മമ്മൂട്ടി ഞെട്ടി, 'ഞാന്‍ കരുതി സിനിമ നടിയാണെന്ന്': സത്യം പറഞ്ഞത് മനോജ് കെ ജയന്‍
കൊച്ചി: ഗാനഗന്ധർവ്വന്‍ യേശുദാസിന്റെ 83-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സിനിമാ മേഖലയ്ക്ക് അകത്തും പുറത്തും നിന്നുള്ളവരടക്കം നിരവധിയാളുകള്‍ യേശുദാസിന് ജന്മദിന ആശംസകള്‍ നേർന്ന് രംഗത്ത് എത്തുകയും ചെയ്തു. അതോടൊപ്പം തന്നെ വിവിധ പ്രദേശങ്ങളില്‍ ഗായകന്റെ ആരാധകരുടെ നേതൃത്വത്തില്‍ ജന്മദിന ആഗോഷ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
അത്തരത്തില്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് നടന്‍ മമ്മൂട്ടി നടത്തിയ ചില പരമാർശങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ചടങ്ങില്‍ മുഖ്യാഥിതിയായ പങ്കെടുത്ത എറണാകുളം ജില്ലാ കളക്ടർ രേണു രാജിനെക്കുറിച്ചായിരുന്നു മമ്മൂട്ടിയുടെ പരാമർശം.

യേശുദാസിന്റെ പിറന്നാളിനോട് അനുബന്ധിച്ച് വിപുലരമായ പരിപാടികളായിരുന്നു കൊച്ചി പാടിവട്ടം അസീസിയ കൺവൻഷൻ സെന്ററില്‍ യേശുദാസ് അക്കാദമിയുടെ നേതൃത്വത്തില്‍ ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. പരിപാടിയിൽ മമ്മൂട്ടിക്കും ജില്ലാകളക്ടർ രേണുരാജിനും പുറമെ ഗായകരായ എം.ജി. ശ്രീകുമാർ, ഉണ്ണി മേനോൻ, ബിജു നാരായണൻ, സംഗീതസംവിധായകരായ വിദ്യാധരൻ മാസ്റ്റർ, ശരത്, നടന്മാരായ സിദ്ദിഖ്, മനോജ് കെ. ജയൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

കോവിഡ് ആരംഭിച്ചതിന് ശേഷം നാട്ടിലെത്തിയിട്ടില്ലാത്ത യേശുദാസ് അമേരിക്കയില്‍ തന്നെയാണ് ഇപ്പോഴും കഴിയുന്നത്. അതുകൊണ്ട് തന്നെ . അദ്ദേഹവും ഭാര്യയും ഓൺലൈൻ ആയി പരിപാടികളിൽ പങ്കെടുത്തു. യേശുദാസിന്റെ പുതിയ ആൽബം 'തനിച്ചൊന്നു കാണാൻ' പ്രകാശന കർമം മമ്മൂട്ടി നിർവഹിച്ചു. ഇതിന് ശേഷമായിരുന്ന ജില്ലാ കളക്ടറെ കുറിച്ചുള്ള മമ്മൂട്ടിയുടെ പരാമർശം.

വളരെ മനോഹരമായ രീതിയില്‍ മലയാളം സംസാരിക്കുന്ന കളക്ടർ മലയാളിയാണെന്ന് അറിഞ്ഞില്ലെന്നും ഞാന്‍ കരുതിയത് വല്ല സിനിമ നടിയുമായിരിക്കുമെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. കലക്ടർ മലയാളിയാണെന്ന് ഇപ്പോഴാണ് കേട്ടോ ഞാൻ അറിയുന്നത്. നല്ല ബെസ്റ്റ് മലയാളിയാണ് കലക്ടർ. വളരെ മനോഹരമായ ഭാഷയിലാണ് അവർ സംസാരിച്ചത്. ഇങ്ങനെ ഒരാൾ കലക്ടറായി വന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

നമ്മുടെ ജില്ലയ്ക്ക് വലിയൊരു മുതൽ കൂട്ടാകട്ടെ. അതൊരു സ്ത്രീ ശാക്തീകരണമാണ്. നമ്മൾ അറിയാത്ത സിനിമയിൽ അഭിനയിക്കുന്ന ആരെങ്കിലും ആണോ എന്ന് ഞാൻ ഇവിടെ ഉള്ളവരോട് ചോദിക്കുകയായിരുന്നു. മനോജ് കെ. ജയൻ പറഞ്ഞപ്പോഴാണ് വന്നിരിക്കുന്നത് എറണാകുളം ജില്ലാ കലക്ടർ ആണെന്ന് അറിയുന്നതെന്നും മമ്മൂട്ടി വ്യക്തമാക്കി.

യേശുദാസിന്റെ അപൂർവ്വം ചില ഫോട്ടോകള്‍ പകർത്തിയതിനെക്കുറിച്ചുള്ള അനുഭവങ്ങളും മമ്മൂട്ടി പറഞ്ഞു. അന്നും ഇന്ന് ഉള്ളത് പോലെ എനിക്ക് ചെറിയ ഫോട്ടാഗ്രാഫിയുടെ സൂക്കേട് ഉണ്ട്. ദാസേട്ടന്‍ വീട്ടില്‍ വന്നപ്പോള്‍ കുറച്ച് ഫോട്ടോ എടുത്തു. ദാസേട്ടന്‍ വളരെ സാധാരക്കാരനായി, ആദ്യമായി ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്ന ഒരാളെപ്പോലെ എന്റെ മുന്നില്‍ നിന്നും. ദാസേട്ടന്റെ ഫോട്ടോ ഒരുപാട് ആളുകള്‍ എടുത്തിട്ടുണ്ട്. എനിക്കും കിട്ടി ഒരു അവസരം എന്നതാണ് എന്നെ സംബന്ധിച്ചുള്ള പ്രത്യേകതയും സന്തോഷമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

അതേസമയം, കൊച്ചിയുടെ മണ്ണിൽ നിന്നും സ്വരമാധുര്യത്താൽ ആസ്വാദക ഹൃദയങ്ങളെ കീഴടക്കി കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനവും ആഹ്ലാദവുമായി മാറിയ ആദരണീയനായ ശ്രീ. യേശുദാസിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നുവെന്ന് കളക്ടർ വ്യക്തമാക്കി. യേശുദാസിന്റെ അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം എന്ന് പറയുമ്പോള്‍ അദ്ദേഹത്തെ സംബന്ധിക്കുന്ന എന്തും മലയാളിയെ സംബന്ധിച്ച് അപൂർവ്വതായാണല്ലോ എന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നുവെന്നും കളക്ടർ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട അദ്ദേഹവുമായി നേരില്‍ സംസാരിക്കാന്‍ കഴിഞ്ഞു. ഒരുപക്ഷെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വിലമതിക്കുന്ന നിമിഷങ്ങളിലൊന്നായി അത് മാറി. അദ്ദേഹത്തോടൊപ്പം ഒരുപാട് സമയം ചിലവഴിക്കാന്‍ സാധിച്ച, സംഗീതം പങ്കുവെക്കാനും പാട്ട് പാടാനും സാധിച്ച ഒരുക്കൂട്ടം ആളുകളാണ് എന്റെ മുന്നിലുള്ളതെന്നും കളക്ടർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications