Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസിൽ റോബിന്‍ കഴിഞ്ഞ തവണ പയറ്റിയ തന്ത്രമാണ് ഗോപികയുടേത്': പൊളിച്ച് ഷിജു, ലോജിക്കില്ലാത്ത വാദങ്ങള്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലേക്ക് സാധാരണക്കാരുടെ പ്രതിനിധിയായി എത്തിയ ഏക താരമാണ് ഗോപിക. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ ആദ്യ കോമണറും ഗോപിക തന്നെ. ബിഗ് ബോസിനെ വളരെ കൃത്യമായി മനസ്സിലാക്കിയിട്ടുള്ള ഒരു വ്യക്തി എന്ന നിലയില്‍ തന്റെതായ ഒരു ഗെയിം രൂപപ്പെടുത്തിയാണ് ഗോപിക മുന്നോട്ട് പോവുന്നത്. ഗോപികയുടെ രീതിക്കെതിരെ പുറത്ത് അനുകൂലികള്‍ എന്നത് പോലെ വിമർശകരും ഏറെയാണ്.

ഗോപിക ക്യാമറ സ്പെയിസിന് വേണ്ടി പലതരത്തിലുള്ള ഗിമ്മിക്കുകള്‍ കാണിക്കുന്നുവെന്നാണ് പ്രധാന വിമർശനം. കിച്ചണ്‍ ക്യാപ്റ്റനായ ഗോപിക ഒരു മീറ്റിംഗ് വിളിച്ചത് തന്നെ മറ്റ് മത്സരാര്‍ഥികളുടെ എതിര്‍പ്പ് മനഃപൂർവം ക്ഷണിച്ചു വരുത്താൻ വേണ്ടിയാണെന്നാണ് ഫേസ്ബുക്കിലെ ബിഗ് ബോസ് ആരാധക ഗ്രൂപ്പില്‍ സോബിന്‍ എല്‍ദോസ് എന്നയാള്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

 gopika

കിച്ചണ്‍ ക്യാപ്റ്റനായ ഗോപിക

കിച്ചണ്‍ ക്യാപ്റ്റനായ ഗോപിക ഒരു മീറ്റിംഗ് വിളിച്ചത് തന്നെ മറ്റ് മത്സരാര്‍ഥികളുടെ എതിര്‍പ്പ് മനഃപൂർവം ക്ഷണിച്ചു വരുത്താൻ വേണ്ടി ആണ്. സ്‌മോക്കിങ് റൂമിൽ വെച്ച് ഷിജു അഖിലിനോട് പറഞ്ഞതാണ് ശരി. "ഇവൾ ഗെയിം പഠിച്ചിട്ട് വന്നേക്കുവാണ്. ഒരു മീറ്റിംഗ് വിളിച്ചാൽ ക്യാമറ സ്വാഭാവികമായും അവളിലേക്ക് വരും. മറ്റവന്‍ യൂസ് ചെയ്തതാണ്. കഴിഞ്ഞ പ്രാവശ്യത്തെ.. അറിയാമല്ലോ? അവന്‍ യൂസ് ചെയ്ത ഒരു ആയുധം ഇതാണ് ".

ഷിജു പേര് പറയാതെ ഉദ്ദേശിച്ചത് റോബിനെ ആണ്. എന്ത് തന്നെ ആയാലും പറഞ്ഞതിൽ കാര്യമുണ്ട്. കിച്ചണിൽ വെച്ച് വഴക്ക് ഉണ്ടാക്കരുത് എന്നാണ് ഗോപിക പറഞ്ഞത്. ആ പറഞ്ഞതിൽ ഒരു ലോജിക്കും ഇല്ല എന്ന് അരിയാഹാരം കഴിക്കുന്ന ഏത് മലയാളിക്കും മനസിലാകും. ഒരു വഴക്ക് തുടങ്ങാൻ അങ്ങനെ പ്രത്യേക സ്ഥലമൊന്നും വേണമെന്നില്ല. എവിടെ വെച്ചും തുടങ്ങാം.

ക്യാമറ സ്‌പേസിന് വേണ്ടി

കിച്ചൻ, ബെഡ്‌റൂം, ഗാർഡൻ.. ചിലപ്പോൾ വാഷ് റൂമിന്റെ പരിസരത്തു വെച്ചും സംഭവിക്കാം. അല്ലാതെ അടുക്കളയിൽ വെച്ച് വഴക്ക് ആരംഭിക്കുമ്പോൾ എതിരെ നിൽക്കുന്നവൻ പറയുമോ.. "ഇത് അടുക്കളയാണ് നമുക്ക് ഇവിടെ നിന്നും മാറി നിന്ന് വഴക്ക് കൂടാം" എന്ന്.
ഗോപിക ക്യാമറ സ്‌പേസിന് വേണ്ടിയാണ് ഇതുപോലെ ഉള്ള കോപ്രായങ്ങൾ കാണിക്കുന്നത് എന്ന് വിവരമുള്ള ഏത് മലയാളിക്കും മനസിലാകും.

ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചോളൂ: മുടി കൊഴിച്ചില്‍ മുതല്‍ മുഖക്കുരു വരെ പമ്പ കടക്കും

എല്ലാ കാര്യത്തിലും കയറി ഇടപെടും. എന്നിട്ട് പോകും. ആൾകൂട്ടത്തിൽ ആണെങ്കിൽ ശ്രദ്ധിക്കപ്പെടാൻ ഉയർത്തുന്നത് ശബ്ദമാണ്. എന്തിനോ വേണ്ടി തിളക്കുന്നു... കഷ്ടം.
ഇനി വല്ലതും പറഞ്ഞ് പോയാലോ. അപ്പൊ ഇറങ്ങും കുറച്ചു ആളുകൾ വർണ വിവേചനം ആണെന്നും പറഞ്ഞ്. ഇവിടെ ഓരോ മത്സരാർത്ഥിയേയും ആണ് വിമർശിക്കുന്നത്. അല്ലാതെ മറ്റൊന്നുമല്ല- കുറിപ്പ് അവസാനിക്കുന്നു.

gopikagopibiggbossmalayalam-

ആരാധകരുടെ മറുപടി

അതേസമയം, ഗോപികയുടെ അരാധകർ ഈ കുറിപ്പിന് മറുപടിയുമായി വന്നിട്ടുണ്ട്. ഗോപികയെ മാത്രം എന്തിന് ടാർഗറ്റ് ചെയ്യുന്നുവെന്നാണ് അവർ ചോദിക്കുന്നത്. ആ കുട്ടി അവിടെ ഗെയിം കളിക്കാൻ വന്നതാണ്. അല്ലാതെ സുഖവാസത്തിന് വന്നതല്ല. നമ്മൾ ആദ്യം അത് മനസിലാക്കേണ്ടത് അതാണ്. എല്ലാരും ക്യാമറ ഫോക്കസ് ആഗ്രഹിക്കുന്നു. അത് ഒരു തെറ്റല്ല. ഓരോരുത്തരും ഓരോ വഴി കണ്ടെത്തുന്നു. ഗോപിക ഉള്ളത് കൊണ്ട് കണ്ടന്റ് വരുന്നു. കളിക്കുന്നവരെ കുറ്റം പറയരുത്. കളിക്കാതെ ചുമ്മാ തിന്നു കുടിച്ചു നടക്കുന്നവർ അവിടെ ഉണ്ട്. അവരെ കണ്ടു പിടിക്കെന്നും ഇവർ പറയുന്നു.

ഗോപികയക്ക് അവിടെ ഉള്ള ആരെക്കാളും കോൺഫിഡൻസ് ഉണ്ട്. എല്ലാത്തിലും മുന്നിൽ നിൽക്കുന്നുമുണ്ട്. പലരും അവഗണിച്ചിട്ടും അവരോടൊക്കെ നന്നായി പെരുമാറുന്നു. സ്വന്തംമായി ഒരു സ്‌പേസ് ഉണ്ടാക്കുന്നു. ആരും എടുക്കാൻ മടിക്കുന്ന എന്നും അവളെ അകറ്റി നിർത്തിയ കിച്ചൻ ടീമിന്റെ ക്യാപ്റ്റൻ ആയി സ്വന്തം ഇഷ്ടത്തിന് നിൽക്കുന്നു. എല്ലാവരും ഇവരെക്കൊണ്ട് ആവില്ല എന് കരുതുന്ന ഒരു ടീം ഉണ്ടാക്കുന്നു. എന്നിട്ട് ആദ്യം ദിവസം തന്നെ ബെസ്റ്റ് ടീം എന്ന് പറയിപ്പിക്കുന്നു. ഗോപിക മികച്ച ഒരു മത്സരാർത്ഥിയാണ്- എന്നാണ് മറ്റൊരാളുടെ കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+