മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന് സമ്മർദ്ദം ഉണ്ടായി, ചിലർ വിലക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തി കുഞ്ചാക്കോ
മലയാളികള്‍ക്കും എന്നും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബന്‍. ബാലതാരമായി സിനിമ ലോകത്തേക്ക് കാലെടുത്തു വച്ച പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് നായകനായി അരങ്ങേറുന്നത്. ഇന്ന് അറുപതില്‍ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച താരം മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്.
താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഭീമന്റെ വഴി തീയേറ്ററുകളില്‍ നിറഞ്ഞു ഓടിക്കൊണ്ടിരിക്കുകയാണ്. ചെമ്പന്‍ ജോസിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് അഷറഫ് ഹംസയാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങളാണ് കുഞ്ചാക്കോ ഇപ്പോള്‍ അനുവദിക്കുന്നത്.

എന്നാല്‍ ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. റിപ്പോര്‍ട്ടര്‍ ചാനലിലെ മീറ്റ് ദ എഡിറ്റര്‍ എന്ന പരിപാടിയിലാണ് താരം പങ്കെടുത്തത്. നടി മഞ്ജു വാര്യരുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് താരം വെളിപ്പെടുത്തിയത്.

നടി മഞ്ജു വാര്യരോടൊപ്പം സിനിമയില്‍ അഭിനയിക്കാതിരിക്കാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നെന്നാണ് കുഞ്ചാക്കോ പറയുന്നത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രമാണ് ഹൗ ഓള്‍ഡ് ആര്‍ യു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ കുഞ്ചാക്കോ ആയിരുന്നു നായകന്‍.

മഞ്ജുവിനൊപ്പം ഈ ചിത്രത്തില്‍ അഭിനയിക്കാതിരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും ഹൗ ഓള്‍ഡ് ആര്‍ യു. അതിന് മുമ്പ് രഞ്ജിയേട്ടനും ലാലേട്ടനുമായുള്ള ഒരു പ്രോജക്ടായിരുന്നു പ്ലാന്‍ ചെയ്തത്. ആ സിനിമ കമ്മിറ്റ് ചെയ്തത് അങ്ങനെയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

തനിക്ക് മഞ്ജുവിനേക്കാള്‍ സഞ്ജു- ബോബി എന്ന തിരക്കഥാകൃത്തുക്കളോടായിരുന്നു കമ്മിറ്റ്‌മെന്റ് ഉണ്ടായിരുന്നത്. കാരണം തനിക്ക് ട്രാഫിക് എന്ന സിനിമ തനിക്ക് നല്‍കിയവരാണ് അവര്‍. പ്രൊഡ്യൂസര്‍ക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമാണ് താന്‍ ഡേറ്റ് കൊടുത്തത്. ശരിക്കും നായിക പ്രധാന്യമുള്ള കഥയായിരുന്നില്ല. താനും ശ്രീനിയേട്ടനും കൂടിയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നതെന്നും അദ്ദേഹം പറയുന്നത്.

അതിന് ശേഷം ശാലിനിയെ വച്ച് പ്രോജക്ട് മുന്നോട്ടു പോയാലോ എന്ന് ആലോചിച്ചിരുന്നു. ആ സമയത്തായിരുന്നു രഞ്ജിയേട്ടന്‍ ലാലേട്ടനുമായുള്ള മഞ്ജുവിന്റെ പ്രോജക്ട് വരുന്നത്. അതിനാല്‍ മഞ്ജുവിന്റെ രണ്ടാമത്തെ സിനിമയായി ഇത് കൊണ്ടു പോവാമെന്ന് തീരുമാനിച്ച് ഡേറ്റ് കൊടുക്കുകയായിരുന്നെന്ന് കുഞ്ചാക്കോ പറയുന്നു.

അതിന് ശേഷം സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജുവിനല്ല, സംവിധായകനും തിരക്കഥാകൃത്തിനുമാണെന്ന് അവരോട് സംസാരിക്കുക എന്നാണ് താന്‍ അവരോട് പറഞ്ഞത്. നേരിട്ട് ഒഴിയണമെന്ന് അവര്‍ പറഞ്ഞിട്ടില്ല. സിനിമയില്‍ താന്‍ അഭിനയിക്കരുതെന്ന രീതിയില്‍ തനിക്ക് സൂചന നല്‍കിയെന്ന് കുഞ്ചാക്കോ വ്യക്തമാക്കുന്നു.

അഭിമുഖത്തില്‍ ഉദയ സ്റ്റുഡിയോയുടെ തകര്‍ച്ചയെ കുറിച്ചും കുഞ്ചാക്കോ സംസാരിച്ചു. എന്റെ ഒരു ചെറുപ്പകാലത്ത് സിനിമയുടെ ഏറ്റവും മോശം സാഹചര്യത്തിലൂടെ കടന്നുപോയ ഒരു കുടുംബമായിരുന്നു എന്റേത്. അതുകൊണ്ട് സിനിമയിലൂടെ എല്ലാം നേടിയെങ്കിലും എല്ലാം നഷ്ടപ്പെട്ടതുമായ സാഹചര്യത്തിലൂടെയാണ് ഞാന്‍ വളര്‍ന്നുവന്നത്. സിനിമയിലേക്ക് വരാന്‍ യാതൊരുവിധത്തിലും ആഗ്രഹിക്കാത്ത ഒരാളാണ് ഞാന്‍. സിനിമയുടെ ഏത് മേഖലയില്‍ നിന്നും മാറി നില്‍ക്കണമെന്ന് ആഗ്രഹിച്ച ആളാണ് ഞാനെന്നും കുഞ്ചാക്കോ വ്യക്തമാക്കി.

ഉദയ എന്നൊരു ബാനര്‍ വേണ്ടെന്ന് അപ്പന്റോട് പറഞ്ഞിട്ടുള്ള ഒരാളാണ് ഞാന്‍. എന്നാല്‍ അതൊക്കെ ആ പ്രായത്തിന്റെ എടുത്തുചാട്ടം, തിരിച്ചറിവില്ലായ്മ എന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. കുഞ്ചാക്കോ ബോബന്‍ എന്ന നിലയില്‍ നല്ലൊരു സ്ഥിതിയില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതില്‍ ഞാന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ഉദയ എന്ന ബാനറിനോടും മുത്തശന്‍ കുഞ്ചാക്കോയോടും അപ്പന്‍ ബോബന്‍ കുഞ്ചാക്കോയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കുഞ്ചാക്കോയ്ക്ക് പ്രൊഫഷണലി മത്സര ബുദ്ധിയില്ലേ എന്ന അവതാരകയുടെ ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ഒരു സിനിമയെ പറ്റി പറയുമ്പോള്‍ നമ്മള്‍ എന്തിനാണ് അതിന്റെ ബിസ്‌നസിനെ പറ്റി പറയുന്നത് എ്ന്തിനാണെന്ന് കുഞ്ചാക്കോ ചോദിക്കുന്നു. അതിനെ മാത്രം ഹൈലൈറ്റ് ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. മോശം പടത്തിന് ഇത്ര കോടി വന്നു എന്ന് പറയുന്നതിന്റെ ഇക്കണോമിക്‌സ് തനിക്ക് അറിയില്ലെന്ന് കുഞ്ചാക്കോ വ്യക്തമാക്കുന്നു.












Click it and Unblock the Notifications