Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് കോന്‍ ബനേഗാ കോര്‍പതിയില്‍ വിലക്ക്; ഇന്ന് അതേ മോഹന്‍ലാല്‍ ബിഗ് ബോസില്‍, കാലം മാറുകയാണ്'

ഒടിടികള്‍ മുന്നോട്ട് വെക്കുന്ന തൊഴില്‍ സാധ്യതകളെ പുര്‍ണ്ണമായും തള്ളിക്കളയാന്‍ സാധിക്കുകയില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. എതൊരു മാധ്യമത്തേയും ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ ഗുണകരമാവില്ല. അതിന്റെ ദോഷത്തോടൊപ്പം ഗുണവും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഞായറാഴ്ച വൈകീട്ട് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത് തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന്റെ വിജയമാണ്. എങ്ങനെയാണ് ഈ ചിത്രം ഇത്രയധികം ആളുകള്‍ മികച്ച അഭിപ്രായം പറഞ്ഞത്. അറിയപ്പെടുന്ന ഒരു താരം പോലും ആ ചിത്രത്തിലില്ല. അപ്പോള്‍ വലിയ താരങ്ങളുടെ ചിത്രങ്ങളെ മാത്രം ഒടിടി ലക്ഷ്യം വെക്കുന്നുവെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറയുന്നു.

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം തിയേറ്ററില്‍ വന്നാല്‍

തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രം തിയേറ്ററില്‍ വന്നാല്‍ ഇതില്‍ കൂടുതല്‍ വിജയം ഉണ്ടാവുമായിരുന്നില്ലേ എന്ന് ചോദിക്കുന്നുണ്ട്. നേരത്തെ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രമൊക്കെ ഇത്തരത്തില്‍ തിയേറ്ററില്‍ നിന്നും വലിയ വിജയങ്ങള്‍ നേടിയുണ്ട്. യഥാര്‍ത്ഥത്തില്‍ ആ വാദത്തിന് ഒപ്പം നില്‍ക്കാന്‍ തന്നെയാണ് എനിക്കും ഇഷ്ടം. ഇത്രയേറെ കഷ്ടപ്പെട്ട് സംവിധാനം ചെയ്ത എന്റെ സിനിമ റിലീസ് ചെയ്യാന്‍ ഫെബ്രുവരി 10 വരെ ഞാന്‍ എന്തിനാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഒടിടി എന്ന പ്ലാറ്റ് ഫോമില്‍ ഇതുപോലത്തെ ചെറിയ ചിത്രങ്ങള്‍ക്ക് സ്ഥാനമില്ലെന്ന വാദത്തെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.

ലച്ചുവിനെ ചേര്‍ത്ത് പിടിച്ച് നീലു: നിഷ സാരംഗിന്റെയും ജൂഹി റുസ്തഗി പുതിയ ചിത്രം വൈറല്‍

കണ്ടന്റ് ജനറേഷന്‍ എന്ന് പറയുന്ന ഒരു സംഗതിയെ

കണ്ടന്റ് ജനറേഷന്‍ എന്ന് പറയുന്ന ഒരു സംഗതിയെ മോണോപൊളിയിലേക്കൊന്നും കൊണ്ടുപോവാന്‍ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ടെക്നോളജി ഇപ്പോള്‍ അത്രയേറെ വികസിച്ച് കഴിഞ്ഞു. വലിയ താരങ്ങളുടെ ചിത്രങ്ങള്‍ക്ക് കൂടുതല്‍ പണം ലഭിക്കുന്നു എന്നുള്ളത് സ്വാഭാവികമായ ഒരു കാര്യമല്ലേ. അത്രയേറെ പണം മുടക്കുമ്പോള്‍ മിനിമം ഗ്യാരന്റിയുള്ള ഒരു സാന്നിധ്യം അതില്‍ ഉണ്ടാവണമെന്ന് അവര്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ അതില്‍ എന്താണ് കുഴപ്പം.

അവരും ചെയ്യുന്നത് കച്ചവടമാണ്. ഇവിടെ ആര്‍ക്കാണ് മിഥ്യാധാരണ ഉണ്ടായിരിക്കുന്നത്

അവരും ചെയ്യുന്നത് കച്ചവടമാണ്. ഇവിടെ ആര്‍ക്കാണ് മിഥ്യാധാരണ ഉണ്ടായിരിക്കുന്നത്. അസാധാരണമായ രീതിയില്‍ തങ്ങളുടെ സിനിമകള്‍ ഈ പുതിയ പ്ലാറ്റ് ഫോമിലൂടെ പുറത്ത് വരുന്നുവെന്ന് ബദല്‍ സിനിമയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ പോലും പറയുന്നുണ്ട്. മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ കൂടുതല്‍ പൈസക്ക് വിറ്റു പോവുന്നുവെന്നാണ് പറയുന്നത്. മോഹന്‍ലാലിനെ കുറിച്ച് പറയുകയാണെങ്കില്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ താരമൂല്യമുള്ള നടനാണ് മോഹന്‍ലാല്‍.

ഒരോ സിനിമയ്ക്കും മിനിമം ഗ്യാരണ്ടി ഉറപ്പാണ്

അദ്ദേഹം അഭിനയിക്കുന്ന ഒരോ സിനിമയ്ക്കും മിനിമം ഗ്യാരണ്ടി ഉറപ്പാണ്. ഏത് പ്ലാറ്റ് ഫോമില്‍ അദ്ദേഹം വന്നാലും മുടക്ക് മുതല്‍ തിരിച്ച് കിട്ടുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് സ്വാഭാവികമായും അദ്ദേഹത്തിന്റെ പടങ്ങള്‍ ഇത്തരമൊരു വിപണിയില്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ ഏത് പ്ലാറ്റ്ഫോം ആണ് പണം മുടക്കാന്‍ തയ്യാറാവാത്തത്. അതിലെന്താണ് ഇത്ര അതിശയം ഉള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

നേരത്തെ കോന്‍ ബനേഗാ കോര്‍പതി അവതരിപ്പിക്കാന്‍

നേരത്തെ കോന്‍ ബനേഗാ കോര്‍പതി അവതരിപ്പിക്കാന്‍ മോഹന്‍ലാലിനെ ക്ഷണിച്ചപ്പോള്‍ ചില നിയന്ത്രണങ്ങള്‍ ഉള്ളായിരുന്നതുകൊണ്ട് അദ്ദേഹത്തിന് അതില്‍ നിന്ന് പിന്‍മാറേണ്ടി വന്നു. എന്നാല്‍ ഇന്ന് അതേ അദ്ദേഹം നമ്മുടെയെല്ലാം മുന്‍പില്‍ ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. മാധ്യമം എന്ന സംഗതി വ്യാപിക്കകയും മുന്നേറുകയും ചെയ്യുന്നതോടെ മാറ്റങ്ങള്‍ ഉണ്ടാവുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഒടിടിയെ പിന്തുണച്ചുകൊണ്ട് ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷന്

ഒടിടിയെ പിന്തുണച്ചുകൊണ്ട് ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഒരു കത്ത് നല്‍കിയെന്ന സജി നന്ത്യാട്ടിന്റെ വാദത്തേയും ബി ഉണ്ണികൃഷ്ണന്‍ ചര്‍ച്ചയില്‍ ചോദ്യം ചെയ്യുന്നു. അദ്ദേഹത്തിന് എവിടെ നിന്നാണ് ഇത്തരമൊരു വിവരം കിട്ടിയത്. ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എഴുതാന്‍ തീരുമാനിച്ച കത്തിന്റെ ഉള്ളടക്കം എന്താണെന്ന് എല്ലാവരും മനസ്സിലാക്കണം. ഡിസംബറില്‍ ഫെഫ്കകയിലെ തൊഴിലാളകുടെ വേതനക്കരാര്‍ കഴിയുകയാണ്. സാധാരണ ഗതിയില്‍ ഈ മാസം തന്നെ അത് പുതുക്കേണ്ടതാണ്.

കൊറോണ എന്ന മഹാമാരി വന്നത് മൂലം 243 ദിവസമാണ്

കൊറോണ എന്ന മഹാമാരി വന്നത് മൂലം 243 ദിവസമാണ് മലയാളം സിനിമ മേഖലയില്‍ ഷൂട്ടിങ് മുടങ്ങിയത്. നിര്‍മ്മാതക്കള്‍ ഉള്‍പ്പടെ എല്ലാവരും പ്രതിസന്ധിയിലായി. അങ്ങനെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെടാതെ തന്നെ ഒരു കത്ത് ഞങ്ങള്‍ അങ്ങോട്ട് നല്‍കുന്നത്. അടുത്ത ആറ് മാസത്തേക്ക് ഫെഫ്കയില്‍ അംഗമായ തൊഴിലാളികള്‍ക്ക് വേതന വര്‍ധനവ് വേണ്ടതില്ലെന്നായിരുന്നു കത്തിലൂടെ വ്യക്തമാക്കിയത്. അതാണ് ഞങ്ങള്‍ കൊടുത്ത കത്തിന്റെ ഉള്ളടക്കം. അല്ലാതെ ഒടിടിയെ പിന്തുണയ്ക്കുന്നതായിരുന്നില്ലെന്നും ബി ഉണ്ണകൃഷ്ണന്‍ പറയുന്നു.

വേതനക്കാരാര്‍ ആറുമാസത്തേക്ക് പുതുക്കേണ്ടതില്ലെന്നത്

വേതനക്കാരാര്‍ ആറുമാസത്തേക്ക് പുതുക്കേണ്ടതില്ലെന്നത് തന്നെയായിരുന്നു കത്തിലെ പ്രധാന ഉള്ളടക്കം. ഒടിടി എന്ന പേരില്‍ നിരവധി വ്യാജ പ്രൊഡക്ഷനുകള്‍ മലയാളത്തില്‍ നടക്കുന്നുണ്ട്. ഞങ്ങളുടെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കും തൊഴിലാളികള്‍ക്കും അവരില്‍ നിന്നും പണം ലഭിക്കുന്നില്ല. അതുകൊണ്ട് ദയവ് ചെയ്ത് സുത്യാര്യമായ അക്കൗണ്ടബിലിറ്റി ഇത്തരം നിര്‍മ്മാണങ്ങള്‍ക്ക് ഉണ്ടാക്കണം.

പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനം

ഇപ്പോള്‍ സിനിമകള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സംവിധാനമുണ്ട്. അതുപോലെ ഒടിടി മാത്രം ലക്ഷ്യം വെച്ച മുന്നോട്ട് വരുന്നവര്‍ക്കും ഒരു രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തണം. അത് സാധ്യമായള്‍ അത്തരം രജിസ്ട്രേഷന്‍ ഉള്ളവരോട് മാത്രം സഹകരിച്ചാല്‍ മതിയെന്നാണ് ഞങ്ങള്‍ കത്തിലൂടെ പറഞ്ഞത്. ഇത് വളരെ കൃത്യമായി ഞാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യമാണ്. പത്രസമ്മേളനത്തില്‍ വെച്ച് ഒടിടിയെ കുറിച്ച് ചോദ്യം ഉണ്ടായപ്പോള്‍ അത് വളരെ അധികം തൊഴില്‍ സാധ്യത തരുന്നുണ്ടെന്ന മറുപടിയും പറഞ്ഞിരുന്നു.

ഒടിടിയിലെ ലാഭം എത്ര ശതമാനമാണ് എന്നതൊന്നും

ഒടിടിയിലെ ലാഭം എത്ര ശതമാനമാണ് എന്നതൊന്നും ഞങ്ങളുടെ പരിഗണന വിഷയമല്ല. അതെല്ലാം അന്വേഷണിക്കേണ്ടത് നിര്‍മ്മാതാക്കളാണ്. എത്ര മാത്രം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുന്നു എന്നുള്ളത് മാത്രമാണ് ഫെഫ്കയുടെ വിഷയം. ഒടിടിയെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടല്ല നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്. അത് മുന്നോട്ട് വെക്കുന്ന സാധ്യതകള്‍ കൂടി ചര്‍ച്ച ചെയ്യണമെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+