കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം യുഎ ഖാദറിന്

  • By Staff
Google Oneindia Malayalam News

ദില്ലി: 2009ലെ സാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ യു. എ. ഖാദറിന്.

ഖാദറിന്റെ 'തൃക്കോട്ടൂര്‍ പെരുമ' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റായ അദ്ദേഹം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ്.

ആധുനികതയുടെ കാലത്ത് എഴുത്തില്‍ സജീവമാകുകയും അതില്‍ നിന്ന് വേറിട്ട ശൈലി രൂപപ്പെടുത്താന്‍ കഴിയുകയുംചെയ്തുവെന്നതാണ് ഖാദറിന്റെ ഭാഷയുടെ പ്രത്യേകത.

1935-ല്‍ പഴയ ബര്‍മ്മയിലെ റംഗൂണില്‍ ബില്ലിന്‍ ഗ്രാമത്തിലാണ് ഇദ്ദേഹം ജനനം. ബര്‍മ്മാക്കാരിയായ മാമെദിയാണ് മാതാവ്. പിതാവ് മൊയ്തീന്‍കുട്ടി ഹാജി.

കൊയിലാണ്ടി ഗവണ്മെന്റ് സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മദ്രാസ് കോളേജ് ഓഫ് ആര്‍ട്ട്‌സില്‍ നിന്ന് ചിത്രകലയിലും പഠനം നടത്തി. 1955-കാലം മുതല്‍ ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങി.

1990-ലാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. തൃക്കോട്ടൂര്‍ പെരുമ ഉള്‍പ്പെടെ 40-ഓളം രചനകള്‍ ഖാദറിന്റേതായുണ്ട്. തൃക്കോട്ടൂര്‍ പെരുമയ്ക്ക് 1983-ല്‍ കേരള സാഹിത്യഅക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. എസ് കെ പൊറ്റെക്കാട് പുരസ്‌കാരം, അബുദാബി അവാര്‍ഡ്, സി എച്ച് മുഹമ്മദ്‌കോയ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഒരുപിടി വറ്റ്, ഒരു മാപ്പിളപ്പെണ്ണിന്റെ ലോകം, റസിയ സുല്‍ത്താന, ചെങ്കോല്‍, ചങ്ങല, അനുയായി, സര്‍പ്പസന്തതി, പവന്മാറ്റ്, ആഴം, ഖുറൈഷികൂട്ടം, അറബിക്കടലിന്റെ തീരം, ഇണയുടെ വേദാന്തം, കൊടിമരച്ചുവട്ടിലെ മേളം, അഘോരശിവം, കൃഷ്ണമണിയിലെ തീനാളം, കഥപോലെ ജീവിതം, കളിമുറ്റം, തൃക്കോട്ടൂര്‍ പെരുമ, ഒരു പടകാളിപ്പെണ്ണിന്റെ ചരിത്രം, നടവരമ്പുകളിലൂടെ, ചെമ്പവിഴവും ഓട്ടുവളയും, വള്ളൂരമ്മ, സ്വപ്നകുമ്പസാരം, ശത്രു, കലശം, ഖാദറിന്റെ പത്തുനോവലുകള്‍, അരിപ്രാവിന്റെ പ്രേമം, മാണിക്യം വിഴുങ്ങിയ കാണാരന്‍, വായേപ്പാതാളം, പൂമരത്തളിരുകള്‍, തുടങ്ങി ഒട്ടേറെ കൃതികള്‍ അദ്ദേഹത്തിന്റെതായുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X