കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാർജയിലെ തടവുകാരുടെ മോചനം.. കുമ്മനടിക്കാൻ നോക്കി സുഷമ സ്വരാജ്... വിട്ടുകൊടുക്കാതെ മലയാളികൾ!!

  • By Kishor
Google Oneindia Malayalam News

149 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാനുള്ള ഷാര്‍ജ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നന്ദി പറഞ്ഞ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ചൊവ്വാഴ്ച രാവിലെയാണ് ഷാര്‍ജ ഭരണാധികാരിയുടെ നല്ല മനസിന് സുഷമ നന്ദി അറിയിച്ച് ട്വീറ്റ് ചെയ്തത്.

<strong>ഷാര്‍ജ തടവുകാരെ വിട്ടയച്ചത് ആര് പറഞ്ഞിട്ട്... എന്തോ? പിണുവടിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ, കിടുവേ!!</strong>ഷാര്‍ജ തടവുകാരെ വിട്ടയച്ചത് ആര് പറഞ്ഞിട്ട്... എന്തോ? പിണുവടിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ, കിടുവേ!!

എന്നാല്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ സുഷമ സ്വരാജിനെ കളിയാക്കുന്ന തരത്തിലാണ് ആളുകള്‍ കൂടുതലും പ്രതികരിച്ചത്. പിണറായി വിജയന്റെ വിജയത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ സുഷമ സ്വരാജ് ശ്രമിച്ചു എന്ന തരത്തിലായിരുന്നു പരിഹാസം. എന്നാല്‍ സത്യത്തില്‍ എന്താണ് സംഭവിച്ചത്. കാണൂ..

സുഷമ സ്വരാജ് പറഞ്ഞതെന്ത്

സുഷമ സ്വരാജ് പറഞ്ഞതെന്ത്

ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയാണ് സുഷമ സ്വരാജ്. ഒരു വിദേശരാജ്യം ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുന്നു എന്ന വാര്‍ത്ത കേട്ടാല്‍ ഇവിടത്തെ ഭരണാധികാരിക്ക് നന്ദി പറയുന്നതില്‍ എന്താണ് തെറ്റ്. അതേസമയം ഇതിന്റെ ക്രെഡിറ്റ് എടുക്കാനോ അവകാശ വാദം ഉയര്‍ത്താനോ ഒന്നും സുഷമ സ്വരാജ് മുതിര്‍ന്നിട്ടില്ല.

പിന്നെ എന്താണ് പ്രശ്‌നം

പിന്നെ എന്താണ് പ്രശ്‌നം

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ദിവസം മുമ്പേ ഇക്കാര്യം പ്രഖ്യാപിച്ചതാണല്ലോ എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്രയും വൈകിയത് ഇക്കാര്യം അറിയാന്‍ എന്നാണ് ചിലര്‍ സുഷമ സ്വരാജിനോട് ചോദിക്കുന്നത്. ന്യായമായ ചോദ്യം. അതോടൊപ്പം പിണറായി വിജയന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഷെയര്‍ ചെയ്യുന്നുണ്ട്. അതും നല്ല കാര്യം.

ബാക്കി മൊത്തം രാഷ്ട്രീയം

ബാക്കി മൊത്തം രാഷ്ട്രീയം

എന്നാല്‍ ഈ വിജയത്തിന് കാരണക്കാരന്‍ പിണറായി വിജയനാണ് എന്നും പിണറായി വിജയന്‍ ഷാര്‍ജ സുല്‍ത്താനുമായി നടത്തിയ ചര്‍ച്ചയാണ് എന്നുമാണ് പിണറായി ഭക്തര്‍ സുഷമ സ്വരാജിന് മനസിലാക്കിക്കൊടുക്കുന്നത്. എന്തുകൊണ്ടാണ് പിണറായി വിജയന്റെ പേര് നിങ്ങള്‍ പരാമര്‍ശിക്കാതെ വിട്ടത് എന്നുമുണ്ട് ചോദ്യം.

കുമ്മനടിക്കാന്‍ ശ്രമിച്ചോ

കുമ്മനടിക്കാന്‍ ശ്രമിച്ചോ

ഇല്ലാത്ത സംഭവത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ച് കുമ്മനടിക്കുകയാണ് സുഷമ സ്വരാജ് എന്ന് വരെയുണ്ട് ആക്ഷേപം. അതിന് ക്രെഡിറ്റ് തട്ടിയെടുക്കാന്‍ സുഷമ സ്വരാജ് ശ്രമിച്ചില്ലല്ലോ എന്ന് ചിലരെങ്കിലും തിരിച്ച് ചോദിക്കുന്നുണ്ട്. അതേസമയം ഇത് പിണറായി വിജയന്റെ വിജയമല്ല എന്ന് സ്ഥാപിക്കാനുള്ള ഖലീജ് ടൈംസ് സ്‌ക്രീന്‍ ഷോട്ടും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

English summary
Indian prisoners in Sharjah to be released, Sushma Swaraj's tweet irks social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X