അന്യന്റെ കുടുംബ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഈ നടിമാര്‍ക്കെന്താണ് യോഗ്യത, ഉര്‍വശീ, ഖുശ്ബൂ.. നിങ്ങളോടാണ്

  • By: Rohini
Subscribe to Oneindia Malayalam

കുടുംബ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ടെലിവിഷന്‍ പരിപാടികള്‍ക്കെതിരെ തെന്നിന്ത്യന്‍ നടി ശ്രീപ്രിയ രാജ്കുമാര്‍. കുടുംബ പ്രശ്‌നങ്ങള്‍ വന്നാല്‍ സമീപിയ്‌ക്കേണ്ടത് കോടതിയെയാണെന്ന് നടി പറയുന്നു.

ഭിന്നലൈംഗികത, ചാനല്‍ പരിപാടിയ്ക്കിടെ ചെരുപ്പൂരി അടിയ്ക്കും എന്ന് ഗീത; വീഡിയോ വൈറലാകുന്നു

നടിമാര്‍ ഇരുന്ന് മറ്റുള്ളവരുടെ കുടുംബ വിഷയത്തില്‍ ഇടപെടുന്നത് കാണുമ്പോള്‍ വലിയ മടുപ്പുളവാക്കുന്നു എന്നും ഇത് നിര്‍ത്തൂ എന്നുമാണ് ശ്രീപ്രിയ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ആ നായികമാര്‍

ആ നായികമാര്‍

തമിഴ്, മലയാളം, തെലുങ്ക് കന്നട ഭാഷകളിലൊക്കെ പ്രമുഖ നായികമാര്‍ ഇത്തരത്തിലുള്ള ടെലിവിഷന്‍ പരിപാടികളില്‍ അവതാരികമാരായി എത്താറുണ്ട്. ഖുശ്ബു, ഉര്‍വശി, ഗീത, റോജ, ലക്ഷ്മി രാമകൃഷ്ണന്‍ എന്നീ നടിമാര്‍ വിവിധ ഭാഷകളിലാണ് ഇത്തരം പരിപാടി അവതരിപ്പിയ്ക്കുന്നത്.

വിവാദങ്ങളും

വിവാദങ്ങളും

വിഷയത്തില്‍ ഈ നായികമാരെല്ലാം വിവാദത്തില്‍ പെടുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത് നടി ഉര്‍വശിയുടെയും ലക്ഷ്മി രാമകൃഷ്ണന്റെയും ഗീതയുടെയും പരിപാടിയിലെ പെരുമാറ്റം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുരുന്നു. പുരുഷന്മാരോട് മോശമായി സംസാരിച്ചു എന്നാണ് ഉര്‍വശിക്കെതിരെ ഉയര്‍ന്ന ആരോപണം. ഭിന്ന ലൈംഗികതയുള്ളവരോടാണ് ഗീത മോശമായി സംസാരിച്ചത്.

ചര്‍ച്ച ചെയ്യുന്ന വിഷയം

ചര്‍ച്ച ചെയ്യുന്ന വിഷയം

ഭാര്യയുടെയും ഭര്‍ത്താവിന്റെയും അവിഹിത ബന്ധങ്ങളെ കുറിച്ചും മറ്റുമാണ് ചാനല്‍ പരിപാടിയില്‍ സംസാരിക്കുന്നകത്. അവതാരകരായി എത്തുന്ന നായികമാര്‍ മോശമായ ഭാഷയില്‍ പങ്കെടുക്കുന്ന കുടുംബക്കാരെ ആക്ഷേപിയ്ക്കുകയും ചെയ്യുന്നു.

ശ്രീപ്രിയയുടെ പോസ്റ്റ്

ശ്രീപ്രിയയുടെ പോസ്റ്റ്

ഇതാണ് ശ്രീപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Actress Sripriya has strongly condemned reality shows which discuss family problems on a public arena and has also taken a dig at actors who judge these shows.
Please Wait while comments are loading...