• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഓര്‍മയുണ്ടാവും....ഈ മുഖം; നര്‍മം തൊഴിലാക്കിയ കലാകാരന്മാര്‍ക്ക് 2 ലക്ഷം രൂപ, വാക്ക് പാലിച്ച് സുരേഷ് ഗോപി

Google Oneindia Malayalam News

കൊച്ചി: മിമിക്രി കലാകാരന്മാര്‍ക്ക് നല്‍കി വാക്കു പാലിച്ച് നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപി. താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും രണ്ട് ലക്ഷം കൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്‍കുമെന്നാണ് സുരേഷ് ഗോപി ഉറപ്പ് നല്‍കിയത്.

ഈ ഉറപ്പാണ് സുരേഷ് ഗോപി ഇപ്പോള്‍ പാലിച്ചിരിക്കുന്നത്. പുതിയ ചിത്രത്തില്‍ നിന്നും അഡ്വാന്‍സ് ലഭിച്ചപ്പോള്‍ അതില്‍ നിന്നും രണ്ട് ലക്ഷം രൂപ നല്‍കിയെന്ന് നടന്മാരായ രമേഷ് പിഷാരടിയും ഗിന്നസ് പക്രുവും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ അറിയിച്ചു.

1

ഓര്‍മയുണ്ടാവും..ഈ മുഖം..നര്‍മം തൊഴിലാക്കിയ 200 ഓളം കുടുംബങ്ങള്‍ക്ക്.. 'ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ നിങ്ങളുടെ സംഘടനയ്ക്ക് തരും' സുരേഷ് ഗോപി. ടെലിവിഷന്‍ ഷോകള്‍ സംഘടിപ്പിക്കുകയും അതില്‍ നിന്നും സമാഹരിക്കുന്ന പണം , മിമിക്രി കലാകാരന്മാരുടെ വിധവകള്‍ക്കും, കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകള്‍ക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് 'എം എ എ'( മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ )

2

ഈ കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റില്‍ അവതരിപ്പിച്ച ഷോയില്‍ പ്രതിഫലം ഒന്നും തന്നെ വാങ്ങാതെ എത്തി; സാധാരണക്കാരായ കലാകാരന്മാരോടൊപ്പം ആടിയും പാടിയും ഹാസ്യം പറഞ്ഞും ,അനുകരിച്ചും സമയം ചെലവിട്ട സുരേഷേട്ടന്‍ പ്രഖ്യാപിച്ച വാക്കുകളാണ് ആദ്യം പറഞ്ഞത്. പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ തന്നെ അതില്‍ നിന്നും പറഞ്ഞ വാക്ക് പാലിച്ചു കൊണ്ട് 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നല്‍കുകയുണ്ടായി ? ?

3

ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായി ജീവിതം വഴിമുട്ടിയ സ്റ്റേജ് കലാകാരന്മാരുടെ പേരിലും, സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയില്‍ എന്റെ വ്യക്തിപരമായ പേരിലും നന്ദി. അച്ചാമ്മ വര്‍ഗീസിനെ ആവശ്യ സമയത്തു അകമഴിഞ്ഞ് സഹായിച്ച ഭരത്ചന്ദ്രന്‍ പിന്നീട് അവരോട് തന്നെ ചോദിച്ച ചോദ്യമാണ് ' ഓര്‍മയുണ്ടോ ഈ മുഖം ' എംഎഎ എന്ന സംഘടന പറയട്ടെ.. എന്നും ഓര്‍മയുണ്ടാകും ഈ മുഖം.

4

അതേസമയം, സുരേഷ് ഗോപിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കുറിപ്പിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. സിനിമ മേഖലയില്‍ ബഹുമാനം തോന്നിയ രണ്ടു വ്യക്തികള്‍ ആണ് മണിച്ചേട്ടനും സുരേഷ് ഗോപി ചേട്ടനും. പിന്നെ എന്ത് സഹായം കൊടുത്താലും പാര്‍ട്ടി നോക്കി വിലയിരുത്തുന്ന കുറച്ചു ആള്‍ക്കാര്‍ ആണ് ഏറെ കഷ്ടം. നല്ലത് ആര് ചെയ്താലും അംഗീകരിക്കാന്‍ കുറച്ചു മടിയുള്ള സമൂഹം എന്തായാലും കുറച്ചു പേരുടെ പ്രാര്‍ത്ഥനയില്‍ ചേട്ടനും ഫാമിലിയും ഇണ്ടാകുമെന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.

എന്താണ് ദിലീപിന് അയച്ച സന്ദേശം; നികേഷിന്റെ ചോദ്യത്തിന് ബാലചന്ദ്രയുടെ മറുപടി, ദിലീപ് തേടിയെത്തിഎന്താണ് ദിലീപിന് അയച്ച സന്ദേശം; നികേഷിന്റെ ചോദ്യത്തിന് ബാലചന്ദ്രയുടെ മറുപടി, ദിലീപ് തേടിയെത്തി

cmsvideo
  നെഞ്ചുപൊട്ടി കരഞ്ഞ് സുരേഷ് ഗോപി..ഞാൻ നശിക്കുന്നത് അവർക്ക് കാണണം
  English summary
  Guiness Pakru Revealed As Promised By Suresh Gopi He Has Handover Rs 2 Lakhs To MAA
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion