Get Updates
Get notified of breaking news, exclusive insights, and must-see stories!

'തെമ്മാടിത്തരം കാണിച്ചിട്ട് കലാമൂല്യമെന്ന്പറയുന്നതിനോട് യോജിക്കാനാകില്ല'; ചുരുളിക്കെതിരെ സംവിധായകന്‍

കൊച്ചി: വലയാളത്തിലെ പ്രമുഖ സംനവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി സവിധാനം ചെയ്ത ചിത്രമാണ് ചുരുളി. ജെല്ലിക്കെട്ടിന് ശേഷം ചെമ്പന്‍ വിനോദ് ജോസിനെ നായകാനാക്കിയാണ് അദ്ദേഹം ചിത്രം സംവിധാനം ചെയ്തത്. എസ് ഹരീഷാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഒടിടിയില്‍ കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്.

ചിത്രത്തില്‍ ധാരാളം നെഗറ്റീവ് പോസിറ്റിവ് റിവ്യൂകളാണ് വന്നുകൊണ്ടിരിക്കുന്നത്. കൂടുതല്‍ നെഗഗറ്റീവ് അഭിപ്രായങ്ങളാണ്. കാരണം ചിത്രത്തില്‍ ധാരാളം തെറിവിളികള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇത് സാംസ്‌കാരിക കേരളത്തിന് യോജിച്ചതല്ലെന്നുമുള്ള അഭിപ്രായങ്ങള്‍ ചിത്ത്രതിന് വന്നകൊണ്ടിരിക്കുന്നത്.

1

ഒരു ത്വാത്തിക അവലോകനം എന്ന ചിത്രത്തിന്റെ സംവിധായകന്‍ അഖില്‍ മാരാറാണ് ഇപ്പോള്‍ ചുരുളിയിലെ തെറിവിളിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. അധികമായാല്‍ അമൃതും വിഷം എന്ന തലക്കെട്ടോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. നോക്കി കണ്ടാല്‍ പോരെ എന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും. എന്റെ സിനിമ ഞാന്‍ എനിക് വേണ്ടി എടുക്കുന്നതാണ് എന്ന സംവിധായകന്റെ വാദത്തിനും പ്രസക്തിയില്ലെന്നും അഖില്‍ മാരാര്‍ പറയുന്നു.അങ്ങനെ എങ്കില്‍ സിനിമ എടുത്തു വീട്ടില്‍ ഇരുന്നുകൊണ്ട് കാണുക സ്വയം ആസ്വദിക്കുക..

2

സമൂഹത്തെ സിനിമ കൊണ്ട് ഉദ്ധരിപ്പില്ലെങ്കിലും നശിപ്പിക്കരുതെന്നും എന്തെന്നാല്‍ നിങ്ങള്‍ ഇല്ലാതാക്കുന്നത് സമൂഹത്തെ മാത്രമല്ല സിനിമ എന്ന മഹത്തായ കലാ സൃഷ്ടി കൂടിയാണെന്നാണ് അഖില്‍ പറയുന്നത്. പ്രഗത്ഭരായ കുറെ മനുഷ്യര്‍ ഇവിടെ മഹത്തായ സൃഷ്ടികള്‍ സമ്മാനിച്ചത് കൊണ്ടാണ് സിനിമയ്ക്ക് ഇവിടെ മൂല്യം ഉണ്ടായതും കാണാന്‍ ആളുണ്ടായതെന്നും അഖില്‍ കൂട്ടിചേര്‍ത്തു. അത് ഇല്ലാതാക്കരുതെന്നും അഖില്‍ പറയുന്നു. മികച്ച കലാ രൂപങ്ങള്‍ ആയ ആമേനും ഈ മൗ യും ഒക്കെ എടുത്ത താങ്കളെ പോലുള്ള കഴിവുള്ളവര്‍ സ്വന്തമായി എന്തോ സംഭവമാണ് ഞാന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി സിനിമ എടുക്കരുതെന്നും തെമ്മാടിത്തരം കാണിച്ചു വെച്ചിട്ട് കലാമൂല്യം എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അഖില്‍ പറയുന്നു.

3

ഇനി ചുരുളി ഒരു സാങ്കല്‍പിക ഗ്രാമം ആണെന്നും അവിടെ മനുഷ്യര്‍ ഇങ്ങനെ ആണെന്നും പറഞ്ഞു ന്യായീകരണം നിരത്തുന്ന ഫാന്‍സ് ബുദ്ധി ജീവികളോട്..മനുഷ്യന് ആദ്യം വേണ്ടത് സാമാന്യ ബോധമാണെന്നും കക്കൂസില്‍ ഇരുന്ന് തൂറുന്നവന്‍ അടുക്കളയില്‍ വന്നിരുന്നു തൂറിയാല്‍ എന്ത് പറയും. പെങ്ങളെ കെട്ടുന്നവന്‍ നാളെ അമ്മയുടെ കൂടെ കയറി കിടന്നാല്‍ എന്ത് പറയുമെന്നും അഖില്‍ ചോദിക്കുന്നു.

4

അത് കൊണ്ട് മനുഷ്യന്‍ ആണ്, വികാരം ഉള്ളവരാണ്..നിങ്ങള്‍ തെറി പറയില്ലെ.. എന്ന ന്യായ വാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയും ഇല്ലെന്നും എവിടെ എങ്ങനെ പെരുമാറണം എന്ന സാമാന്യ ബോധമാണ് ആദ്യം ഉണ്ടാവേണ്ടതെന്നും അഖില്‍ പറയുന്നു. ഇത്തരം സിനിമകള്‍ക്ക് പ്രോത്സാഹനം നല്‍കിയാല്‍ വളര്‍ന്ന് വരുന്ന തലമുറയുടെ നാവില്‍ വിഷം ഒഴിച്ചു കൊടുക്കുന്നതായെ എനിക്ക് കാണാന്‍ പറ്റു..പിന്നെ ഇതൊക്കെ എഴുതിയത് കൊണ്ട് നി ആരാ..നിന്റെ കോപ്പിലെ പടം ഒന്നിറങ്ങട്ടെ..ആദ്യം പോയി സിനിമ എന്തെന്ന് പഠിച്ചിട്ട് ലിജോ ജോസ് പെല്ലിശ്ശേരിയെ വിമര്ശിക്കു എന്നൊക്കെ പറയാന്‍ ആഗ്രഹിക്കുന്നവര്‍ അറിയാന്‍..
എനിക്ക് സിനിമയെ കുറിച്ച് ഒന്നും അറിയില്ല..ലിജോ ജോസ് പല്ലിശേരി എന്ന സംവിധായകന്‍ തന്റെ കഴിവുകള്‍ ഇത്തരത്തില്‍ അല്ല ഉപയോഗിക്കേണ്ടത് എന്ന എന്റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അഖില്‍ മാരാര്‍ പറയുന്നു.

5

ചുരുളിക്കെതിരെ കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലെ തെറിപ്രയോഗങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസി നിര്‍വ്വാഹക സമിതിയംഗം ജോണ്‍സണ്‍ എബ്രഹാമാണ് സിനിമക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പച്ചത്തെറികളും അസഭ്യവാക്കുകളുമാണ് സിനിമകളിലൂടെ പുറംലോകത്തെത്തുന്നതെന്നും അതിന് സംസാരഭാഷ എന്ന നിലയില്‍ സ്വീകാര്യത ഉണ്ടാക്കുന്നതിനും സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴിതെളിക്കുന്നതിനുമാന്നും ജോണ്‍സണ്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

6

ഇത്തരം ഭാഷകള്‍ ഗുണ്ടാ സംസ്‌കാരത്തിന്റെ ഭാഗവും ധാര്‍മ്മികതയ്ക്കും നമ്മുടെ നാട് പുലര്‍ത്തി വരുന്ന മഹത്തായ സംസ്‌കാരത്തിന് നിരക്കാത്തതുമാണെന്നും ഇത് സാമൂഹിക സംഘര്‍ഷത്തിനും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വഴിതെളിക്കുന്നതിനുമാണെന്നും കത്തില്‍ പറയുന്നു. സമൂഹത്തെ വഴിതെറ്റിക്കുക എന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയുമാണ് സംവിധായകന്‍, കഥാ, തിരക്കഥാകൃത്തുക്കള്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ പരസ്പരം കൂടിയാലോചിച്ച് ചലച്ചിത്രത്തില്‍ അസഭ്യവര്‍ഷവും ഇതര കുറ്റകൃത്യങ്ങള്‍ക്കാവശ്യമായവയും ഒരുക്കിയിട്ടുള്ളതെന്ന് കത്തില് സൂചിപ്പിക്കുന്നു. അതിനാല്‍ നിര്‍മ്മാതാവിനെതിരെയും കഥാ, തിരക്കഥാകൃത്തുക്കള്‍, സംവിധായകന്‍, മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ജോര്‍ജ് എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത്, നടപടി സ്വീകരിക്കണമെന്ന് അഭിര്യത്ഥിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

Recommended Video

cmsvideo
    ചാക്കോയുടെ മകന്റെ വെളിപ്പെടുത്തൽ | Jithin Chacko Exclusive Interview | Oneindia Malayalam
    7

    കോണ്‍ഗ്രസിന് പുറമെ യൂത്ത് കോണ്‍ഗ്രസും ചുരുളി എന്ന സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു. സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. സിനിമയിലെ അശ്ലീല പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും നേതാക്കള്‍ പറയുന്നു. ടിടി പ്ലാറ്റ്ഫോമില്‍ എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുമതി നല്‍കരുതെന്നും തീയേറ്ററുകളില്‍ ഈ സിനിമകള്‍ കാണാന്‍ കുട്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഒടിടി പ്ലാറ്റ്ഫോമില്‍ കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പറഞ്ഞു. ഇത് കേന്ദ്ര സര്‍ക്കാരും സെന്‍സര് ബോര്‍ഡും മനസ്സിലാക്കണം. ചുരുളി എന്ന സിനിമയിലെ അശ്ലീല പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും
    അതിനാല്‍ ആ സിനിമ ഒടിടി പ്ലാറ്റഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+