Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസ്: അവസാനത്തെ ചിരി ഇരയ്ക്കും മഞ്ജുവാര്യരെന്ന സുഹൃത്തിനും ഡബ്ല്യൂസിസിക്കും; വൈറല് കുറിപ്പ്

കൊച്ചിയില്‍ നടി ആക്രമിക്കെപ്പെട്ട കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട നടന്‍ ദിലീപിനെതിരെ വലിയ തോതിലുള്ള തെളിവുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്. അതില്‍ തന്നെ ഏറ്റവും പ്രധാനം പള്‍സർ സുനി അമ്മയ്ക്ക് എഴുതിയ കത്തും ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകളുമായിരുന്നു. നടിക്കെതിരായ അക്രമത്തിന്റെ ഗൂഡാലോചനയില്‍ ദിലീപിന് കൃത്യമായ പങ്കുണ്ടെന്ന് വ്യക്മാക്കുന്ന ആരോപണങ്ങളാണ് കത്തിലുള്ളത്.

ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ പൊലീസ് പുനഃരന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രോസിക്യഷന്‍ സാക്ഷികളായി ചേർത്ത പലരും പ്രതിഭാഗത്തേക്ക് കൂറുമാറിയ സാഹചര്യത്തില്‍ കേസിന്റെ ഭാവിയെന്താവും എന്നത് സംബന്ധിച്ച് വലിയ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു ദിലീപിനെതിരെ ഇത്തരം തെളിവുകള്‍ പുറത്ത് വന്നത്. ഈ സാഹചര്യത്തിലാണ് കിരണ്‍ എ ആർ എന്ന വ്യക്തി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് കൂടുതല്‍ ശ്രദ്ധേയമാവുന്നത്.

മറഞ്ഞിരിക്കുന്ന

'മറഞ്ഞിരിക്കുന്ന "ജനപ്രിയൻ" കഥകൾ ഓരോന്നായി തെളിഞ്ഞുവരുമ്പോൾ, പണക്കൊഴുപ്പിൽ എല്ലാം തീർക്കാമെന്നു കരുതിയവരുടെ പ്രതീക്ഷകൾ അവസാനനിമിഷം തെറ്റിപ്പോകുമ്പോൾ, അവസാനത്തെ ചിരി ആക്രമിക്കപ്പെട്ടവൾക്കും അവളുടെ കൂടെ നിന്ന മഞ്ജുവാര്യരെന്ന സുഹൃത്തിനും, ഡബ്ല്യൂസിസി എന്ന സംഘടനയിലെ ജനുവിനായി ഇടപെട്ട സ്ത്രീകൾക്കുമാകുന്നു' - എന്നാണ് കിരണ്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം വലിയ പ്രചാരണം നേടി കഴിഞ്ഞ കുറിപ്പിന്റെ പൂർണ്ണ രൂപം ഇവിടെ വായിക്കാം..

നീ ഒക്കെ ജിമ്മിൽ പോയിട്ട് എന്ത് കാണിക്കാനാ: പരിഹസിക്കുന്നവർക്ക് ചുട്ട മറുപടിയുമായി അമേയ മാത്യു

ആറുവർഷങ്ങൾക്ക് മുമ്പ് സ്വന്തം വിവാഹബന്ധം

ആറുവർഷങ്ങൾക്ക് മുമ്പ് സ്വന്തം വിവാഹബന്ധം വേർപെടുത്തിയപ്പോഴും, അവർ അതിൽ പുലർത്താവുന്ന ഏറ്റവുമധികം മാന്യതയോടെയാണ് ഇറങ്ങിപ്പോന്നത്. വിവാദങ്ങളുണ്ടാക്കാൻ ഏറ്റവുമെളുപ്പമായിരുന്നിട്ടും മുൻഭർത്താവിന്റെ സ്വകാര്യതയെ മാനിച്ചാണ് അവർ ഏതൊരു പൊതുവിടത്തിലും സംസാരിച്ചത്. പിരിയാനുള്ള കാരണം അന്നുമിന്നും പൊതുവിടത്തിൽ വെളിപ്പെടുത്താതെ, മലയാളസിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരനിൽ നിന്നും ഒരൊറ്റ രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകൾ അതേ കച്ചവടക്കാരന്റെ പേരിൽ തിരിച്ചേല്പിച്ച് അവർ ഇറങ്ങിവന്നു. സിനിമയിലേക്ക് തിരിച്ചുവന്നു.

രണ്ടു വർഷം തികഞ്ഞില്ല,

രണ്ടു വർഷം തികഞ്ഞില്ല, മലയാളസിനിമാലോകചരിത്രത്തിൽ ഇന്നോളം കാണാത്ത വിധം ഹീനമായ ക്രൂരത അരങ്ങേറി. ആക്രമിക്കപ്പെട്ട നടിയോട് ഐക്യപ്പെടാൻ അമ്മ സംഘടന വിളിച്ചുചേർത്ത യോഗത്തിൽ പലരും ഒരിറ്റ് ആത്മാർഥതയില്ലാത്ത വൈകാരികത ചാർത്തിയ സംഭാഷണങ്ങൾ കൊണ്ട് അവരവരുടെ കടമ തീർത്തുവെന്ന് വരുത്തിയപ്പോഴും, ഒന്നര മിനിറ്റിൽ അവർ പറഞ്ഞുതീർത്ത സത്യസന്ധമായ കുറച്ചു വാക്കുകൾ.
"ഇതിന് പിന്നിലുള്ളത് ഒരു ക്രിമിനൽ ഗൂഡാലോചനയാണ്. അതിനുവേണ്ടി പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണം, ശിക്ഷിക്കണം."

ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു ശബ്ദം

ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു ശബ്ദം. അതിന് തുടർച്ചകളുണ്ടായി. നിയമപരമായ ഇടപെടലുകളുണ്ടാകാൻ തുടങ്ങി. വിചാരണയും വിസ്താരവുമടക്കം വർഷങ്ങളനവധി കടന്നുപോയി. അന്നുതൊട്ടിന്നുവരെ ആക്രമിക്കപ്പെട്ടവളുടെ കൂടെത്തന്നെ അവർ നിന്നു. ഗൂഡാലോചന നടത്തിയവരും, അതിന് വക്കാലത്ത് പിടിച്ചവരും അതിനെതിരെ വായനക്കാതെയിരുന്നവരും, പേടിച്ചോ പ്രലോഭിപ്പിക്കപ്പെട്ടോ പൊലീസിന് മുന്നിലും കോടതിയിലും കൂറുമാറിയവരും, കുറ്റാരോപിതനെ രക്ഷിച്ചെടുക്കാൻ മനസോടെയോ അല്ലാതെയോ ആവുന്നത് ചെയ്തപ്പോഴും അവർ സ്വന്തം വാക്കുകൾ തിരുത്തിപ്പറഞ്ഞില്ല. പറയാനുണ്ടായിരുന്ന സത്യങ്ങൾ അണുവിട തെറ്റാതെ ആവർത്തിച്ചുപറഞ്ഞു.

wcc എന്ന സംഘടന

ഇന്നിപ്പോ കൊടിയ ഗൂഢാലോചന നടന്നുവെന്നതിനെ ശരിവെക്കുന്ന പുതിയ തെളിവുകൾ കത്തുകളായും ശബ്ദരേഖകളായും ഓരോന്നായി പുറത്തുവരുമ്പോൾ, നടന്നതിനെക്കാളും എത്രയോയിരട്ടി മറഞ്ഞിരിക്കുന്ന "ജനപ്രിയൻ" കഥകൾ ഓരോന്നായി തെളിഞ്ഞുവരുമ്പോൾ, പണക്കൊഴുപ്പിൽ എല്ലാം തീർക്കാമെന്നു കരുതിയവരുടെ പ്രതീക്ഷകൾ അവസാനനിമിഷം തെറ്റിപ്പോകുമ്പോൾ, അവസാനത്തെ ചിരി ആക്രമിക്കപ്പെട്ടവൾക്കും അവളുടെ കൂടെ നിന്ന മഞ്ജുവാര്യരെന്ന സുഹൃത്തിനും, wcc എന്ന സംഘടനയിലെ ജനുവിനായി ഇടപെട്ട സ്ത്രീകൾക്കുമാകുന്നു.

വഞ്ചിക്കപ്പെട്ടയിടത്തിൽ

വഞ്ചിക്കപ്പെട്ടയിടത്തിൽ നിന്നുള്ള ഏറ്റവും മാന്യമായ ഇറങ്ങിപ്പോരലും, അതിന് കാരണമായതിന്റെ പേരിൽ ബലിയാടാക്കപ്പെട്ടവളുടെ നീതിക്കായുള്ള പോരാട്ടത്തിലുള്ള കൂടെനിൽക്കലും, ഒന്നുമില്ലായ്മയിൽ നിന്നും തിരിച്ചുവന്ന് തൊഴിൽമേഖലയിൽ നിന്നും സാമ്പത്തികസുരക്ഷ നേടിയെടുക്കലുമടക്കം, മഞ്ജുവാര്യരെന്ന വ്യക്തിയിൽ നിന്നും, പ്രൊഫഷണലിൽ നിന്നും പഠിക്കാൻ ഒരുപാടുണ്ട്.. പല പൊയ്‌മുഖങ്ങളും അഴിഞ്ഞുവീഴാൻ കാരണമായതിന്റെ സന്തോഷവും സമാധാനവും അവർ മറ്റാരേക്കാളും അർഹിക്കുന്നുമുണ്ട്..!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+