'ജഗദീഷും അമ്പിളി ചേട്ടനും എന്നെ നിർത്തിപ്പൊരിച്ചു.. അന്നെനിക്ക് ഈ ശൗര്യമില്ല';'അമ്മയെ' കുറിച്ച് സുരേഷ് ഗോപി
കൊച്ചി; താരസംഘടനയായ എഎംഎംഎയുമായി നടൻ സുരേഷ് ഗോപി അകന്ന് നിൽക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്തുകൊണ്ടാണ് അമ്മയുടെ ഭാരവാഹിത്വം ഏറ്റെടുക്കാത്തതെന്ന് പലപ്പോഴായി പലകോണുകളിൽ നിന്നും ചോദ്യം ഉയർന്നിരുന്നു.വ്യക്തിപരമായ കാരണമാണ് ആ അകൽച്ചയ്ക്ക് പിന്നിലെന്നാണ് പിന്നീട് സുരേഷ് ഗോപി വെളിപ്പെടുത്തിയത്. സംഘടനയിൽ നിന്നും മാറി നിൽക്കാൻ ഉണ്ടായ സംഭവത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞു.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

അവര്‍ക്ക് നന്നായിട്ടറിയാം, എന്തുകൊണ്ടാണ് ഞാന്‍ സഹകരിക്കാത്തതെന്ന്. ഈ ഗ്രൂപ്പിലെ ഒരുപാട് പ്രശ്നങ്ങള്‍ക്ക് എതിരു നിന്നു എന്നത് കൊണ്ടൊന്നും അല്ല. 1997ല്‍ ഗള്‍ഫില്‍ അവതരിപ്പിച്ച പരിപാടിയായിരുന്നു 'അറേബ്യന്‍ ഡ്രീംസ്'.അത് അവിടെ സൂപ്പർഹിറ്റ് പരിപാടിയായിരുന്നു. അത് നാട്ടില്‍ എത്തിയപ്പോള്‍ തിരുവനന്തപുരത്ത് കാന്‍സര്‍ സെന്ററിന്, കണ്ണൂര്‍ കളക്ടര്‍ക്ക് അംഗന്‍വാടികള്‍ക്ക് കൊടുക്കാന്‍ വേണ്ടി, പാലക്കാട് കളക്ടറുടെ തന്നെ ധനശേഖരണ പരിപാടിയായി നയാ പൈസ ശമ്പളം വാങ്ങാതെ ചെയ്ത് കൊടുത്തു.

ഷോ നടത്തുന്നയാള്‍ നാലോ അഞ്ചോ ലക്ഷം രൂപ അമ്മയിലേക്കു തരുമെന്ന് ഞാൻ അമ്മ സംഘടനയെ അറിയിച്ചിരുന്നു. കല്‍പ്പനയും ബിജു മേനോനും താനും നയാ പൈസ ശമ്പളം വാങ്ങിയിരുന്നില്ല. എന്നാൽ ബാക്കി എല്ലാവരും ശമ്പളം വാങ്ങി. ഈ അഞ്ചു സ്റ്റേജ് ചെയ്തതിന് അമ്മയുടെ മീറ്റിംഗില്‍ ചോദ്യം വന്നു.

ജഗദീഷേട്ടനും അമ്പിളിച്ചേട്ടനും (ജഗതി ശ്രീകുമാര്‍) എന്നെ മീറ്റിംഗില്‍ ഇരുത്തി പൊരിച്ചു. എനിക്ക് അന്ന് ഈ ശൗര്യമില്ല. ഞാന്‍ ശരിക്കും പാവമാ. 'അങ്ങേര് അടയ്ക്കാത്തിടത്ത് താന്‍ അടക്കുമോ' എന്ന് അമ്പിളി ചേട്ടന് ചോദിച്ചു. ആ 'താന്‍' ഞാന്‍ പൊറുക്കില്ല. എനിക്ക് അത് വലിയ വിഷമമായി.

അപ്പോൾ എനിക്ക് തിരിച്ചു പറയേണ്ടി വന്നു. അയാള്‍ അടച്ചില്ലെങ്കില്‍ ഞാന്‍ അടക്കും എന്ന് പറഞ്ഞിട്ട് ഇറങ്ങി പോയി. എന്നിട്ടും അയാള്‍ അത് അടച്ചില്ല.
അപ്പോള്‍ അമ്മയില്‍ നിന്നും എനിക്ക് നോട്ടീസ് വന്നു. രണ്ടു ലക്ഷം പിഴയടക്കണമെന്ന്. എന്റെ കുഞ്ഞുങ്ങളുടെ കാശ് ഞാനെടുത്ത് അടച്ചു.

പക്ഷേ അന്ന് ഞാൻ പറഞ്ഞു. ഞാന്‍ ശിക്ഷിക്കപ്പെട്ടവനാണ്. ഇനി ഒരു ഭാരവാഹിത്വവും ഞാന്‍ അവിടെ ഏറ്റെടുക്കില്ല. ഞാന്‍ മാറി നില്ക്കും.
ഇന്നച്ചൻ പല തവണ അമ്മയുടെ പ്രസിഡന്റ് പദം ഏറ്റെടുക്കാൻ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഞാൻ ശിക്ഷ വാങ്ങിച്ചവനാണെന്നും പദവി ഏറ്റെടുക്കാൻ സാധിക്കില്ലെന്നുമാണ് അറിയിച്ചത്.

പക്ഷെ അമ്മയിൽ അന്വേഷിച്ച് നോക്കു,ഇപ്പോഴും, 1999 മുതല്‍ ഒരു തീരുമാനമെടുക്കുമെങ്കില്‍ എന്നോട് ചര്‍ച്ച ചെയ്തിട്ടേ എടുക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു.അമ്മയുടെ നിരവധി പദ്ധതികളിലും താൻ സഹകരിച്ചിട്ടുണ്ടെന്നും തുടർന്നും അമ്മയുമായി സഹകരിക്കും.
Recommended Video

2004 ൽ അമ്മയുടെ സാങ്കേതിക വിഭാഗത്തിലുള്ളവരുമായി യുദ്ധം നടക്കുമ്പോൾ ഞാൻ ഒരു വിമതനമാണ് എന്നെ പിടിച്ചാൽ അമ്മയെ ഉടയ്ക്കാൻ കഴിയുമെന്ന് ചിലർ വിചാരിച്ചിരുന്നു.അന്ന് പലരേയും കൊണ്ടുപോയില്ലേ? ഞാൻ പക്ഷേ അതിൽ ഉണ്ടായില്ല. ഞാൻ ഹൃദയം കൊണ്ട് അമ്മയുടെ ഭാഗമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications