കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടി. പത്മനാഭന് എഴുത്തച്ഛന്‍ പുരസ്കാരം

  • By Staff
Google Oneindia Malayalam News

ഏതുതരത്തിലുള്ള സംഗീതമാണ്‌ ശൂന്യ കൈകാര്യം ചെയ്യുന്നത്‌?

അശോക്‌: ശൂന്യയുടേതായ ഒരു തനത്‌ സംഗീതമാണ്‌ ഞങ്ങളുടെ ലക്ഷ്യം. അതായത്‌ ശാസ്ത്രീയ സംഗീതത്തിലോ നാടന്‍ സംഗീതത്തിലോ മാത്രം ഒതുക്കിനിര്‍ത്താതെ സംഗീതത്തിന്‌ പുതിയ ഒരു നിറം നല്‍കുക. അതിനെ എന്ത്‌ പേരിട്ടുവിളിയ്ക്കണമെന്ന്‌ അറിയില്ല. ഒരു കാര്യം ഉറപ്പാണ്‌ അതിന്റെ തുടക്കത്തെക്കുറിച്ച് ഞങ്ങള്‍ക്ക്‌ നല്ല ധാരണയുണ്ടായിരിയ്ക്കും. എന്നാല്‍ അവസാനിയ്ക്കുന്നതെങ്ങനെയാണെന്ന്‌ മുന്‍കൂട്ടി ഉറപ്പിയ്ക്കാറില്ല. അത്‌ സംഭവിയ്ക്കുകയാണ്‌ പതിവ്‌.

അതായത്‌ സംഗീതത്തെ നിയന്ത്രിയ്ക്കുന്നില്ല, സംഗീതം ഞങ്ങളെ നിയന്ത്രിയ്ക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു അറിവില്‍ നിന്നോ ധാരണയില്‍ നിന്നോ അറിവില്ലായ്മയിലേയ്ക്കോ ധാരണയി?ാ‍യ്മയിലേയ്ക്കോ ഉള്ള സഞ്ചാരമെന്ന്‌ തത്വശാസ്ത്രപരമായി അതിനെ നിര്‍വ്വചിയ്ക്കാം.

വിവിധ സംഗീതോപകരണങ്ങളുടെ ഒരു കുടിച്ചേരല്‍ (ഫ്യൂഷന്‍) ആണ്‌ നിങ്ങളുടെ സംഗീതം. അതേപോലെതന്നെ വിവിധ ഉപകരങ്ങള്‍ വെച്ചുള്ള ഒരു പരീക്ഷണം എന്നും അതിനെ വിശേഷിപ്പിയ്ക്കാമോ‍?

അശോക്‌: അതുതന്നെയാണ്‌ ഞാന്‍ നേരത്തേ വിശദീകരിച്ചത്‌. സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു പ്രയോഗമാണ്‌ ഫ്യൂഷന്‍ എന്നത്‌. അത്‌ പരീക്ഷണ സംഗീതം തന്നെയാണ്‌. ഞാനതിനോട്‌ യോജിയ്ക്കുന്നു.

എന്തെങ്കിലും പ്രത്യേക ആശയത്തെ മുന്‍നിര്‍ത്തിയാണോ നിങ്ങളുടെ പരിപാടി തീരുമാനിയ്ക്കുന്നത്‌?

അശോക്‌: അതിന്‌ കാരണം എന്റെ തിയേറ്റര്‍ പഞ്ചാത്തലമാണ്‌. സംഗീതമെന്നത്‌ എനിയ്ക്ക്‌ ഒരു ഉള്‍ക്കാഴ്ചയാണ്‌. ഞാന്‍ ആദ്യം സംഗീതത്തെ ദൃശ്യവല്‍ക്കരിയ്ക്കുകയും പിന്നീട്‌ അതിനെ ശബ്ദത്തിലേയ്ക്ക് പരിവര്‍ത്തനപ്പെടുത്തുകയുമാണ്‌ ചെയ്യുന്നത്‌. മഴയെക്കുറിച്ചോ തീയേക്കുറിച്ചോ‍ ചിന്തിയ്ക്കുക അതെ‍ല്ലെങ്കില്‍ വേദനയോ സന്തോഷമോ ചിന്തയിലേയ്ക്കെത്തുക അതെല്ലാം എന്റെയുള്ളില്‍ ദൃശ്യവല്‍ക്കരിയ്ക്കപ്പെടും. ഉദാഹരണത്തിന്‌ ഞാന്‍ ഒരു മരുഭൂമി ആഗ്രഹിയ്ക്കുക അവിടെ നാടോടികള്‍ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നു. ഞാനതിനെ ദൃശ്യവല്‍ക്കരിയ്ക്കും. നൊമാര്‍ഡ്സ് എന്നും ട്രൈബല്‍ ട്രാന്‍സ് എന്നും രണ്ടുതരം നന്പറുകളാണ് പ്രധാനമായും ഞങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

പ്രകാശ്‌: ആശയങ്ങളാണ്‌ വൈവിധ്യമുള്ള ചിന്തകള്‍ക്ക്‌ കാരണമായിത്തീരുന്നത്‌. ഒരു പ്രഭാതത്തില്‍ കേള്‍ക്കുന്ന സംഗീതമായിരിയ്ക്കും ചിന്തകളെ മാറ്റിമറിയ്ക്കുന്നത്‌.

ശൂന്യയല്ലാതെ അതുപോലെ വേറെ ഏതെങ്കിലും സംരംഭങ്ങളില്‍ നിങ്ങള്‍ പങ്കാളികളാണോ? ശൂന്യയ്ക്കുവേണ്ടി എങ്ങനെയാണ്‌ എല്ലാ‍വരും സമയം ചെലവഴിയ്ക്കുന്നത്‌?

പ്രകാശ്‌: ദിവസവും എന്തൊക്കെയോ കാര്യങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്‌. അവ പലതരത്തിലുള്ളതായിരിക്കും. എന്നാല്‍ ശൂന്യയ്ക്ക്‌ വേണ്ടിയുള്ള സമയത്തിന്‌ പ്രത്യേക ചിട്ടതന്നെയുണ്ട്‌. അതിനിടയില്‍ മറ്റു പ്രവര്‍ത്തനങ്ങളില്ല.

അശോക്‌: ഈ സംഘത്തില്‍ നാലുപേര്‍ തീര്‍ത്തും പ്രൊഫഷണല്‍ സംഗീതജ്ഞരാണ്‌. ഇക്കാര്യത്തിനാണ്‌ ഞങ്ങളിപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്‌. പ്രകാശിനെപ്പറ്റി പറയുകയാണെങ്കില്‍ അദ്ദേഹം പഴയ പാരമ്പര്യരീതിയില്‍ നിന്നുള്ളയാളാണ്‌. എന്നാല്‍ അതിനൊപ്പംതന്നെ പുതിയ പ്രവണതകളെയും മുന്നോട്ടുകൊണ്ടുപോകുന്നു. ഇത്തരത്തിലുള്ള ഒരു കൂടിച്ചേരലാണ്‌ ഞങ്ങളുടെ സംഗീതത്തിന്‌ വ്യത്യസ്ത വര്‍ണം നല്‍കുന്നത്‌.

നിങ്ങള്‍ക്ക്‌ ശാസ്ത്രീയ സംഗീതത്തെ ഉപയോഗപ്പെടുത്തുന്നുണ്ടോ?

അശോക്‌: ചില രാഗങ്ങള്‍ ഞങ്ങളെ സ്വാധീനിച്ചി‍ട്ടുണ്ട്‌. അതിന്റെ തീര്‍ത്തും അടിസ്ഥാനപരമായ കാര്യങ്ങള്‍ സ്വീകരിയ്ക്കും. പിന്നീട്‌ ഞങ്ങളുടേതായ സ്വന്തം ചിന്തകള്‍ അതിനോട്‌ ചേര്‍ക്കും. അങ്ങനെയുണ്ടാക്കുന്ന സംഗീതം ഉപകരണങ്ങളിലേയ്ക്ക്‌ പകരും.

ശൂന്യയുടെ സംഗീത്തിന്റെ പ്രധാന പ്രത്യേകതയെന്താണ്‌?

അശോക്‌: ഒരു പ്രത്യേക തരം സംഗീതശാഖയില്‍ ശ്രദ്ധയൂന്നിയിരിക്കുകയാണെങ്കില്‍ അത്‌ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ ശാസ്ത്രീയമാണോ റോക്കാണോ എന്നൊക്കെ തിരിച്ചറിയാന്‍ കഴിയും. ഞങ്ങള്‍ വിവിധതരം സംഗീതത്തിന്റെ ഒരു മിശ്രിതമാണ്‌. ഏതാണ്ട്‌ ഞങ്ങളെല്ലാ‍വരുടെയും സംഗീത പഞ്ചാത്തലം വ്യത്യസ്തമാണ്‌. അതിലുപരി ഉപയോഗിയ്ക്കന്ന സംഗീതോപകരണങ്ങളും വ്യത്യസ്തമാണ്‌. എന്നാല്‍ ആശയം ഞങ്ങളുടേത്‌ മാത്രമാണ്‌. ഹിന്ദുസ്ഥാനി, റോക്‌, ഇത്തരത്തിലൊരു വേര്‍തിരിയ്ക്കല്‍ ഈ സംഗീതത്തില്‍ സാധ്യമല്ല.

നിങ്ങള്‍ ലക്ഷ്യംവെയ്ക്കുന്നത്‌ സംഗീത്തെ നേരിട്ട്‌ ആസ്വാദകരിലേയ്ക്ക്‌ പകരുകയെന്നതാണോ? അതല്ല ശ്രവ്യ മാധ്യമം വഴി അതിനെ ആസ്വാദകരിലെത്തിയ്ക്കുകയാണോ?

അശോക്‌: ഇപ്പോള്‍ തീര്‍ത്തും നേരിട്ടുള്ള പരിപാടികളാണ്‌. നൂറോളം പരിപാടികള്‍ ഇപ്പോള്‍ ചെയ്തുകഴിഞ്ഞു. എന്നാല്‍ ഇതിനെ മാര്‍ക്കറ്റലെത്തിയ്ക്കാന്‍ ഞങ്ങള്‍ക്ക്‌ താല്‍പര്യമുണ്ട്‌. അതിന്‌ സംഗീത്തോട്‌ അഭിനിവേശമുള്ള ഒരാള്‍തന്നെ വേണം. ഞങ്ങള്‍ക്ക്‌ സംഗീതമേ അറിയൂ. അതിനെ എങ്ങനെ വില്‍ക്കണമെന്നറിയില്ല.

ശൂന്യയുടെ ഭാവിപദ്ധതികള്‍

എല്ലാ‍വരും വ്യത്യസ്ത സംഗീത പശ്ചാത്തലത്തില്‍നിന്നുള്ളവര്‍, അപ്പോള്‍ എങ്ങനെയാണ്‌ ശൂന്യയുടെ പ്രവര്‍ത്തനരീതി?

അശോക്‌: ഒരു കാര്യം രണ്ടോ മൂന്നോ തവണചെയ്താണ്‌ മെച്ചപ്പെടുത്തുന്നത്‌. വിചാരിച്ചത്ര ശരിയായില്ലെന്ന്‌ കാണുമ്പോള്‍ ചിലപ്പോഴൊക്കെ പിന്നെയും ആവര്‍ത്തിച്ചി‍ട്ടുണ്ട്‌. ചിലപ്പോള്‍ രണ്ടും മൂന്നും മണിക്കൂറുകള്‍ തുടര്‍ച്ചയായി ശ്രിമിച്ചു‍കൊണ്ടിരിയ്ക്കും. എന്നിട്ടും ശരിയായില്ലെങ്കില്‍ പിന്നെയും ക്ഷമയോടെ തുടരും. എന്തായാലും പറ്റില്ലെന്ന്‌ കരുതി അവസാനിപ്പിച്ചി‍ട്ടില്ല. തിരക്കുപിടിച്ച് ഒന്നും ചെയ്യാറില്ല. ഓരോ സൃഷ്ടിയ്ക്കും അതിന്റെഏറ്റവും മികച്ച രൂപത്തിലെത്താന്‍ വേണ്ടത്ര സമയം കൊടുക്കാറുണ്ട്‌. ചലച്ചിത്ര സംഗീതത്തില്‍ ഓരോ പാട്ടുകളും പൂര്‍ണ്ണമായും അവസാനിയ്ക്കുകയും പിന്നീട്‌ പുതിയതൊന്ന്‌ തുടങ്ങുകയുമാണ്‌ ചെയ്യുന്നത്‌ ഇവിടെ ഓരോന്നോരോന്നായി അവസാനിയ്ക്കുന്ന രീതിയില്ല. ഓരോന്നിന്റെ അവസാനത്തിലും പുതിയത്‌ ആരംഭിയ്ക്കുകയാണ്‌ ചെയ്യുന്നത്‌.

മറ്റു സംഗീതത്തില്‍ നിന്നും വ്യത്യസ്തമായി ശൂന്യയുടെ സംഗീതം ആസ്വാദകര്‍ക്ക്‌ നല്‍കുന്നതെന്താണ്‌?

അശോക്‌: സംഗീതത്തെ ഒരു വികാരമായി ആസ്വാദകരിലെത്തിയ്കാനാണ്‌ ശൂന്യ ശ്രമിയ്ക്കുന്നത്‌. ഈ സംഗീതം കേള്‍ക്കാന്‍ ഉപയോഗിയ്ക്കുന്ന സമയം തീര്‍ത്തും ആസ്വാദ്യമാക്കുക അതുകൊണ്ട്‌ തന്നെ 400നും 500നും ഇടിയിലുള്ള ആസ്വാദകര്‍ക്കുവേണ്ടിയാണ്‌ ഞങ്ങള്‍ പതിവായി പരിപാടികള്‍ അവതരിപ്പിയ്ക്കുന്നത്‌.

എന്തുകൊണ്ടാണ്‌ വലിയ ഒരു സദസ്സിനെ സ്വീകരിയ്ക്കാത്തത്‌?

അശോക്‌: അങ്ങനെ ചെയ്യില്ല എന്നല്ല, 2007 ല്‍ ഞങ്ങള്‍ക്ക്‌ ഒരുപാട്‌ പുതിയ പദ്ധതികളുണ്ട്‌. അതിലൊന്ന്‌ കൂടുതല്‍ ആസ്വാദകരിലേയ്ക്ക്‌ ശൂന്യയെ എത്തിയ്ക്കുകയെന്നതാണ്‌.

ഇപ്പോള്‍ ഏറ്റെടുത്തിരിയ്ക്കുന്ന പരിപാടികള്‍ എന്തൊക്കെയാണ്‌?

അശോക്‌: ഒരു മാസത്തില്‍ രണ്ടു പരിപാടികള്‍ വീതം അവതരിപ്പിയ്ക്കാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.

ഭാവി പദ്ധതികള്‍ എന്തൊക്കെയാണ്‌?

അശോക്‌: കൂടുതല്‍ ആസ്വാദകരിലേയ്ക്ക്‌ ശൂന്യയെ എത്തിയ്ക്കുകയെന്നതാണ്‌ പ്രാധാന ലക്ഷ്യം. അതിനൊപ്പംതന്നെ മാര്‍ക്കറ്റിംഗിന്‌ കൂടുതല്‍ വഴികള്‍ കണ്ടെത്തുക, ശൂന്യയ്ക്കായി ഒരു വെബ്‌ സൈറ്റ്‌ ആരംഭിയ്ക്കുക, സ്കൂളുകളിലും കോളെജുകളിലും സംഗീതശില്‍പശാലകല്‍ നടത്തുക അങ്ങനെയൊക്കെയാണ്‌ പരിപാടിയിട്ടിരിയ്ക്കുന്നത്‌.

പുതിയ തലമുറ ശുദ്ധസംഗീതത്തില്‍ നിന്നും അകലുകയാണ്‌. റോക്ക്‌ മോശമാണെന്ന്‌ ഞാന്‍ പറയി?, പക്ഷേ, ഉയര്‍ന്ന ശബ്ദം ഉള്‍പ്പെടെ അതിന്റേത്‌ വേറൊരു രീതിതന്നെയാണ്‌. മൈസൂര്‍, ഹാസന്‍ പോലുള്ളചെറിയ നഗരങ്ങളില്‍ പരിപാടികള്‍ അവതരിപ്പിയ്ക്കണം. മുമ്പൊക്കെ ഞാന്‍ ഒരു പാട്‌ യാത്രചെയ്തിരുന്നു. അതിനിടയില്‍ ആദിവാസി വിഭാഗങ്ങളുമായി ഒരുപാട്‌ സംസാരി?ി‍രുന്നു. ഇപ്പോള്‍ പലകാരണങ്ങള്‍കൊണ്ട്‌ ഇതിനൊന്നും സമയം ലഭിയ്ക്കാറില്ല.

ആസ്വാദകരെയൊന്നും ശൂന്യ നിരാശരാക്കില്ലെന്നുറപ്പാണ്‌ . മാത്രവുമല്ല വ്യത്യസ്തമായ വികാരസീമകള്‍ ഭേദിച്ച് സംഗീതത്തിന്റെ പുതിയ നിറങ്ങളിലേയ്ക്കും വിസ്മയങ്ങളിലേയ്ക്കും അത്‌ നിങ്ങളെ നയിയ്ക്കും സഞ്ചരിയ്ക്കാന്‍ നിങ്ങള്‍ തയ്യാറാവുകയേ വേണ്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X