നൃത്ത-സംഗീത രാവുകള്‍
തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിയ്ക്കുന്ന നിശാഗന്ധി സാംസ്കാരികോത്സവം ഏപ്രില്‍ അഞ്ചിന് ആരംഭിയ്ക്കും.
ഒരാഴ്ച നീണ്ടുനില്ക്കുന്ന നൃത്തസംഗീതോത്സവം ഏപ്രില്‍ 12ന് സമാപിയ്ക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിലും സൂര്യകാന്തി ഓഡിറ്റോറിയത്തിലുമായാണ് പരിപാടി നടക്കുക.
ശാസ്ത്രീയനൃത്തം, സംഗീതോത്സവം, നാടോടിനൃത്തോത്സവം, കരകൗശലവില്പനകേന്ദ്രം, ഭക്ഷണോത്സവം, പുഷ്പ-വംശീയച്ചെടികളുടെ പ്രദര്‍ശനം എന്നിവയാണ് പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തകലാകാരന്മാര്‍(കലാകാരികള്‍) മേളയില്‍ പങ്കെടുക്കും.
ഈ വര്‍ഷത്തെ ഉത്സവത്തില്‍ ആന്ധ്രപ്രദേശ് സര്‍ക്കാരും പങ്കാളിയാണ്. സിനിമാനടന്‍ വിനീതും നടി ലക്ഷ്മി ഗോപാലസ്വാമിയും സംയുക്തമായുള്ള നൃത്തപരിപാടിയോടെയാണ് ഉത്സവത്തിന് തിരശ്ശീല ഉയരുക.
പൗശാലി ചാറ്റര്‍ജിയും സംഘവും (ഒഡീസ്സി, മണിപ്പുരി), രാജേന്ദ്ര ഗംഗാനി, ദീപ്തി ഓംചേരി(കഥക്, മോഹിനിയാട്ടം), അനൂപ് ജലോട്ട(ഗസല്‍, ഭജന്‍), ശില മെഹ്ത(കഥക്), വിക്കി വിനായകം(ഘടത്തെ അടിസ്ഥാനമാക്കിയുള്ള സപ്താക്ഷര പരിപാടി) എന്നിവയാണ് പ്രധാന പരിപാടികള്‍.
ഭക്ഷ്യമേളയില്‍ സംസ്ഥാനത്തെ 15 പ്രധാനഹോട്ടലുകള്‍ പങ്കെടുക്കും. കനകക്കുന്ന് കൊട്ടാരവും മ്യൂസിയം-വെള്ളയമ്പലം ഭാഗങ്ങളും അലങ്കാരദീപങ്ങളാല്‍ ആകര്‍ഷകമാക്കും.












Click it and Unblock the Notifications