'കാവ്യനടന'ത്തോടെ നിശാഗന്ധി ഫെസ്റ്റിന് സമാപനം
തിരുവനന്തപുരം:തലസ്ഥാനത്തെ ഏഴ് ദിവസങ്ങള്‍ കലയുടെ തലസ്ഥാനമാക്കിയ നിശാഗന്ധി ഫെസ്റ്റിവലിന് സമാപനം. സമാപന ദിവസം സിനിമ താരം കാവ്യ മാധവന്റെ ഭരതനാട്യം അരങ്ങേറി.
കലയുടെ ഏഴ് സുന്ദര രാത്രികള്‍ എന്നായിരുന്നു ഇത്തവണത്തെ നിശാഗന്ധി ഫെസ്റ്റിവല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. നവ്യ നായരുടെ ഭരതനാട്യത്തോടെയായിരുന്നു തുടക്കം. ഒഡീസിയും മണിപ്പൂരിയും കഥക്കും മോഹിനിയാട്ടവും ഭരതനാട്യവും കഥകളിയും കനകക്കുന്നിലെ തുറന്ന ഓഡിറ്റോറിയത്തില്‍ അരങ്ങേറി. ശാസ്ത്രീയസംഗീതവും ഗസലും ആസ്വാദകര്‍ക്ക് ഹൃദ്യമായി.
കഴിഞ്ഞ വര്‍ഷമാണ് നിശാഗന്ധി ഫെസ്റ്റിവല്‍ തുടങ്ങിയത്. മികച്ച പങ്കാളിത്തം പരിപാടി അടുത്ത വര്‍ഷവും വിജയകരമാകും എന്ന സൂചനയാണ് നല്‍കുന്നത്. സമാപന ദിവസം കാവ്യ മാധവന്റെ നൃത്തത്തിന് പുറമേ കഥകളി മേളയും പിന്നണി ഗായകന്‍ കാര്‍ത്തികിന്റെ മ്യൂസിക്കല്‍ ഫ്യൂഷനും അരങ്ങേറി.

കാവ്യ നൃത്തം
കാവ്യ മാധവന്റെ ഭരതനാട്യമായിരുന്നു നിശാഗന്ധി ഫെസ്റ്റിവലിന്റെ അവസാന ദിവസത്തെ ഹൈലൈറ്റ്

മനം കവര്‍ന്ന നടനം
കാണികളുടെ മനം കവരുന്നതായിരുന്നു 'കാവ്യ നൃത്തം'

മധുമേക്കും കണ്ണേ...
മല്ലാരിയില്‍ തുടങ്ങി മധുമേയ്ക്കും കണ്ണേ..., സുഗതകുമാരിയുടെ കൃഷ്ണാ നീയെന്നെ അറിയില്ലാ, ദുര്‍ഗാസ്തുതിയായ ഐഗിരിനന്ദിനി എന്നിവ കാവ്യ അവതരിപ്പിച്ചു.

ഗുരുവിന്റെ മേല്‍നോട്ടം
ഗുരു ആര്‍എല്‍വി ആനന്ദിന്റെ മേല്‍നോട്ടത്തിലായിരുന്നു കാവ്യയുടെ ഭരതനാട്യം.

ഭാവസമ്പന്നം
സിനിമയിലാണ് കൂടുതല്‍ ശ്രദ്ധയെങ്കിലും നൃത്തം താന്‍ കൈവിട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കാവ്യയുടെ പ്രകടനം.

കലാതിലകത്തിന്റെ ഓര്‍മ
സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകമായിരുന്നു കാവ്യ. ഒരു സ്‌കൂള്‍ കലോത്സവം സമാപിച്ചതിന്റെ തൊട്ടുത്ത നാളില്‍ തന്നെയായിരുന്നു നിശാഗന്ധിയിലെ പ്രകടനവും.

ഇരുളിലെ ഭംഗി
ഇരുണ്ട പശ്ചാത്തലത്തില്‍ നൃത്തച്ചമയത്തില്‍ കാവ്യ

കഥകളി
രുഗ്മാംഗദ ചരിതത്തോടെ കഥകളിമേളയ്ക്ക് സമാപനം












Click it and Unblock the Notifications