാരെ പറഞ്ഞ് പറ്റിക്കാന്‍ വേണ്ടിയാണോ സംഘികള്‍ക്കെതിരെയുള്ള ആരോപണം എന്നാണ് ഇവരുടെ സംശയം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Facebook Ponkala on Tom Moody's Facebook page: Who is behind that?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്