ദില്‍ഷ ചെയ്തതല്ല ബ്ലെസ്‌ലി ചെയ്തത്: എന്താണ് ക്യൂ ആർ കോഡ് വിഷയം, ബ്ലെസ്‌ലിയുടെ അനിയന്‍ പറയുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ താരങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചർച്ചയായി കത്തി നില്‍ക്കുന്ന വിഷയം ഒരു ട്രേഡിങ് ആപ്പിന് വേണ്ടിയുള്ള ദില്‍ഷ പ്രസന്നന്‍ ചെയ്ത പരസ്യമാണ്. ബ്ലെസ്ലിയും നിമിഷയും ഉള്‍പ്പടേയുള്ളവർ ഇത് തട്ടിപ്പാണെന്ന് വ്യക്തമാക്കി എത്തിയതിന് പിന്നാലെ ദില്‍ഷ ഈ പരസ്യം തന്റെ അക്കൌണ്ടില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടൊന്നും വിവാദം അടങ്ങിയില്ല.
റോബിന്‍ രാധാകൃഷ്ണനും സൂരജും ബ്ലെസ്ലിയുടെ സഹോദരനുമുള്‍പ്പടേയുള്ളവർ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. ബ്ലെസ്ലിയുമായി ബന്ധപ്പെട്ട ക്യൂർ കോഡ് വിഷയവും ഇതിനെ പ്രതിരോധമെന്ന രീതിയില്‍ ദില്‍ഷ ഉയർത്തിയിരുന്നു. അതേസമയം ഈ വിഷയത്തില്‍ ബ്ലെസ്ലിയുടെ സഹോദരന്‍ നല്‍കുന്ന വിശദീകരണവും ഇപ്പോള്‍ വൈറലായി മാറുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ രണ്ടാം സ്ഥാനം കരസ്ഥമാക്കി പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ബ്ലെസ്ലിയുടെ ക്യൂആർ കോഡ് വിവാദം. ആരാധകരില്‍ നിന്നും ക്യൂ ആർ കോഡ് വഴി ബ്ലെസ്ലീ പണം പിരിച്ചെന്നായിരുന്നു ആരോപണം. ആ ആരോപണം സത്യവുമായിരുന്നു. എന്നാല്‍ പിരിച്ചെടുത്ത പണം ചാരിറ്റിക്കായി ഉപയോഗിച്ചെന്നായിരുന്നു ബ്ലെസ്ലീ വ്യക്തമാക്കിയത്.

ട്രേഡിങ് ആപ്പിന്റെ പരസ്യവുമായി ബന്ധപ്പെട്ട ദില്‍ഷയുടെ വിവാദം ഉയർന്ന് വന്നപ്പോഴാണ് പലരും ബ്ലെസ്ലീയുടെ ക്യൂ ആർ കോഡ് വിഷയവും വീണ്ടും ഉയർത്തിക്കൊണ്ട് വന്നത്. ദില്‍ഷയുടെ പരസ്യം തന്റെ സ്റ്റോറിയാക്കിക്കൊണ്ട് ഇത് തട്ടിപ്പാണെന്നും ആളുകള്‍ ഇതില്‍ വീഴരുതെന്നും ബ്ലെസ്ലീ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇതേ നിങ്ങളല്ലേ പണ്ട് ക്യൂആർ കോഡ് വെച്ച് പണം പിരിച്ചതെന്ന ചോദ്യം ഉയർന്നത്.

എന്നാല്‍ ദില്‍ഷയുടെ പരസ്യവും ബ്ലെസ്ലീ ക്യൂആർ കോഡ് വഴി പണം പിരിച്ച സാഹചര്യവും തികച്ചും വ്യത്യസ്തമാണെന്നാണ് ബ്ലെസ്ലീയുടെ സഹോദരന്‍ വ്യക്തമാക്കുന്നത്. അന്ന് നോമ്പ് പിടിക്കുന്ന സമയമായിരുന്നു. 27-ാം രാവിനോട് അനുബന്ധിച്ച് സക്കാത്തിന്റെ സമയം എന്തോ ആയപ്പോഴാണ് ബ്ലെസ്ലീ ലൈവ് പോവുന്നത്. അപ്പോഴാണ് കൂറെ ആളുകള്‍ വന്ന് അക്കൌണ്ട് നമ്പർ ആവശ്യപ്പെട്ടതെന്നും സഹോദരന്‍ വ്യക്തമാക്കുന്നു.

നിനക്ക് സക്കാത്ത് നല്‍കാം എന്ന് നിരന്തരം പറഞ്ഞപ്പോഴാണ് ക്യൂ ആർ കോഡ് നല്‍കുന്നത്. അവന്റെ പ്ലാന്‍ എന്ന് പറയുന്നത് ഈ വരുന്ന തുകയും അവന്റെ കയ്യിലുണ്ടായിരുന്ന പണവും കൂട്ടി ചാരിറ്റി പ്രവർത്തനങ്ങള്‍ വേണ്ടി കൊടുക്കാനായിരുന്നു. അതിലൊന്നും തലയിടാന്‍ ഞാന്‍ പോയിരുന്നില്ല, അതൊക്കെ അവന്റെ കാര്യങ്ങളാണ്.

ദില്‍ഷയുടെ ഈ സംഭവും ബ്ലെസ്ലിയൂടേയും തീർത്തും വ്യത്യസ്തമായ സംഭവങ്ങളാണ്. പൂർണ്ണമായും പരസ്യത്തിന് വേണ്ടി കാണിക്കുന്ന കാര്യമാണ്. ഒരു കാര്യവും അന്വേഷിക്കാതെയാണ് ദില്‍ഷ ചെയ്തിരിക്കുന്നത്. തനിക്ക് കിട്ടുന്ന പൈസ ചാരിറ്റിക്ക് വേണ്ടി കൊടുക്കാനായിരുന്നു ബ്ലെസ്ലീ തീരുമാനിച്ചത്. ബ്ലെസ്ലീക്കെതിരെ ഏതോ ഒരു പെണ്ണ് ഉയർത്തിയ ആരോപണത്തേക്കുറിച്ചും ഇപ്പോള്‍ ചിലർ പറയുന്നുണ്ട്. അതിനെക്കുറിച്ചൊന്നും മറുപടി പറയണ്ട, ശ്രദ്ധകിട്ടാന്‍ വേണ്ടിയാണ് എന്നാണ് ബ്ലെസ്ലീ പറഞ്ഞത്.

സത്യത്തില്‍ അതിന്റെ പിന്നിലെ കാര്യം പറയാം. ഇവർ തമ്മില്‍ സംസാരിച്ചോണ്ടിരിക്കുമ്പോള്‍ അവള്‍ ഫോണില്‍ ഒരു കൂട്ടുകാരിയുടെ പടം കാണിച്ച് കൊടുക്കുകയും ട്രാന്‍സാണെന്ന് പറയുകയും ചെയ്തു. അപ്പോള്‍ ബ്ലെസ്ലീ ചോദിച്ചു നിങ്ങളും ട്രാന്‍സാണോയെന്ന്. അത്രയെ ആ സംഭവമുള്ളു. ആ സമയത്തൊന്നും അതിന് മറുപടി പറയാതെ കുറെ ദിവസം കഴിഞ്ഞാണ് ശ്രദ്ധപിടിച്ച് കിട്ടാനുള്ള കാര്യം ഇതിലുണ്ടെന്ന് അവള്‍ മനസ്സിലാക്കിയത്.

ഈ പറഞ്ഞ കാര്യങ്ങളൊന്നും ബ്ലെസ്ലീ മൈന്‍ഡ് ചെയ്തിരുന്നില്ല. സാഹചര്യവും അവിടെ നടന്ന കാര്യങ്ങളും അറിയാതെയാണ് പലരും പ്രതികരിക്കുന്നത്. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദില്‍ഷ ചെയ്തത് ആനമണ്ടത്തരമാണ്. അല്ലാതെ ഇതിനകത്ത് വേറെ ക്ലാരിഫിക്കേഷനൊന്നും വേണ്ട. എന്നൊക്കെ പറഞ്ഞാലും സമൂഹത്തില്‍ മാനിപ്പുലേഷനുണ്ടാക്കുന്ന കാര്യമാണ് അവർ ചെയ്തിരിക്കുന്നത്. ക്യാഷിന് വേണ്ടിയാണ് ഫേക്ക് ആയിട്ടുള്ള പരസ്യം ചെയ്തത്. അത് തെറ്റ് തന്നെയാണ്. അവളുടെ ഫോളോവേഴ്സിനോട് കമ്മിറ്റ്മെറ്റ് ഉണ്ടെങ്കില്‍ ചെയ്ത കാര്യം തെറ്റാണെന്ന് പറഞ്ഞത് ദില്‍ഷയ്ക്ക് ഒരു പോസ്റ്റ് ഇടാവുന്നതേയുള്ളുവെന്നും ബ്ലെസ്ലിയുടെ സഹോദരന്‍ കൂട്ടിച്ചേർക്കുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications