ലിസി എന്റെ മകളാണ്, ഏലിയാമ്മയില്‍ പിറന്ന മകള്‍: വര്‍ക്കി പറയുന്നു...
അച്ഛനാണെങ്കില്‍ അത് അച്ഛന് തന്നെ തെളിയിക്കട്ടെ എന്നാണ് വര്‍ക്കിയുടെ പിതൃത്വത്തെക്കുറിച്ച് സിനിമാനടി ലിസി പറഞ്ഞത്. എന്നാല്‍ വര്ക്കിക്ക്് ഒന്നും തെളിയിക്കാനില്ല. പൂക്കാട്ടുപടി സ്വദേശിനിയായ ഏലിയാമ്മയില്‍ തനിക്കുണ്ടായ മകളാണ് ലിസിയെന്ന് വര്‍ക്കി പറയുന്നു. ആലുവയില്‍ കെട്ടിടം പണിയെടുക്കുന്ന കാലത്താണത്രെ വര്‍ക്കി ഏലിയാമ്മയുമായി സ്നേഹത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.
എന്നാല്‍ ലിസി പിറന്ന് അധികം വൈകാതെ വര്‍ക്കിയും ഏലിയാമ്മയും വഴി പിരിഞ്ഞു. ഏലിയാമ്മയുടെ സിനിമാ മോഹമാണ് തങ്ങള്‍ പിരിയാന്‍ കാരണമെന്നാണ് ഒരു പ്രമുഖ ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വര്‍ക്കി പറഞ്ഞത്. സിനിമയില്‍ അഭിനയിച്ചേ എന്ന് ഏലിയാമ്മ നിര്‍ബന്ധം പിടിച്ചു. തടയാന്‍ ശ്രമിച്ച തന്നെ ഏലിയാമ്മയുടെ സഹോദരങ്ങള്‍ മര്‍ദ്ദിച്ചു. പക്ഷേ ലിസിക്ക് തന്നോട് ദേഷ്യം തോന്നാന്‍ കാരണം ഇതൊന്നുമല്ല...

സത്യമാണ് ബന്ധം വേര്‍പിരിഞ്ഞു
ഏലിയാമ്മയുമായുള്ള ബന്ധം താന്‍ വേര്‍പിരിഞ്ഞു എന്നത് സത്യമാണ്. ഏലിയാമ്മയുടെ സിനിമാ മോഹമാണ് അതിന് കാരണം. അല്ലാതെ താന്‍ ഉപേക്ഷിച്ച് പോയതല്ല.

മകളോട് സ്നേഹമുണ്ടായിരുന്നു
മകളെ അതിയായി സ്നേഹിക്കുന്ന ഒരു അപ്പനായിരുന്നു താന്‍. ഏലിയാമ്മയുമായി പിരിഞ്ഞെങ്കിലും ലിസി സ്കൂളില്‍ പോകുന്ന വഴിക്കും മറ്റും താന്‍ ഒളിച്ചിരുന്ന് മകളെ കാണാറുണ്ടായിരുന്നു.

എന്നാല്‍ മകള്‍ അതൊന്നും അറിഞ്ഞില്ല
തന്റെ സ്നേഹം മകള്‍ അറിഞ്ഞില്ല എന്നാണ് വര്‍ക്കി മംഗളത്തോട് പറഞ്ഞത്. മുതിര്‍ന്നതിന് ശേഷം ലിസിയെ കാണാന്‍ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല.

മദ്യപാനത്തിന് കാരണം മകള്‍
മകള്‍ കൂടി ഉപേക്ഷിച്ചതോടെയാണത്രേ വര്‍ക്കി മദ്യത്തിന് അടിമയായത്. ഉണ്ടായിരുന്ന സ്ഥലം വിറ്റു.

മകള്‍ തള്ളിപ്പറഞ്ഞു
സിനിമയില്‍ അവസരം കിട്ടി പ്രശസ്തതയായതോടെ താന്‍ അപ്പനാണ് എന്ന് പറയാന്‍ ലിസിക്ക് കുറച്ചില് തോന്നിക്കാണും എന്നാണ് വര്‍ക്കി കരുതുന്നത്.

കോടതി വിധി വര്‍ക്കിക്ക് അനുകൂലം
ലിസി - വര്‍ക്കി തര്‍ക്കത്തില്‍ വര്ക്കിക്കൊപ്പമായിരുന്നു കോടതി. മാസം 5500 രൂപ വീതം അച്ഛന് നല്‍കാനും ലിസിയോട് കോടതി ആവശ്യപ്പെട്ടു.

വിവാഹക്കാര്യം പറഞ്ഞിരുന്നു
സംവിധായകന് പ്രിയദര്‍ശനെ വിവാഹം ചെയ്യുന്ന കാര്യം മകള്‍ തന്നോട് പറഞ്ഞിരുന്നതായും വര്‍ക്കി ഓര്‍മിക്കുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications