കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലായത്ത് ഖാന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: സിത്താന്‍ വിദഗ്ധന്‍ പണ്ഡിറ്റ് വിലായത്ത് ഖാന്‍ അന്തരിച്ചു. ശ്വാസകോശക്യാന്‍സര്‍ മൂലം കഴിഞ്ഞ ദിവസം മുംബൈയിലെ ജസ്ലോക് ആശുപത്രിയിലായിരുന്നു അന്ത്യം.

അദ്ദേഹത്തിന് 76 വയസ്സായിരുന്നു. സിത്താര്‍ വിദ്വാന്‍മാരുടെ കുടുംബത്തിലായിരുന്നു വിലായത്ത് ഖാന്റെ ജനനം. അദ്ദേഹത്തിന്റെ അച്ഛന്‍ ഉസ്താദ് ഇനായത്ത് ഹുസൈന്‍ ഖാനും അപ്പൂപ്പന്‍ ഇംദാദ് ഹുസൈന്‍ ഖാനും സിത്താന്‍ വിദഗ്ധരായിരുന്നു. അതുകൊണ്ട് ജനനത്തിലേ സിത്താര്‍ വിലായത്ത് ഖാന്റെ രക്തത്തിലുണ്ടായിരുന്നു.

1928ല്‍ ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ഗൗരിപൂരിലാണ് വിലായത്ത് ഖാന്റെ ജനനം. ചെറുപ്പത്തിലേ സംഗീതം പഠിച്ചുതുടങ്ങി. സ്വാതന്ത്യ്രത്തിന് ശേഷം ഇന്ത്യയ്ക്ക് പുറത്ത് സംഗീതപരിപാടിയ്ക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരിലൊരാളാണ് വിലായത്ത് ഖാന്‍. 1951ല്‍ അദ്ദേഹം ഇംഗ്ലണ്ടില്‍ സംഗീതപരിപാടി നടത്തി. മരിയ്ക്കുന്നതിന് തൊട്ടുമുമ്പ് വരെ അദ്ദേഹം വിദേശങ്ങളിലെ സംഗീതപരിപാടികളിലാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.

സിത്താര്‍ വാദനത്തില്‍ സ്വന്തമായ ശൈലി കൊണ്ടുവന്നയാളാണ് വിലായത്ത് ഖാന്‍. ഹിന്ദുസ്ഥാനി സംഗീതം ആലപിയ്ക്കുന്നതുപോലുള്ള (ഗായകി ശൈലി)ശൈലിയില്‍ സിത്താര്‍ വായിച്ചുവെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ഈ ശൈലിയ്ക്ക് പെട്ടെന്ന് പ്രചാരവും ലഭിച്ചു.

സംഗീതത്തിന്റെ പൂര്‍ണ്ണതയില്‍ വിശ്വസിച്ചിരുന്ന അദ്ദേഹം, സംഗീതരംഗത്ത് പൊതുവെ റിബല്‍ ആയി അറിയപ്പെടുന്ന കലാകാരനാണ്. 1964ല്‍ ലഭിച്ച പത്മശ്രീ ബഹുമതിയും 1968ല്‍ ലഭിച്ച പത്മവിഭൂഷണ്‍ ബഹുമതിയും അദ്ദേഹം നിരസിച്ചു. ഈ അവാര്‍ഡുകള്‍ തനിയ്ക്ക് നല്കിയ സമിതിയിലുള്ളവര്‍ തന്റെ സംഗീതം വിലയിരുത്താന്‍ പോന്നവരല്ലെന്ന് വിമര്‍ശിച്ചുകൊണ്ടാണ് രണ്ടു തവണയും വിലായത്ത് ഖാന്‍ അവാര്‍ഡുകള്‍ നിരസിച്ചത്.

രണ്ട് വിവാഹങ്ങളിലായി അദ്ദേഹത്തിന് നാല് മക്കളുണ്ട്. ഷുജാത് ഹുസൈന്‍ ഖാന്‍, ഹിദായത്ത് ഖാന്‍, യമന്‍ ഖാന്‍, സിലാ ഖാന്‍ എന്നിവരാണ് മക്കള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X