കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരയ്ക്കാറും ബ്രോ ഡാഡിയും ഒടിടിയിലേക്ക്? ആറാട്ടും വൈകും, 4 മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഡിജിറ്റലില്‍

Google Oneindia Malayalam News

കൊച്ചി: തിയേറ്റര്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വമ്പന്‍ റിലീസുകള്‍ കേരളത്തില്‍ വൈകും. മോഹന്‍ലാലിന്റെ പല ചിത്രങ്ങളും ഒടിടിയിലേക്ക് പോകാനായി ചര്‍ച്ചകള്‍ തുടരുകയാണ്. പല ചിത്രങ്ങളും 50 ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാനാവില്ലെന്ന വിലയിരുത്തലിലാണ്. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങളെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ്.

ആര്യന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചു, അറസ്റ്റ് ഉടനുണ്ടാവും, ഷാരൂഖ് ഖാന്‍ നാട്ടിലേക്ക് മടങ്ങുംആര്യന്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിച്ചു, അറസ്റ്റ് ഉടനുണ്ടാവും, ഷാരൂഖ് ഖാന്‍ നാട്ടിലേക്ക് മടങ്ങും

ഈ സാഹചര്യത്തില്‍ അവയൊന്നും തിയേറ്റര്‍ റിലീസിനായി താല്‍പര്യപ്പെടുന്നില്ല. ഹൈബ്രിഡ് റിലീസിനായി മോഹന്‍ലാല്‍ ചിത്രങ്ങള്‍ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ തിയേറ്റര്‍ക്ക് കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴത്തെ റിലീസ് പ്രശ്‌നങ്ങള#്ക്ക് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.

സാമന്തയുടെ വിവാഹ മോചനത്തിന് പിന്നില്‍ ആമിര്‍, ഒരുപാട് സ്ത്രീകളുടെ ജീവിതം തകര്‍ത്തവനെന്ന് കങ്കണസാമന്തയുടെ വിവാഹ മോചനത്തിന് പിന്നില്‍ ആമിര്‍, ഒരുപാട് സ്ത്രീകളുടെ ജീവിതം തകര്‍ത്തവനെന്ന് കങ്കണ

1

തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി ആയെങ്കിലും റിലീസ് ഉറപ്പിച്ചിരുന്ന മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം പിന്നോട്ടാണ്. മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ ഉടനുണ്ടാവില്ലെന്ന് നേരത്തെ ആന്റണി പെരുമ്പാവൂര്‍ അറിയിച്ചതാണ്. എന്നാല്‍ മരയ്ക്കാര്‍ അടക്കമുള്ള മോഹന്‍ലാല്‍ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് പോയേക്കുമെന്നാണ് സൂചന. 80 സിനിമകളാണ് 2020 മുതലുള്ള സ്ലോട്ടുകളിലായി റിലീസാവാനുള്ളത്. ഇതിനൊപ്പം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ തിയേറ്ററില്‍ പ്രവേശനം അനുവദിക്കൂ എന്ന നയം തിയേറ്ററില്‍ നിന്ന് ജനങ്ങളെ അകറ്റി നിര്‍ത്തുമെന്നാണ് വിലയിരുത്തല്‍.

2

മോഹന്‍ലാല്‍ ചിത്രങ്ങള്‍ അടക്കം ഒടിടി സാധ്യത തേടുന്നത് ഇത് കൊണ്ടാണ്. സര്‍ക്കാര്‍ മുന്നില്‍ സമര്‍പ്പിച്ച ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാകാതെ പ്രദര്‍ശനം ആരംഭിക്കാനാവില്ലെന്നാണ് തിയേറ്റര്‍ ഉടമകളെല്ലാം പറയുന്നത്. സര്‍ക്കാരുമായി ചര്‍ച്ചകള്‍ ഉടനുണ്ടാവും. അതിന് പുറമേ വവാക്‌സിനേഷന്‍ അടക്കം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ വലിയ സിനിമകളെ ഇപ്പോഴത്തെ നിയമം ശരിക്കും ബുദ്ധിമുട്ടിക്കും. രണ്ട് ഡോസ് വാക്‌സിന്‍ നയം ശരിയല്ലെന്നും ഇവര്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് തിയേറ്ററില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അത് കേരളത്തിലും നടപ്പാക്കണമെന്നാണ് ആവശ്യം.

3

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി ഒടിടിയില്‍ പോകാന്‍ സജീവ സാധ്യതയുള്ള ചിത്രമാണ്. ജീത്തു ജോസഫിന്റെ ട്വല്‍ത്ത് മാനും ഒടിടി ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. രണ്ടും മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ഷാജി കൈലാസിന്റെ ഷൂട്ടിംഗ് തുടചരുന്ന ചിത്രം അടക്കം നാല് മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഒടിടി സാധ്യത തേടുന്നത്. അതേസമയം മരയ്ക്കാര്‍ ഗ്ലോബല്‍ റൈറ്റ്‌സ് വിറ്റ് പോയതിനാല്‍ ഒടിടിയിലേക്ക് പോകുമോ എന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്. ഒടിടി ഒരേസമയം ലോകത്തെമ്പാടും റിലീസ് ചെയ്യുന്നതിനാല്‍ ബാക്കിയുള്ള ഇടങ്ങളില്‍ തിയേറ്ററില്‍ ഇറക്കുക എന്നത് അസാധ്യമാകും. തിയേറ്റര്‍ റിലീസിന് ശേഷം ഒടിടി എന്ന രീതിയും പരിഗണനയില്‍ ഉണ്ട്.

4

ബോക്‌സോഫീസിന് വളരെ നിര്‍ണായകമാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസാവേണ്ടത്. മലയാളത്തിലെ രണ്ട് നൂറുകോടി പടങ്ങളും മോഹന്‍ലാലിന്റെ പേരിലാണ്. അതുകൊണ്ട് സര്‍ക്കാര്‍ സിനിമാ മേഖലയെ തളര്‍ത്താന്‍ ശ്രമിക്കില്ലെന്ന് ഉറപ്പാണ്. സര്‍ക്കാരിന് മുന്നില്‍ തിയേറ്റര്‍ ഉടമകള്‍ കുറച്ച് ആവശ്യങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെ തിയേറ്റര്‍ തുറക്കാനാവില്ലെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെ തുറക്കുന്നത് നഷ്ടമാണ്. തിയേറ്ററുകള്‍ അടച്ചിട്ട കാലത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കുന്നതിന് പുറമേ വിനോദ് നികുതി എടുത്ത് കളയുകയും ചെയ്യണമെന്നാണ് ആവശ്യം. തിയേറ്റര്‍ ഉടമകള്‍ക്ക് കേരള ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് പത്ത് ലക്ഷം രൂപയെങ്കിലും മിതമായ പലിശയില്‍ വായ്പ ലഭ്യമാക്കണമെന്നാണ് ആവശ്യം.

5

അതേസമയം വിനോദ നികുതിയില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചിട്ടുണ്ട്. സിനിമാ സംഘടനകളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. നേരത്തെ ആദ്യ തരംഗത്തിന് ശേഷം തിയേറ്റര്‍ തുറന്നപ്പോള്‍ ബിഗ് റിലീസായി മാസ്റ്റര്‍ ഉണ്ടായിരുന്നു. രണ്ടാം തരംഗത്തിന് ശേഷം തിയേറ്റര്‍ തുറക്കുമ്പോള്‍ അത്തരമൊരു റിലീസ് ഇല്ല എന്നതാണ് മലയാള സിനിമയ്ക്കുള്ള പ്രതിസന്ധി. മരയ്ക്കാറായിരുന്നു ആദ്യ റിലീസായി ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ 50 ശതമാനം പ്രദര്‍ശരീതി നഷ്ടമുണ്ടാക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. 100 കോടി ബജറ്റുള്ള ചിത്രം കൂടിയാണിത്.

6

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായ ആറാട്ടും റിലീസ് എന്നാവുമെന്ന കാര്യത്തില്‍ ഉറപ്പ് പറഞ്ഞിട്ടില്ല. സംവിധായകന്‍ റിലീസ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ പോവുന്ന സാഹചര്യത്തില്‍ 'ആറാട്ടി'ന്റെ റിലിസിനെ കുറിച്ച് മാധ്യമങ്ങളും സിനിമാ വ്യവസായമായി ബന്ധപ്പെട്ട ആളുകളും പ്രേക്ഷകരും ചോദിച്ചു കൊണ്ടിരിക്കുന്നു. 'ആറാട്ട്' തീയറ്ററുകളില്‍ റിലിസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, വലിയ മുതല്‍മുടക്കുള്ള ഒരു സിനിമ റിലിസ് ചെയ്യുന്നതിനു മുന്‍പ് സാഹചര്യങ്ങള്‍ കണിശമായി വിലയിരുത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നവംബര്‍ മാസത്തോട് കൂടി മാത്രമേ ' ആറാട്ട്' എന്ന് തീയറ്ററുകളില്‍ എത്തുമെന്നത് പറയാന്‍ സാധിക്കൂ. പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദിയെന്നും ഉണ്ണികൃഷ്ണന്‍ കുറിച്ചു.

7

മരയ്ക്കാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ റിലീസിന് തയ്യാറെടുക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പായിരിക്കും. നേരത്തെ പല തവണ ഒടിടി പോകുമെന്ന് അഭ്യൂഹമുണ്ടായ ചിത്രമായിരുന്നു ഇത്. കുറുപ്പ് ഇനിയും റിലീസ് വൈകിക്കാനാവാത്ത ചിത്രമാണ്. 30 കോടി ബജറ്റുണ്ട് ചിത്രത്തിന്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും ബജറ്റുള്ളചിത്രം കൂടിയാണ് കുറുപ്പ്. ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി നേരത്തെ നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതാണ്. എന്നാല്‍ മിന്നല്‍ മുരളിയുടെ റിലീസ് ഡിസംബറിലാണ് വെച്ചിരിക്കുന്നത്. ഇത്രയും സമയം നല്‍കിയത്. ഒരേസമയം തിയേറ്ററിലും ചിത്രം റിലീസാവുമെന്ന സൂചനയാണ് നല്‍കുന്നത്. ഇതും ബിഗ് ബജറ്റ് ച്ിത്രമാണ്.

Recommended Video

cmsvideo
Malayalam cinema has lost more than Rs 600 crore
8

ആദ്യം തരംഗത്തിന് ശേഷം തിയേറ്ററുകളെ മലയാള സിനിമയില്‍ രക്ഷിച്ചത് മമ്മൂട്ടിയുടെ പ്രീസ്റ്റായിരുന്നു. ഇത് മികച്ച പ്രദര്‍ശന വിജയം നേടിയിരുന്നു. ഇത്തവണ ഏതെങ്കിലും യുവതാരത്തിന്റെ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന. പൃഥ്വിരാജിന്റെ ഭ്രമം മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസാവുമെന്നാണ് സൂചന. ഒരേസമയം തിയേറ്ററിലും ഒടിടിയിലും ഭ്രമം റിലീസ് ചെയ്യും. വിദേശ രാജ്യങ്ങളിലാണ് ഭ്രമം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഇന്ത്യയില്‍ ഒടിടി റിലീസാണ്. ജിസിസിയില്‍ അടക്കം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു. ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുക. ബ്രോ ഡാഡി ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ള പറഞ്ഞിരിക്കുന്നത്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കുമോ ഒടിടിയിലേക്ക് പോകുകയെന്നും സംശയമുണ്ട്.

English summary
mohanlal's bro daddy and marakkar considering for a ott release, big budget films hesitate to release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X