കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന് 5, മമ്മൂട്ടിക്ക് 4 കോടി, ബിഗ് ബജറ്റ് സിനിമകള്‍ കുറയും, താരങ്ങള്‍ പ്രതിഫലം കുറയ്ക്കുമോ?

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമ ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉള്ള പ്രതിസന്ധികള്‍ക്കിടെ ഷൂട്ടിംഗ് മുടങ്ങുകയും, അതിലുപരി അന്യസംസ്ഥാനത്തേക്ക് പോവുകയും കൂടി ചെയ്യുന്നത്് ബജറ്റില്‍ അതിഭീകരമായ വര്‍ധനവാണ് ഉണ്ടാവുന്നത്. സര്‍ക്കാര്‍ ഷൂട്ടിംഗ് തുടങ്ങുന്നതിനുള്ള അനുമതി ഗൗരവത്തോടെ കാണുന്നുമില്ല. ഷൂട്ടിംഗ് തുടങ്ങിയാലും തിയേറ്ററിലേക്ക് എന്ന് സിനിമ വരുമെന്ന ചോദ്യം അതിലേറെ പ്രശ്‌നങ്ങള്‍ ബാക്കിയാണ്.

അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

1

മലയാളത്തിലെ 75 ശതമാനത്തോളം താരങ്ങള്‍ നിലവില്‍ പ്രതിഫലം കുറച്ചിട്ടുണ്ട്. ഇത് ഷൂട്ടിംഗ് പരിമിതമായ സാഹചര്യത്തില്‍ നടക്കുമ്പോഴാണ്. എന്നാല്‍ മലയാള സിനിമയ്ക്ക് ഒരു തിരിച്ചുവരവ് പൂര്‍ണമായ രീതിയില്‍ സാധ്യമാകണമെങ്കില്‍ ഒരുവര്‍ഷത്തിന് മുകളില്‍ സമയമെടുക്കും. മോഹന്‍ലാല്‍ 5 കോടി മുതല്‍ എട്ട് കോടി വരെയാണ് പടത്തിനായി വാങ്ങുന്നത്. മമ്മൂട്ടി നാല് കോടി മുതല്‍ അഞ്ച് കോടി വരെ വാങ്ങുന്നു. ഇത് അന്യഭാഷയിലാണെങ്കില്‍ ചിത്രത്തിന്റെ ബജറ്റ് അനുസരിച്ച് കൂടും.

2

വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങളുടെ എണ്ണം മലയാളത്തില്‍ കുറയാനുള്ള സാധ്യതയാണ് ഉള്ളത്. അതിന് പ്രധാന കാരണം ബിഗ് ബജറ്റ് സിനിമകള്‍ വിജയിക്കുന്നത് വളരെ കുറവായത് കൊണ്ടാണ്. മമ്മൂട്ടി 21 വര്‍ഷം മുമ്പ് എടുത്ത ദുബായ് അന്ന് മലയാള സിനിമയിലെ എക്കാലത്തെയും ബജറ്റേറിയ ചിത്രമായിരുന്നു. അത് തകര്‍ന്ന് തരിപ്പണമായിരുന്നു. അതിന് ശേഷം മമ്മൂട്ടി ബിഗ് ബജറ്റ് സിനിമകള്‍ എടുക്കുന്നത് വളരെ സൂക്ഷിച്ചായിരുന്നു. 2000 മുതല്‍ 2008 വരെ കണക്കെടുത്താല്‍ ട്വന്റി ട്വന്റി മാത്രമാണ് സാമാന്യം നല്ല ബജറ്റില്‍ എടുത്ത് വലിയ വിജയം നേടിയ ചിത്രം.

3

2009ല്‍ മമ്മൂട്ടി പഴശ്ശിരാജയുമായി വന്നുവെങ്കിലും വിജയം ലഭിച്ചില്ല. പ്രേക്ഷകര്‍ സിനിമയെ ഏറ്റെടുത്ത് 100 ദിവസം ഓടാന്‍ സഹായിച്ചു. പക്ഷേ 27 കോടിയോളം ബജറ്റ് ആ ചിത്രത്തിനുണ്ടായിരുന്നു. 24 കോടിയോളം ഈ ചിത്രം കളക്ട് ചെയ്തിരുന്നു. എന്നാല്‍ മലയാള സിനിമയ്ക്കും മുകളിലായിരുന്നു ഈ ചിത്രത്തിന്റെ ബജറ്റ്. അതുകൊണ്ട് നഷ്ടം സംഭവിച്ചിരുന്നു. മമ്മൂട്ടിയുടെ തന്നെ മാമാങ്കവും ഇതേ ഗതി നേരിട്ടതാണ്. മോശം പ്രതികരണവും ഒപ്പം ബജറ്റ് വലിയ തോതില്‍ വന്നതും നഷ്ടം വര്‍ധിപ്പിച്ചു. എന്നാല്‍ പരസ്യമായി ലാഭം എന്നാണ് നിര്‍മാതാവ് അവകാശപ്പെട്ടത്.

4

ദൃശ്യത്തിന് ശേഷം മലയാള സിനിമയുടെ ക്യാന്‍വാസ് മാറിയതോടെ മോഹന്‍ലാല്‍ സ്ഥിരമായി ബിഗ് ബജറ്റ് ചിത്രങ്ങളുമായി വരാന്‍ തുടങ്ങി. ഒടിയന്‍, ബിയോണ്ട് ബോര്‍ഡര്‍, വില്ലന്‍, ബിഗ് ബ്രദര്‍ എന്നീ ചിത്രങ്ങള്‍ മോഹന്‍ലാലിനും കൈപൊള്ളിയ ചിത്രങ്ങളാണ്. മലയാളത്തില്‍ ബിഗ് ബജറ്റ് സിനിമകള്‍ എത്രത്തോളം വിജയിക്കുമെന്ന ഭയവും സിനിമാക്കാര്‍ക്കിടയില്‍ ഇപ്പോഴുണ്ട്. ലൂസിഫറും പുലിമുരുകനും വിജയം നേടി എന്നത് വസ്തുതയാണ്. എന്നാല്‍ മെഗാ വിജയം നേടിയത് ഈ രണ്ട് ബിഗ് ബജറ്റ് സിനിമകള്‍ മാത്രമാണ്.

5

മമ്മൂട്ടിയും മോഹന്‍ലാലും ഇനിയും പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാവില്ലെന്ന് ഉറപ്പാണ്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായി മോഹന്‍ലാല്‍ പ്രതിഫലം കുറച്ചിരുന്നു. മരയ്ക്കാര്‍, ആറാട്ട്, മിന്നല്‍ മുരളി, ലൂസിഫര്‍ 2, കാളിയന്‍, കുറുപ്പ്, ആടുജീവിതം എന്നിവയാണ് വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍. ഒപ്പം പത്തൊന്‍പതാം നൂറ്റാണ്ടും അത്യാവശ്യം നല്ല ബജറ്റിലാണ് വരുന്നത്. ഒടിടിയായത് കൊണ്ട് ബിഗ് ബജറ്റ് ചിത്രം മാലിക് വലിയ ലാഭം നിര്‍മാതാവിന് നല്‍കിയിട്ടില്ല. അതുകൊണ്ട് നിര്‍മാതാക്കള്‍ ഒടിടിക്ക് പാകമായ തരത്തിലേക്ക് സിനിമകള്‍ ബജറ്റ് കുറച്ച് നിര്‍മിക്കാനാണ് സാധ്യത.

6

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡി ഇതിനിടയില്‍ ഹൈദരാബാദിലെ ഐടി പാര്‍ക്കില്‍ ഷൂട്ടിംഗും തുടങ്ങി കഴിഞ്ഞു. 52 ദിവസത്തെ ഷൂട്ടിംഗാണ് തെലങ്കാനയില്‍ നടക്കുന്നത്. മോഹന്‍ലാല്‍ തന്നെ നായകനാവുന്ന ട്വല്‍ത്ത് മാന്‍ എന്ന സിനിമയുടെ ചിത്രീകരണവും കേരളത്തിന് പുറത്തേക്ക് നീളുകയാണ്. മൊത്തം ഏഴ് സിനിമകള്‍ സംസ്ഥാനം വിട്ട് ഷൂട്ടിംഗ് തുടങ്ങാന്‍ തീരുമാനിച്ച് കഴിഞ്ഞു. ഇതിലൂടെ ഉണ്ടാവുന്ന നഷ്ടം ഭീമമാണ്. നിലവില്‍ അത്തരത്തില്‍ നഷ്ടം സഹിച്ച് തിരിച്ചുപിടിക്കാന്‍ കെല്‍പ്പുള്ള നിര്‍മാണ കമ്പനി ആശീര്‍വാദ് മാത്രമാണ്.

Recommended Video

cmsvideo
Mohanlal's film journey through the years | Oneindia Malayalam
7

അതേസമയം മാലിക് കൂടി മികച്ച അഭിപ്രായം ഒടിടിയില്‍ നേടുമ്പോള്‍ ശരിക്കും തിയേറ്ററുകളാണ് നിരാശരാവുന്നത്. ഒടിടിയെ ഫഹദ് ഫാസില്‍ പിന്തുണയ്ക്കും ചെയ്തു. ഇപ്പോള്‍ മികച്ച ക്വാളിറ്റിയില്‍ ഒടിടിയില്‍ സിനിമ റിലീസ് ചെയ്യാനാവുമെന്നാണ് ഫഹദ് പറയുന്നത്. താന്‍ ബജറ്റിനെ കുറിച്ച് ആലോചിച്ചിട്ടല്ല സിനിമ തിരഞ്ഞെടുക്കുന്നത് എന്നും ഫഹദ് പറഞ്ഞു. ഫഹദിന്റെ തന്നെ മൂന്നാമത്തെ ചിത്രമാണ് തുടര്‍ച്ചയായി ഒടിടിയിലേക്ക് പോകുന്നത്. ദുല്‍ഖര്‍ സല്‍മാനും ആ വഴി തിരഞ്ഞെടുക്കേണ്ടി വരുമോ എന്നാണ് ഇനി അറിയാനുള്ളത്. നേരത്തെ ദുല്‍ഖര്‍ നിര്‍മിച്ച മണിയറയിലെ അശോകന്‍ ഒടിടിയിലായിരുന്നു റിലീസ് ചെയ്തത്.

ആദ്യം അമ്മ, ഇപ്പോൾ മകൾ; ഉദ്ദേശം എന്തെന്ന് ആരാധകർ?

English summary
mohanlal and mammootty may cut their remuneration otherwise big budget films may put on hold
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X