കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മൗലാനാ മമ്മൂട്ടിയ്ക്ക്' പിന്‍ഗാമി 'ആലിമുല്‍ ഉലമാ ആഷിക് അബു'... പരിഹാസം ഇങ്ങനെ

Google Oneindia Malayalam News

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിതരണം ചെയ്ത പാഠപുസ്തകങ്ങള്‍ എംഎസ്എഫ്/മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു എന്ന വാര്‍ത്ത സംബന്ധിച്ച് സിനിമ സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസം വൈറല്‍ ആയിരുന്നു. ' നീ വായിക്കുക' എന്ന് വിശുദ്ധ ഖുറാന്‍, നിന്നെ വായിക്കാന്‍ സമ്മതിയ്ക്കില്ലെന്ന് ലീഗ്!- ഇതായിരുന്നു ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഖുറാനും മുസ്ലീം ലീഗും പാഠപുസ്തകവും ഒക്കെ പരാമര്‍ശിയ്ക്കപ്പെട്ടതോടെ വലിയ വിമര്‍ശനമാണ് ഒരു വിഭാഗം ആഷിക് അബുവിന് നേര്‍ക്ക് ഉയര്‍ത്തുന്നത്. ആഷികിന്റെ മതവിശ്വാസവും വിവാഹവും എല്ലാം ഇവര്‍ വിമര്‍ശന വിധേയമാക്കുന്നു. ആഷിക് അബുവിന് ഉള്ളതുപോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യം ഇക്കൂട്ടര്‍ക്കും ഉണ്ടല്ലോ! പക്ഷേ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ ഈ വിവാദത്തിലേയ്ക്ക് വലിച്ചിഴച്ചതെന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല!!!

മമ്മൂട്ടിയും ആഷിക് അബുവും

മമ്മൂട്ടിയും ആഷിക് അബുവും

അടുത്തിടെയാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി മുസ്ലീം ലീഗിന് അനഭിമതനായത്. നിലവളക്ക് വിവാദമായിരുന്നു അതിന് കാരണം. ഇപ്പോഴിതാ പാഠപുസ്തക വിവാദം വന്നപ്പോള്‍ ആഷിക് അബുവിനെ മമ്മൂട്ടിയുടെ പിന്‍ഗാമിയാക്കുന്നു.

മൗലാനാ മമ്മൂട്ടി, ആലിമുല്‍ ഉലമാ ആഷിക്

മൗലാനാ മമ്മൂട്ടി, ആലിമുല്‍ ഉലമാ ആഷിക്

മൗലാനാ ചെമ്പില്‍ മമ്മൂട്ടി മുസ്ലിയാര്‍ക്ക് ഒരു പിന്‍ഗാമി കൂടി. ആലിമുല്‍ ഉലമാ ആഷിക് അബു അല്‍ കാമിലി. പാഠപുസ്തകം കീറിയെറിഞ്ഞത് സംബന്ധിച്ച് ആഷിക് അബു ഇട്ട ഫേസ്ബുക്ക് സ്റ്റാറ്റസിന് താഴെ വന്ന കമന്റുകളില്‍ ഒന്നാണിത്.

ഫത്വ ബോര്‍ഡ് ചെയര്‍മാന്‍

ഫത്വ ബോര്‍ഡ് ചെയര്‍മാന്‍

ആഷിക് അബു ജീവിയ്ക്കുന്നത് ഖുറാന്‍ അനുസരിച്ച് തന്നെ. വിവാഹം വരെ!. ഫത്വ ബോര്‍ഡ് ചെയര്‍മാനാക്കണം ആഷിക് അബുവിനെ- വാര്‍ത്തയ്ക്ക് താഴെ വന്ന ഒരു കമന്റ് ആണിത്.

എന്റെ വക 10 ഗ്രാം

എന്റെ വക 10 ഗ്രാം

കൊച്ചി കൊക്കെയ്ന്‍ കേസില്‍ ആഷിക് അബുവിന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടിരുന്നല്ലോ. ഇപ്പോള്‍ ആ വിഷം ഉന്നയിച്ചാണ് ചിലരുടെ പ്രതികരണം.

ശൈഖ് മമ്മൂട്ടിയും ശൈഖ് ആഷിക് അബുവും

ശൈഖ് മമ്മൂട്ടിയും ശൈഖ് ആഷിക് അബുവും

'ഇങ്ങനെ രണ്ടെണ്ണം ഉള്ളതുകൊണ്ട് സഖാക്കള്‍ രക്ഷപ്പെട്ടു'- ആരൊക്കെയെന്നല്ലേ... മമ്മൂട്ടിയും ആഷിക് അബുവും.

തെറിവിളി ഇങ്ങനേയും

തെറിവിളി ഇങ്ങനേയും

വിമര്‍ശനം ഉന്നയിക്കുന്നവരുടെ വീട്ടിലുള്ളവരെ ആക്ഷേപിയ്ക്കുക എന്നത് സിപിഎമ്മുകാരുടെ സ്വഭാവമാണെന്നാണ് സുജിത് നായര്‍ വിവാദത്തില്‍ മുസ്ലീം ലീഗുകാര്‍ പറഞ്ഞിരുന്നത്. അത്തരക്കാര്‍ എല്ലാ പാര്‍ട്ടികളിലും ഉണ്ട്.

കഥ, തിരക്കഥ ആഷിക് അബു

കഥ, തിരക്കഥ ആഷിക് അബു

ആഷികിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഒരു തിരക്കഥയാണെന്നാണ് ഇവര്‍ പറയുന്നത്.

സംഭവച്ചിതങ്ങനെയോ

സംഭവച്ചിതങ്ങനെയോ

പാഠപുസ്തകം വലിച്ചെറിഞ്ഞത് എസ്എഫ്‌ഐക്കാരാണെന്നാണ് ഇവര്‍ പറയുന്നത്.

തെളിവുണ്ടോ

തെളിവുണ്ടോ

പാഠപുസ്തകം വലിച്ചെറിഞ്ഞത് എംഎസ്എഫുകാരോ മുസ്ലീം ലീഗുകാരോ ആണ് എന്നതിന് ഒരു ഫോട്ടോയെങ്കിലും തെളിവായിട്ടുണ്ടോ എന്നാണ് മറ്റൊരു ചോദ്യം.

കള്ളത്തരം?

കള്ളത്തരം?

പാഠപുസ്തകങ്ങള്‍ വലിച്ചെറിയുന്ന ചിത്രം എടുക്കാതെ അത് കുട്ടികള്‍ പെറുക്കിയെടുക്കുന്ന ചിത്രം മാത്രം പകര്‍ത്തിയത് തന്നെ കള്ളത്തരമല്ലേ എന്നാണ് ചോദ്യം.

കീറിയത് എസ്എഫ്‌ഐയോ

കീറിയത് എസ്എഫ്‌ഐയോ

പാഠപുസ്തകം എസ്എഫ്‌ഐക്കാര്‍ തന്നെ കീറിയെറിഞ്ഞ് എംഎസ്എഫുകാരെ കുറ്റം പറയുകയാണെന്നാണ് ആക്ഷേപം.

ബേബിയ്ക്കും പണി

ബേബിയ്ക്കും പണി

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എംഎ ബേബിയ്ക്കും ഉണ്ട് പണി!

English summary
Muslim League supporters against Aashiq Abu on Text Book controversy. The also criticise Mammootty for his pro CPM stands.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X