കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീശമാധവനിലെ ആ ഗാനം എന്റെത്, കോപ്പിയടിച്ചു: വിനയനെതിരേയും ആരോപണവുമായി ഗാനരചയിതാവ്

Google Oneindia Malayalam News

തന്റെ ഗാനങ്ങള്‍ സിനിമാ പ്രവർത്തകർ മോഷ്ടിച്ചെന്ന ആരോപണവുമായി ഗായകനും സംഗീതജ്ഞനുമായ അറുമുഖം വെങ്കിടിംഗ്‌. മീശമാധവന്‍ എന്ന ചിത്രത്തില്‍ ടൈറ്റില്‍ കാർഡ് എഴുതി കാണിക്കുമ്പോഴുള്ള ' എലവത്തൂർ കായലിന്റെ കരയ്ക്കിലുണ്ടൊരു കൈത' എന്നത് തന്റെ ഗാനമാണെന്നാണ് അറുമുഖം വെങ്കിടിംഗ് ആരോപിക്കുന്നത്. എന്നാല്‍ തന്റെ ഈണത്തിലല്ല ചിത്രത്തില്‍ മാധുരി ആ ഗാനം ആലപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ദിലീപ് കേസ്: അവസാനത്തെ ചിരി ഇരയ്ക്കും മഞ്ജുവാര്യരെന്ന സുഹൃത്തിനും ഡബ്ല്യൂസിസിക്കും; വൈറല് കുറിപ്പ്ദിലീപ് കേസ്: അവസാനത്തെ ചിരി ഇരയ്ക്കും മഞ്ജുവാര്യരെന്ന സുഹൃത്തിനും ഡബ്ല്യൂസിസിക്കും; വൈറല് കുറിപ്പ്

മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ എഴുതിയ ഗാനമാണെങ്കിലും സിനിമയില്‍ ആ പാട്ട് വന്നത് ഗിരീഷ് പുത്തഞ്ചേരിയുടെ പേരിലാണെന്ന് അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

വനിത ദിലീപിനെ 'വെള്ള പൂശുന്നോ': കാവ്യയ്ക്കും പറയാനുള്ളത് 'നിരപരാധിത്വം' മാത്രം, എല്ലാം എഴുതണംവനിത ദിലീപിനെ 'വെള്ള പൂശുന്നോ': കാവ്യയ്ക്കും പറയാനുള്ളത് 'നിരപരാധിത്വം' മാത്രം, എല്ലാം എഴുതണം

Recommended Video

cmsvideo
Metroman asks Kerala govt not to fool people by hiding facts on K-Rail

സത്യം ഓഡിയോസിന് വേണ്ടി അമ്പടി കുഞ്ഞേലി

സത്യം ഓഡിയോസിന് വേണ്ടി അമ്പടി കുഞ്ഞേലി എന്നൊരു കാസറ്റ് ചെയ്തിരുന്നു. ഒരുപാട് കൊല്ലം മുന്‍പാണ് അത്. മുപ്പത്തിയഞ്ച് കൊല്ലമൊക്കെ ആയിക്കാണും. അതിലുള്ള പാട്ടായിരുന്നു എലവത്തൂർ കായലിന്റെ കരയ്ക്കിലുണ്ടൊരു കൈത എന്നത്. കാസറ്റിലൂടെ ഇറങ്ങിയ ഗാനമൊക്കെ ഹിറ്റാവുന്ന ഒരു കാലമാണ്. കാസറ്റ് വാങ്ങിച്ച് വെച്ചവരുടെ കൈകകളില്‍ ഈ ഗാനമുണ്ടാവും. അതില്‍ നിന്ന് എടുത്തതാണ് ഇതെന്നും അറുമുഖം വെങ്കിടിംഗ് പറയുന്നു.

മലയാളത്തിന്റെ 'ബിഗ് എം' ല്‍ മഞ്ജു വാര്യറുമോ: താരങ്ങള്‍ക്കും ആരാധകർക്കുമൊപ്പം പ്രിയ നടി

ലാല്‍ ജോസിനോട്

പാട്ട് പുറത്തിറങ്ങിയടെ ഞാന്‍ സിനിമയുടെ സംവിധായകനായ ലാല്‍ ജോസിനോട് വിളിച്ച് ചോദിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് പുള്ളിയുടെ ഒരു കൂട്ടുകാരന്റെ കളക്ഷനില്‍ നിന്നും കിട്ടിയതാണെന്നാണ്. ഇലവത്തൂർ കായല്‍ എന്ന് പറയുന്നത് വീടിന്റെ അടുത്തുള്ള ഒരു പ്രദേശമാണ്. ഇപ്പോള്‍ അവിടെയൊക്കെ കൃഷി വന്നിരിക്കുകയാണ്. അതൊന്നും ഏതായാലും കോഴിക്കോട് നിന്നും വന്നിട്ടും ഗിരീഷ് പുത്തഞ്ചേരി കണ്ടിട്ടുണ്ടാവില്ലലോയെന്നും തൃശൂരുകാരനായ അറുമുഖം ചോദിക്കുന്നു.

പനകളുടെ മറിവിലിരുന്നിട്ട്

ഇതിലൂടെയൊക്കെ യാത്ര ചെയ്യുമ്പോള്‍ മനസ്സില്‍ തോന്നുന്ന രംഗങ്ങളാണ്. പനകളൊക്കെ ഉണ്ടായിരുന്നു. പനകളുടെ മറിവിലിരുന്നിട്ട് ഒരു പ്രേമരംഗം കാണുന്നതാണ് ആ ഗാനം. കഴിയുന്നതും നാട്ടിന്‍പുറത്ത് സാധാരണക്കാരുടെ ഭാഷയാണ് ഞാന്‍ ഉപയോഗിക്കാറുള്ളത്. അതാണ് സാഹിത്യ ഭാഷയേക്കാള്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കൂടൂതല്‍ സഹായകരമാവുക.

ഗിരീഷ് പുത്തഞ്ചേരി പോലും ഇത് അറിഞ്ഞ് കാണില്ല

ചിലപ്പോള്‍ ഗിരീഷ് പുത്തഞ്ചേരി പോലും ഇത് അറിഞ്ഞ് കാണില്ല. പടത്തിലെ ബാക്കി പാട്ടുകളെല്ലാം അദ്ദേഹത്തിന്റെതാണല്ലോ. അങ്ങനെ ഇതും അദ്ദേഹത്തിന്റെ പേരില്‍ കൊടുത്ത് കാണും. എതായാലും അക്കാര്യത്തില്‍ വിഷമം ഉണ്ട്. നമ്മുടെ ഒരു മകനെ വേറെ ഒരാള്‍ വളർത്തുന്നത് കാണുമ്പോള്‍ വിഷമം ഇല്ലാതിരിക്കുമോ. കൂറേക്കാലും കഴിയുമ്പോള്‍ ഇത് എന്റെ സൃഷ്ടിയാണെന്ന് തെളിയിക്കപ്പെടേണ്ടി വരുമെന്ന് അത് എഴുതുന്ന കാലത്ത് മനസ്സില്‍ വിചാരിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

നടന്‍ ദിലീപുമായൊക്കെ വളരെ അടുത്ത ബന്ധം

നടന്‍ ദിലീപുമായൊക്കെ വളരെ അടുത്ത ബന്ധമായിരുന്നു. ദിലീപും നാദിർഷയുമൊക്കെ ചേർന്ന് ഓണത്തിനിടയ്ക്ക് പൂട്ട് കച്ചവടം എന്നൊരു കാസറ്റ് ചെയ്തിരുന്നു. ഒരിക്കല്‍ ദിലീപ് വിളിച്ച് പാട്ട് ചോദിച്ചു. അന്ന് ഞാന്‍ പറഞ്ഞത് ഒരു പാട്ടിന് 300 രൂപ കിട്ടണമെന്ന്. അപ്പോള്‍ അത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് ഒഴിവായി. പറഞ്ഞ് വരുന്നത് എന്താണെന്ന് വെച്ചാല്‍ ഇവരെയൊക്കെ നേരത്തെ അറിയാം. മഞ്ജു വാര്യരേയും അറിയാം.

ഉടയോന്‍ എന്ന ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത് ആന്റോ ജോസഫാണ്.

ഉടയോന്‍ എന്ന ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത് ആന്റോ ജോസഫാണ്. അദ്ദേഹമാണ് അന്ന് ഭദ്രന്റെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് . പിന്നെയാണ് അദ്ദേഹം പ്രൊഡ്യൂസറാവുന്നത്. ഗാഡിലേക്ക് വിളിച്ചത് മുതല്‍ അദ്ദേഹത്തിന് എന്നെ അറിയാം. അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരമാണ് ഉടയോനിലേക്ക് ഗാനമെഴുതുന്നത്. ഔസേപ്പച്ചനാണ് സംഗീതം. നാടക കാലം മുതല്‍ തന്നെ ഔസേപ്പച്ചനുമായി നല്ല ബന്ധമാണ്. ഞാന്‍ ചെയ്ത പാട്ട് തന്നെയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയിലും വന്നത് . എന്നിട്ട് പോലും വിനയന്‍ നമ്മളോട് വിളിച്ച് ഒന്ന് അന്വേഷിക്കുക പോലും ചെയ്തില്ലെന്നും അറുമുഖം വെങ്കിടിംഗ് ആരോപിക്കുന്നു.

English summary
Lyricist Arumugam Venkitking alleges that the song from Dileep-Kavya Madhavan movie Meeshamadhavan was copied
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X