'ഗോപികയെ അവഹേളിച്ചു, ഉറങ്ങിക്കിടക്കുന്നവരെ വിളിച്ച് ഊണില്ല എന്ന ഏർപ്പാട്'
കൊച്ചി: ബിഗ് ബോസ് മലയാളം സീസണിന്റെ ചരിത്രത്തിലെ ആദ്യ കോമണർ മത്സരാർത്ഥിയായ ഗോപിക ഗോപി ഷോയിൽ നിന്നും പുറത്തായിരിക്കുകയാണ്. തുടക്കം മുതൽ ബിഗ് ബോസിൽ ശക്തമായ മത്സരം കാഴ്ച വെച്ച മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്ന ഗോപിക. ടാസ്കിലും ഗെയിമുകളിലും ഒരുപോലെ തിളങ്ങാൻ ഗോപികയ്ക്ക് സാധിച്ചിരുന്നു. ഷോയിൽ 50 ദിവസമെങ്കിലും പിടിച്ച് നിൽക്കാൻ ഗോപികയ്ക്ക് സാധിക്കുമെന്ന ആരാധക വിലയിരുത്തലുകൾക്കിടെയാണ് താരത്തിന്റെ അപ്രതീക്ഷിത പുറത്താകൽ.
അതേസമയം ഗോപികയുടെ പുറത്താകലിൽ ബിഗ് ബോസ് ആരാധകർക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ഗോപിക പുറത്ത് പോകേണ്ട മത്സരാർത്ഥിയായിരുന്നുവെന്നാണ് ഒരു വിഭാഗം പറയുന്നത്. ഹൗസിൽ സ്ക്രീൻ സ്പേസിന് വേണ്ടി അനാവശ്യ ഇടപെടലുകൾ നടത്തുകയായിരുന്നു ഗോപികയെന്നാണ് ഇക്കൂട്ടരുടെ വിമർശനം. എന്നാൽ ഗോപികയെക്കാൾ യോഗ്യത ഇല്ലാത്ത പലരും ബിഗ് ബോസ് ഹൗസിൽ ഇപ്പോഴും ഉണ്ടെന്നാണ് മറുവിഭാഗത്തിന്റെ പ്രതികരണം.
കൃത്യമായ നിലപാടുകൾ പറയാതെയും സേഫ് ഗെയിം കളിച്ചും ബിഗ് ബോസിൽ പലരും കഴിയുമ്പോൾ റിയൽ ആയി നിന്നാണ് ഗോപിക ഗെയിം കളിച്ചതെന്നാണ് ഇക്കൂട്ടർ പറയുന്നത്. അതിനിടെ ബിഗ് ബോസ് ഗോപികയെന്ന മത്സരാർത്ഥിയെ യഥാർത്ഥത്തിൽ അവഹേളിക്കുകയാണ് ചെയ്തതെന്ന് പറയുകയാണ് ഒരു ആരാധകൻ. കടുത്ത വിമർശനമാണ് അണിയർപ്രവർത്തകർക്കെതിരെ ആരാധകൻ ഉയർത്തുന്നത്. വായിക്കാം.

'ബിഗ് ബോസ് ടീമിനോട്. സത്യത്തിൽ ഈ കുട്ടിയെ കോമണർ എന്ന രീതിയിൽ സെലക്ട് ചെയ്തത് എന്തിനായിരുന്നു എന്ന് മനസ്സിലാകുന്നില്ല.സൗന്ദര്യം കൊണ്ടും കഴിവ് കൊണ്ടും അഭിനയ സ്വീകാര്യത ഒക്കെ കൊണ്ടും പല മേഖലയിൽ നിന്നും ഉയർന്നു വന്നവർക്കിടയിൽ ഒരു സാധാരണക്കാരിയെ തിരഞ്ഞെടുക്കുമ്പോൾ അവരോട് എല്ലാ രീതിയിലും കിടപിടിക്കുന്ന ഒരാളെ വേണ്ടേ തെരഞ്ഞെടുക്കാൻ?
ഗോപിക തീരെ മോശം എന്നല്ല. അവർക്ക് അവരുടേതായ കഴിവുകൾ ഉണ്ട്. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും എന്തൊക്കെയോ ഗെയ്മിനെക്കുറിച്ചു പഠിച്ചു വന്നു. പക്ഷെ അതൊക്കെ ശരിയായ രീതിയിൽ അവിടെ പ്രവർത്തികമാക്കാൻ കഴിയാതെ പോയി. പേരിന് ഒരു സാധാരണക്കാരിയെ കൊണ്ടുവന്നു ഒരു മാറ്റം വരുത്താൻ നോക്കിയതാണോ? അല്ലെങ്കിൽ ഇങ്ങനെ ഉള്ളവർക്കും ഈ ഷോ അവസരം നൽകും എന്നു വരുത്തി തീർക്കാനാണോ ?

സത്യത്തിൽ അവിടെ നിൽക്കുന്നവരോട് നന്നായി ഒന്ന് സംസാരിക്കാൻ പോലും ഈ കുട്ടിക്ക് അവസരം കിട്ടിയിട്ടില്ല. ഒച്ചയും വാക്ചാതുരിയും ആവശ്യത്തിൽ അധികമുള്ളവർക്കിടയിൽഅവരുടെ ആരോഗ്യ പ്രശ്നങ്ങളാൽ പ്രോപ്പർ ആയി സംസാരിക്കാൻ പോലും കഴിയാതെ വിഷമിക്കേണ്ടി വരുന്നുണ്ട് . അവരാരും ഇവരെ കേൾക്കാനും തയാറാകുന്നില്ല. ആദ്യ ദിനങ്ങളിൽ തന്നെ 'നിന്നെ എനിക്ക് ഇഷ്ടമല്ല 'എന്ന് ഒരു സഹ മത്സരാര്ഥിയിൽ നിന്നു കേൾക്കേണ്ടി വന്നത് ഇവർക്ക് മാത്രമാണ്..
സംസാരിക്കുന്നതിനിടയിൽ അവരെ അപമാനിക്കും പോലെ എഴുന്നേറ്റു പോകുന്നതും ഇവർക്ക് മുന്നിൽ മാത്രമായിരുന്നു. ബാക്കിയുള്ളവർ പറയുന്നതെന്തവേണമെങ്കിലും കേൾക്കാൻ ഒരു മടിയും അവർക്കില്ല.. ഒരു സാധാരണക്കാരി ആയതിന്റെ പേരിൽ അങ്ങനെ കുറെയേറെ അവഗണന ഇവർക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അത് പിന്നീട് ഇവരുടെ പെരുമാറ്റരീതിയിൽ മോശമായി പ്രതിഫലിച്ചു തുടങ്ങി.
നാലുപേർ അറിയപ്പെട്ടു എന്നതൊഴിച്ചാൽ സത്യത്തിൽ ഇവിടെ അവഹേളിക്കപ്പെട്ടത് ഈ കുട്ടിയാണ്. ഇനിയെങ്കിലും എയർടെൽ കമ്പനിക്ക് ലാഭവും പേരും ഉണ്ടാക്കാൻ ഒരാളെ കൊണ്ടുവരുമ്പോൾ കുറച്ചു എങ്കിലും അവിടെ അടിച്ചു നിൽക്കാൻ പ്രാപ്തി ഉള്ളവരെ നോക്കി സെലക്ട് ചെയ്യുക. ഉറങ്ങിക്കിടക്കുന്നവരെവിളിച്ചുണർത്തി ഊണില്ല എന്ന ഏർപ്പാട് ചെയ്യാതിരിക്കുക..', പോസ്റ്റിൽ പറയുന്നു.












Click it and Unblock the Notifications