കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താമസിക്കാന് പോയാല്‍ ലക്ഷങ്ങള്‍ ഇങ്ങോട്ട് കിട്ടുന്ന 10 നഗരങ്ങള്‍: ഡബ്ലിന്‍ മുതല്‍ നയാഗ്ര വരെ

Google Oneindia Malayalam News

കാനഡ ഉള്‍പ്പടേയുള്ള ഏതെങ്കിലും മികച്ച വിദേശ രാജ്യത്ത് പോയി താമസിക്കാനുള്ള മലയാളി യുവാക്കളുടെ ശ്രമം ഏറിവരുന്ന ഒരു സമയം കൂടിയാണ് ഇത്. വിദേശത്ത് പോയി നല്ല രീതിയില്‍ ജീവിക്കുന്ന സുഹൃത്തുക്കളും മറ്റുമാണ് ഇവരുടെ പ്രചോദനം. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പിആർ നേടി അവിടെ സ്ഥിരതാമസമാക്കുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. അനുമതി ലഭിച്ചാലും പല വിദേശ രാജ്യങ്ങളിലും വീടോ സ്ഥലമോ വാങ്ങാനോ ബിസിനസ്സ് തുടങ്ങാനോ ധാരാളം പണവും ആവശ്യമാണ്.

എന്നാല്‍ തങ്ങളുടെ ജനസംഖ്യ വർധിപ്പിക്കാന്‍ പുതിയ താമസക്കാരെ തേടുന്ന ചില രാജ്യങ്ങളും ഈ ലോകത്തുണ്ട്. ഏറ്റവും വലിയ പ്രത്യേകത എന്തെന്ന് വെച്ചാല്‍ അവരുടെ രാജ്യത്ത് ചെന്ന് ജീവിക്കുന്നതിന് അവർ ഇങ്ങോട്ട് പൈസ നല്‍കുന്നു എന്നുള്ളതാണ്. അത്തരം ചില രാജ്യങ്ങളും സ്ഥലങ്ങലും നമുക്ക് ഇവിടെ പരിചയപ്പെടാം.

കോണ്‍ഗ്രസിനെ പൂട്ടാന്‍ നോക്കിയ എഎപിക്ക് എട്ടിന്റെ പണി: വർക്കിങ് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ചേർന്നുകോണ്‍ഗ്രസിനെ പൂട്ടാന്‍ നോക്കിയ എഎപിക്ക് എട്ടിന്റെ പണി: വർക്കിങ് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ചേർന്നു

അമേരിക്കൻ ഐക്യനാടുകളിലെ ഒരു പർവതപ്രദേശം

വെർമോണ്ട്- അമേരിക്ക

അമേരിക്കൻ ഐക്യനാടുകളിലെ ഒരു പർവതപ്രദേശമാണ് വെർമോണ്ട്. ഇവിടെയാണ് ചെഡ്ഡാർ ചീസും പ്രശസ്തമായ ബെൻ ജെറിസ് ഐസ്ക്രീമും ഉത്പാദിപ്പിക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യം വെർമോണ്ടിനെ വിനോദസഞ്ചാരത്തിന് അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്ന. എന്നാല്‍ നിർഭാഗ്യവശാൽ, ഏകദേശം 620,000 ആളുകൾ മാത്രമാണ് ഈ സംസ്ഥാനത്ത് വസിക്കുന്നത്. അതുകൊണ്ടാണ് റിമോട്ട് വർക്കർ ഗ്രാന്റ് പ്രോഗ്രാം അപേക്ഷകർക്ക് രണ്ട് വർഷത്തേക്ക് 10,000 ഡോളർ (ഏകദേശം 7.4 ലക്ഷം രൂപ) വാഗ്ദാനം ചെയ്ത് അധികൃതർ കൂടുതല്‍ ആളുകളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. 2018 മുതലാണ് ഇത്തരമൊരു ആനുകൂല്യം പ്രഖ്യാപിച്ചത്. അലാസ്കയിലും ഇത്തരമൊരു വാഗ്ദാനമുണ്ട്. കുറഞ്ഞത് ഒരു വർഷമെങ്കിലും ഇവിടെ താമസിക്കുന്നവർക്ക് പ്രതിവർഷം ഏകദേശം $2,072 (ഏകദേശം 1.5 ലക്ഷം രൂപ) ആണ് വാഗ്ദാനം. നിബന്ധനകളോടെ ന്യൂ ഹവെന്‍ സിറ്റിയിലും ഇത്തരം വാഗ്ദാനങ്ങളുണ്ട്.

ഈ മാലയെങ്ങനെ പൊളിയല്ലേ: പുത്തന്‍ ലുക്കില്‍ റിമ കല്ലിങ്കല്‍

ആല്‍ബിനന്‍-സിസ്വർലന്‍ഡ്

ആല്‍ബിനന്‍-സിസ്വർലന്‍ഡ്

വ്യത്യസ്ത തരം ചീസിനും അതിമനോഹരമായ പ്രദേശങ്ങൾക്കും പേരുകേട്ട ഒരു ചെറിയ സ്വിസ് പട്ടണമായ ആൽബിനനിൽ ഏകദേശം 240 ആളുകളാണുള്ളത്. നിങ്ങൾ 45 വയസ്സിന് താഴെയുള്ള ആളാണെങ്കിൽ 25000 സ്വിസ് ഫ്രാങ്ക് ലഭിക്കും. അതായത് ഏകദേശം 20 ലക്ഷം രൂപ. ഇനിയിപ്പോള്‍ നിങ്ങള്‍ വിവാഹിതരാണെങ്കില്‍ 45000 മുതല്‍ 50000 വരെ സ്വിസ് ഫ്രാങ്ക് (40 ലക്ഷം രൂപ) ലഭിക്കും. കൂട്ടികള്‍ ഉണ്ടെങ്കില്‍ 8 ലക്ഷം രൂപ അധികമായി ലഭിക്കും. ഈ പൈസ കിട്ടാന്‍ പത്ത് വർഷം ഇവിടെ ജീവിക്കുമെന്ന ചില കരാറുകളുമുണ്ട്.

പോംഗ, അസ്റ്റൂറിയാസ്- സ്പെയിൻ

രാജ്യത്തെ ഏറ്റവും പഴക്കമേറിയതും മനോഹരവുമായ ഈ ചെറിയ ഗ്രാമത്തിൽ ഏകദേശം 1,000 ജനസംഖ്യയാണുള്ളത്. യുവാക്കളെ ആകർഷിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി, അവിടേക്ക് മാറുന്ന ഓരോ യുവ ദമ്പതികൾക്കും പ്രാദേശിക അധികാരികൾ 3000 യൂറോ (ഏകദേശം 1.5 ലക്ഷം രൂപ) വാഗ്ദാനം ചെയ്യുന്നു. പട്ടണത്തിൽ ജനിക്കുന്ന ഓരോ കുട്ടിക്കും 3,000 യൂറോ ലഭിക്കും, അതായത് നിങ്ങൾക്ക് 6,000 യൂറോ (ഏകദേശം 5 ലക്ഷം രൂപ) ലഭിക്കും.

ഡബ്ലിന്‍-ഐർലന്‍ഡ്

ഡബ്ലിന്‍-ഐർലന്‍ഡ്

ലോകമെമ്പാടുമുള്ള സംരംഭകരെ ആകർഷിക്കുന്നതിനാണ് എന്റർപ്രൈസ് അയർലൻഡ് ഇൻസെന്റീവ് പ്രോഗ്രാം സൃഷ്ടിച്ചത്. നിങ്ങളുടെ സ്റ്റാർട്ടപ്പിന് ധാരാളം പണം സമ്പാദിക്കാമെന്നും അതിന് മികച്ചൊരു സ്ഥലം വേണമെന്നും കരുതുന്നുവെങ്കിൽ നിങ്ങള്‍ക്ക് ഡബ്ലിനിലേക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ നിങ്ങൾക്ക് അവിടെ പോകാം, ഇതിലൂടെ ആയിരക്കണക്കിന് യൂറോകൾ ധനസഹായമായി ലഭിക്കും.

കാന്‍ഡേല-ഇറ്റലി

കാന്‍ഡേല-ഇറ്റലി

ഇറ്റലിയുടെ മധ്യഭാഗത്തുള്ള ഒരു ചെറിയ പട്ടണമാണ് കാന്‍ഡേല. ഏകദേശം 2,700 നിവാസികളുള്ള കാൻഡേല ജനസംഖ്യയെ 8,000 ആയി തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. അവിവാഹിതർക്ക് 800 യൂറോ (ഏകദേശം 68,000 രൂപ), ദമ്പതികൾക്ക് 1,200 യൂറോ (ഏകദേശം 1 ലക്ഷം രൂപ), മൂന്നംഗ കുടുംബത്തിന് 1800 യൂറോയും (ഏകദേശം 1.5 ലക്ഷം രൂപ), നാലോ അഞ്ചോ പേരുള്ള കുടുംബങ്ങൾക്ക് 2,000 യൂറോയിൽ കൂടുതൽ (ഏകദേശം 1.7 ലക്ഷം) തുടങ്ങിയവയാണ് വാഗ്ദാനം. കൂടാതെ നികുതി ഇളവുകളും ലഭിക്കും

സാന്റിയാഗോ-ചിലി

സാന്റിയാഗോ-ചിലി

2010-ലാണ്, ചിലിയൻ തലസ്ഥാനമായ സാന്റിയാഗോയും സ്റ്റാർ-അപ്പ് പ്രോഗ്രാം ആരംഭിക്കുന്നത്, മൂന്ന് വർഷത്തെ പ്രവർത്തനത്തിന് 50,000 ഡോളർ (ഏകദേശം 37 ലക്ഷം രൂപ) സബ്‌സിഡിയോടെ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഈ പ്രോഗ്രാം ഒരു വർഷത്തെ തൊഴിൽ വിസകൾ, ജോലിസ്ഥലം തുടങ്ങിയ കോൺടാക്റ്റുകളുടെ ഒരു ശൃംഖല എന്നിവ നൽകുന്നു.

മൌറീഷ്യസ്
സാങ്കേതികവിദ്യ, ബിസിനസ് മോഡലുകൾ, ധനകാര്യം, നൂതനാശയങ്ങൾ എന്നിവയിൽ നിങ്ങൾക്ക് നല്ല അറിവുണ്ടെങ്കിൽ, നിക്ഷേപം കൂടാതെ മൌറീഷ്യസില്‍ ബിസിനസ്സ് ആരംഭിക്കാൻ കഴിയും. ബിസിനസ്സ് ആരംഭിക്കുന്നതിന് 20,000 മൗറീഷ്യൻ രൂപ (ഏകദേശം 34,000 രൂപ) നൽകും.

നയാഗ്ര

നയാഗ്ര


മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നയാഗ്ര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഈ ചെറിയ ന്യൂയോർക്ക് പട്ടണത്തിൽ ഏകദേശം 50,000 ആളുകൾ വസിക്കുന്നു. ഡൗൺടൗൺ ഹൗസിംഗ് ഇൻസെന്റീവ് പ്രോഗ്രാമിന് കീഴിൽ യുവ വിദ്യാർത്ഥികൾക്ക് 2 വർഷം ഈ മേഖലയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്താൽ ഏകദേശം 7,000 ഡോളർ (ഏകദേശം 5.2 ലക്ഷം രൂപ) വാഗ്ദാനം ചെയ്യുന്നു. ഉടമ്പടിയുടെ രണ്ട് വർഷത്തെ കാലയളവിൽ പ്രതിവർഷം 3,492 ഡോളർ വരെയും 6,984 ഡോളർ വരെയും വാർഷിക വിദ്യാർത്ഥി വായ്പാ പേയ്‌മെന്റായി നല്‍കുന്നു.

ഗ്രീസിലെ ദീപ്

ഗ്രീസിലെ ദീപ്

ഏകദേശം 40 ആളുകളുള്ള, ഗ്രീക്ക് ദ്വീപായ ആന്റിക്യതേര നിങ്ങൾക്ക് ആദ്യത്തെ മൂന്ന് വർഷത്തേക്ക് ഭൂമിയും വീടും ഉൾപ്പെടെ ഏകദേശം 565 ഡോളർ (ഏകദേശം 42,000 രൂപ) പ്രതിമാസ സ്റ്റൈപ്പൻഡ് നൽകും. കഴിഞ്ഞ കുറേ വർഷങ്ങളായി ദ്വീപ് ജനസംഖ്യ കുറവായതിനാൽ, ഇവിടെയുള്ള ഓർത്തഡോക്സ് സഭ താമസം മാറ്റാൻ തയ്യാറായ കുടുംബങ്ങളെ സ്പോൺസർ ചെയ്യുന്നുണ്ട്. തിരഞ്ഞെടുക്കുന്നതിൽ ഗ്രീക്ക് പൗരന്മാർക്ക് മുൻഗണനയുണ്ടെങ്കിലും ആർക്കും ഈ പ്രോഗ്രാമിന്റെ ഭാഗമാകാം.

Recommended Video

cmsvideo
അച്ഛനും ലാലങ്കിളും ഒന്നിക്കുന്ന സിനിമയുണ്ടാകുമെന്ന് വിനീത് ശ്രീനിവാസന്‍ | Oneindia Malayalam

English summary
Dublin To Niagra; These 10 Cities Are Welcoming Outsiders To Live With Pay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X