Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇല്ലാത്തത് ഉണ്ടെന്ന് കാണിക്കാന്‍ താല്‍പര്യമില്ല: റിയാസിന്റെ ഉന്നം റോബിന്‍? ഇല്ലാത്തത് വിളമ്പാറില്ല

ബിഗ് ബോസില്‍ ഒരു കാരണവശാലും ടോക്സിസിറ്റിയെ പ്രോല്‍സാഹിപ്പിക്കരുതെന്ന് ബിഗ് ബോസ് താരം റിയാസ് സലീം. പല മത്സരാർത്ഥികളും വരും. എല്ലാവരേയും ഉള്‍ക്കൊള്ളുക, പോസീറ്റീവ് ആയ രീതിയില്‍ ജഡ്ജ് ചെയ്യാം. മറ്റുള്ളവരെ തകർക്കാന്‍ ശ്രമിക്കരുത്. ടോക്സിസിറ്റിയെ പ്രോല്‍സാഹിപ്പിക്കുകയോ സെലിബ്രേറ്റ് ചെയ്യുകയോ ചെയ്യരുത്. ടോക്സിസിറ്റിയെ സെലിബ്രേറ്റ് ചെയ്യുകയും അവസാനം അന്ന് റിയാസ് പറഞ്ഞത് ശരിയായിരുന്നു, അത് കേട്ടാല്‍ മതിയായിരുന്നുവെന്നും പറയുമെന്നും ഒരു യൂട്യൂബ് ചാനലിനോടായി റിയാസ് സലീം പറയുന്നു.

യൂട്യൂബില്‍ നല്ല റിവ്യൂ ചെയ്യുന്ന നിരവധി ആളുകള്‍ ഉണ്ടാവും. എന്നാല്‍ പെയിഡ് റിവ്യൂവും മോശം കണ്ടന്റുമായി വരുന്ന നിരവധി ആളുകളുണ്ടാവും. അവർക്ക് യാതൊരു വിലയും കൊടുക്കരുത്. അർഹിക്കുന്ന മത്സരാർത്ഥികള്‍ക്ക് വോട്ട് ചെയ്യുക. ബിഗ് ബോസില്‍ വന്നതിന് ശേഷമാണ് കരിയറില്‍ വലിയ മാറ്റമുണ്ടായത്. ഭാവിയില്‍ കുറേ പരിപാടികളുണ്ട്. എന്നാല്‍ കണ്‍ഫോം ആവാത്ത സാധനങ്ങളൊക്കെ വിളമ്പി ഇല്ലാത്തത് ഉണ്ടെന്ന് കാണിക്കാന്‍ താല്‍പര്യമില്ല.

 riyas

സിനിമയുമായി ബന്ധപ്പെട്ട് ചെറിയ ചെറിയ ചർച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഒന്നും ഇതുവരെ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. അക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായാല്‍ ഉടന്‍ തന്നെ എല്ലാവരേയും അറിയിക്കും. പക്ഷെ കണ്‍ ഫോം ആയിട്ട് മാത്രമേ അത് ആളുകളുമായി പങ്കുവെക്കുകയുള്ളുവെന്നും റിയാസ് സലീം വ്യക്തമാക്കുന്നു. അതേസമയം റിയാസ് ലക്ഷ്യം വെച്ചത് റോബിനെയാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്.

സെന്റ് ജോസഫ് കോളേജ് ആലപ്പുഴയില്‍ ഒരു പരിപാടിക്ക് എത്തിയപ്പോഴായിരുന്നു റിയാസ് സലീമിന്റെ പ്രതികരണം. വിദ്യാർത്ഥികളുമായി സംവദിച്ചപ്പോള്‍ വളരെ മികച്ച ഒരു പ്രസംഗവും റിയാസ് സലീം നടത്തി. പുറമെ നിന്നും നോക്കുമ്പോള്‍ ഒരു കാരണവും ഇല്ലാതെ ആളുകള്‍ ആത്മഹത്യയിലേക്ക് നീങ്ങുന്നത് കാണാം. എന്നാല്‍ അവർ ഏത് മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോവുന്നതെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല.

riyas salim

പുറത്ത് പറയാന്‍ ബുദ്ധിമുട്ടുള്ള പല കാര്യങ്ങളിലൂടേയും കടന്ന് പോവുന്ന ആളുകളാണ് നമ്മള്‍. എനിക്ക് ഒരിക്കലും സ്ത്രീകളുടെ സ്ട്രഗിള്‍ റിലേറ്റ് ചെയ്യാന്‍ പറ്റില്ല. എന്നാല്‍ എനിക്കൊപ്പമുള്ള സ്ത്രീകളുടെ സ്ട്രഗിള്‍ കണ്ടിട്ടുള്ള ആള്‍ എന്ന നിലയില്‍ കുറച്ച് കാര്യങ്ങള്‍ പറയാന്‍ സാധിക്കും. നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് സ്വയം തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്രം ഇല്ല, അതുപോലെ മാനസികവും അല്ലാതെയുമുള്ള സമ്മർദ്ദങ്ങള്‍ വരും.

ഇതെല്ലാം മാനസികമായ പ്രയാസങ്ങള്‍ക്ക് ഇടയാക്കും. ചില ആളുകളൊക്കൊ, അതായത് മുതിർന്ന ആളുകളൊക്കെ പറയുന്നത് കേള്‍ക്കാം ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ക്ക് തീരെ ടോളറന്‍സ് ഇല്ലെന്ന് പറയുന്നത് കേള്‍ക്ക്. ചെറിയ കാര്യങ്ങള്‍ പോലും സഹിക്കാനുള്ള ശേഷിയില്ല. അതുകൊണ്ടാണ് ആത്മഹത്യകള്‍ കൂടുന്നതെന്നും പറയുന്നു. സമൂഹം വലിയ രീതിയില്‍ മാറുകയും സമ്മർദ്ദങ്ങള്‍ വർധിക്കുകയും ചെയ്തിട്ടുണ്ടെന്നും റിയാസ് ചൂണ്ടിക്കാണിക്കുന്നു.

പണ്ടും സമ്മർദ്ദങ്ങളില്‍ ജീവിച്ചവർ ഉണ്ടായിരുന്നു. ഇപ്പോള്‍ നമ്മള്‍ എല്ലാത്തിനെക്കുറിച്ചും പറയുന്നത് കൊണ്ടാണ് ഇതേക്കുറിച്ചെല്ലാമുള്ള ധാരണ നമുക്ക് ഉണ്ടാവുന്നത്. ഒരു കാരണവും ഇല്ലാതെ ആരും ആത്മഹത്യ ചെയ്യുന്നില്ലെന്നാണ് എനിക്ക് എല്ലാവരോടുമായി പറയാനുള്ളത്. ഒരു ജീവിതമാണ് നമുക്ക് ഇവിടെ ഉള്ളത്. ഇവിടെ ചെയ്ത് തീർക്കാനും ഒരുപാടുണ്ട്.

നരച്ച മുടി പറിച്ചെടുത്താല്‍ ബാക്കിയുള്ളവയും നരയ്ക്കുമോ: അബദ്ധം കാണിച്ച് കഷണ്ടിക്ക് വഴിവെക്കരുത്

ഒന്നും ആരോടും പറയാന്‍ കഴിയാതെ ആത്മഹത്യ എന്ന നിലയിലേക്ക് ആദ്യ ഒരു ഘട്ടത്തില്‍ എത്തുന്ന കാര്യമല്ല. പല ഘട്ടങ്ങള്‍ കഴിഞ്ഞാണ് അതിലേക്ക് എത്തുന്നത്. ഇതിന് ഒരു പ്രതിവിധി എന്നത് ആദ്യ ഘട്ടത്തില്‍ തന്നെ സഹായം തേടുക എന്നുള്ളതാണ്. സുഹൃത്തുക്കളോടും അധ്യാപകരോടുമൊക്കെ വിഷയം ഷെയർ ചെയ്യാമെങ്കിലും കൃത്യമായ ആരോഗ്യ വിദഗ്ധരെ കണ്ട് പരിഹാരം തേടണം.

രക്ഷിതാക്കളും അധ്യാപകരുമൊക്കെ ഒരുപാട് അനുഭവ സമ്പത്ത് ഉള്ളവരായിരിക്കും. ജീവിതത്തില്‍ നമ്മള്‍ അനുഭവിച്ചിട്ടില്ലാത്ത പലകാര്യങ്ങളിലൂടേയും അവർ കടന്ന് പോയിട്ടുണ്ടാവും. അതുകൊണ്ട് ഒരു സാഹചര്യത്തിലൂടെ എങ്ങനെ കടന്ന് പോവണമെന്ന് അവർക്ക് നിങ്ങള്‍ക്ക് പറഞ്ഞ് പറയാന്‍ സാധിക്കുമായിരിക്കും. എന്നാല്‍ അവർക്കൊക്കെ ഒരു പരിധിയുണ്ടാകും. അതുകൊണ്ടാണ് ഒരു പ്രൊഫഷണല്‍ ഹെല്‍പ്പ് തേടേണ്ടതെന്നും റിയാസ് സലീം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+