സാമന്തയുമായി പ്രണയത്തിലാണോ? കുടുംബം തകര്‍ത്തോ? നാഗചൈതന്യക്ക് എല്ലാം അറിയാമെന്ന് സ്റ്റൈലിസ്റ്റ്
ഹൈദരാബാദ്: നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തെ തുടര്‍ന്ന് സാമന്തയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണം വര്‍ധിച്ച് വരികയാണ്. സ്റ്റൈലിസ്റ്റുമായുള്ള പ്രണയവും കൂടുതല്‍ അടുപ്പവുമാണ് വിവാഹ മോചനത്തിന് കാരണമെന്നാണ് ആരോപണം. എന്നാല്‍ നാഗചൈതന്യ വിചാരിച്ചാല്‍ തീരാവുന്നതാണ് പ്രശ്‌നമാണ് ഇപ്പോഴുള്ളതെന്ന് സാമന്തയുടെ സ്‌റ്റൈലിസ്റ്റായ പ്രീതം ജുഗല്‍ക്കര്‍ പറയുന്നു.
തനിക്ക് വലിയ പ്രതിസന്ധികളാണ് പ്രണയ വാര്‍ത്തകളെ തുടര്‍ന്നുണ്ടായതെന്നും ജുഗല്‍ക്കര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി സാമന്ത തന്നെ രംഗത്ത് വന്നിരുന്നു. സാമന്തയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും അബോര്‍ഷന്‍ നടത്തിയെന്നുമൊക്കെയായിരുന്നു പ്രചാരണം.

സാമന്തയും സ്റ്റൈലിസ്റ്റായ പ്രീതവും തമ്മിലുള്ള ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടിയുമായി ഇയാള്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇരുവരും തമ്മില്‍ കൂടുതല്‍ അടുത്തതാണ് ചൈതന്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ കാരണമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇതിലൊന്നും സത്യമില്ലന്ന് പ്രീതം ജുഗല്‍ക്കര്‍ പറയുന്നു. സാമന്തയെ ഞാന്‍ ജീജി എന്നാണ് വിളിക്കുന്നത്. ഉത്തരേന്ത്യയില്‍ സഹോദരി എന്ന് അര്‍ത്ഥം വരുന്ന വാക്കാണിത്. അങ്ങനെ വിളിക്കുന്ന ഞാനും സാമന്തയും തമ്മില്‍ എങ്ങനെയാണ് പ്രയബന്ധമുണ്ടാവുകയെന്നും പ്രീതം ചോദിക്കുന്നു.

തനിക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്ന് സ്റ്റൈലിസ്റ്റ് പറയുന്നു. തന്നെ കൊല്ലുമെന്ന് വരെയാണ് ഭീഷണി. വധഭീഷണി വരെയുണ്ടെന്ന് പ്രീതം പറയുന്നു. നാഗചൈതന്യയുടെ ആരാധകരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രീതം ജുഗല്‍ക്കര്‍ പറയുന്നു. സാമന്തയുമായി താന്‍ അടുപ്പം പുലര്‍ത്തുന്നു എന്നാണ് ഇവര്‍ പറയുന്നു. സാമന്തയുമായി ദുരൂഹമായ ബന്ധമാണ് തനിക്ക് ഉള്ളതെന്ന് ചില യുട്യൂബ് ചാനലുകളും പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നാഗചൈതന്യയുടെ ആരാധകര്‍ തന്നെ അപമാനിക്കുകയാണ്. അവര്‍ തന്നെ കൊല്ലുമെന്നൊക്കെയാണ് ഭീഷണിപ്പെടുത്തുന്നത്. ജുഗല്‍ക്കര്‍ സാമന്തയുടെ അടുത്ത സുഹൃത്തും കൂടിയാണ്.

സാമന്തയെ വ്യക്തിഹത്യ നടത്താനാണ് നാഗചൈതന്യയുടെ ആരാധകര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ പ്രശ്‌നം തീര്‍ക്കാന്‍ ചൈതന്യക്ക് സാധിക്കും. ഈ സൈബര്‍ ആക്രമണങ്ങളില്‍ അദ്ദേഹം പ്രതികരിച്ചിരുന്നെങ്കില്‍ എല്ലാം തീരുമായിരുന്നു. എന്നാല്‍ നാഗചൈതന്യ മൗനം പാലിക്കുന്നതാണ് എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്. താന്‍ ശരിക്കും തകര്‍ന്നുപോയി. ഐ ലവ് യൂ എന്ന് സാമന്തയോട് ഞാന്‍ പറയുന്നു എന്നാണ് ഈ ആരാധകര്‍ പറയുന്നത്. സഹോദരിയോടോ സുഹൃത്തിനോടോ ഉള്ള ഇഷ്ടം ഇങ്ങനെയല്ലേ ഒരാള്‍ പ്രകടിപ്പിക്കുക. ഇത്രയും തരംതാഴാന്‍ ആരാധകര്‍ക്ക് എങ്ങനെയാണ് സാധിക്കുക. ഒരു സ്ത്രീ തകര്‍ന്ന് നില്‍ക്കുന്ന സമയത്താണ് ഇത്തരം വാക്കുകള്‍ വരുന്നത്. ശരിക്കും ഹൃദയഭേദകമാണിത്.

തനിക്ക് വര്‍ഷങ്ങളായി നാഗചൈതന്യയെ അറിയാം. എന്നിട്ടും അദ്ദേഹം ഒരുവാക്കു പോലും തന്നെ കുറിച്ച് പറയാന്‍ തയ്യാറായില്ല. ഇതാണ് തന്നെ നിരാശപ്പെടുത്തുന്നത്. സാമന്തയുമായി എന്ത് തരത്തിലുള്ള ബന്ധമാണ് തനിക്കുള്ളതെന്ന് നാഗചൈതന്യക്ക് നന്നായിട്ടറിയാം. ഈ വിഷയത്തില്‍ സാമന്തയെയും തന്നെയും ബന്ധിപ്പിച്ച് സംസാരിക്കരുതെന്ന് അദ്ദേഹത്തിന് പറയാമായിരുന്നു. ഒരു വാക്കെങ്കിലും അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാമായിരുന്നു. ഇപ്പോള്‍ സംഭവിക്കുന്നത് നാഗചൈതന്യയുടെ ആരാധകരെന്ന് പറയുന്ന ഒരു കൂട്ടം തന്നെ കുറിച്ച് പലതും പറഞ്ഞുണ്ടാക്കുകയാണ്. ഇവരെ അടക്കി നിര്‍ത്താന്‍ നാഗചൈതന്യയുടെ പ്രസ്താവനയ്ക്ക്‌സാധിക്കുമായിരുന്നു.

കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് തനിക്കെതിരെ ഓണ്‍ലൈന്‍ വഴി നടക്കുന്നത്. ശരിക്കും പറഞ്ഞാല്‍ മടുത്തു. ഒരുപരിചയവും ഇല്ലാത്തവരാണ് തനിക്ക് വധഭീഷണി അയക്കുന്നത്. എന്റെ മെസേജ് ബോക്‌സ് തെറി വിളികള്‍ കൊണ്ടും ഭീഷണി കൊണ്ടും നിറഞ്ഞിരിക്കുകയാണ്. ഇവര്‍ എന്റെ കരിയര്‍ തകര്‍ക്കുമെന്ന് പറയുന്നു. മറ്റ് ചിലര്‍ വീടിന് പുറത്തിറങ്ങിയാല്‍ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. ചില വെബ്‌സൈറ്റുകള്‍ എന്റെ അമ്മ മരിച്ച് പോയെന്നാണ് പറയുന്നത്. എന്നാല്‍ അവര്‍ ജീവിച്ചിരിപ്പുണ്ടെന്നതാണ് വാസ്തവം. രണ്ട് ദിവസത്തെ മസാല വാര്‍ത്തകള്‍ക്കായി അവര്‍ എന്റെ അമ്മയെ വരെ കൊന്നു കളഞ്ഞുവെന്നും പ്രീതം പറഞ്ഞു.

ഈ ആക്രമണങ്ങളൊന്നും എന്നെ തടയാന്‍ പോകുന്നില്ല. എന്റെ സുഹൃത്ത് സാമന്തയ്ക്കും എനിക്കും വേണ്ടി ഞാന്‍ ഇതിനെയൊക്കെ നേരിടും. സാമന്ത ഈ പരാമര്‍ശങ്ങളില്‍ മുറിവേറ്റിരിക്കുകയാണ്. അവള്‍ക്കൊപ്പമാണ് ഞാന്‍. മുഖമില്ലാത്ത ഈ ട്രോളുകള്‍ കണ്ട് ഞാന്‍ ഭയപ്പെടില്ലെന്നും പ്രീതം ജുഗല്‍ക്കര്‍ പറഞ്ഞു. അതേസമയം പല നമ്പറുകളും ഞാന്‍ ബ്ലോക്ക് ചെയ്ത് കൊണ്ടിരിക്കുകയാണ്. പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. സാമന്ത ഈ ആക്രമണത്തില്‍ ആകെ ടെന്‍ഷനിലാണെന്നും പ്രീതം വ്യക്തമാക്കി. അതേസമയം വിവാഹമോചനത്തിന് ശേഷം സാമന്ത ആദ്യമായി ടിവി ചാനല്‍ പരിപാടിയിലും എത്തി. നിങ്ങള്‍ക്കുമാകാം കോടീശ്വരന്റെ തെലുങ്ക് പതിപ്പിലാണ് താരം എത്തിയത്. ജൂനിയര്‍ എന്‍ടിആറാാണ് ഈ ഷോയിലെ അവതാരകന്‍.

അതേസമയം സാമന്തയും നാഗചൈതന്യയും ചേര്‍ന്ന് വാങ്ങിയ വീട്ടില്‍ ഇപ്പോള്‍ സാമന്തയാണ് താമസം. ആഢംബര വീടാണിത്. നാഗചൈതന്യ പുതിയ വീട് വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ആഢംബര മേഖലയിലാണ് പുതിയ വീട് വാങ്ങിയിരിക്കുന്നത്. അവിടേക്ക് താരം ഉടന്‍ താമസം മാറുമെന്നാണ് റിപ്പോര്‍ട്ട്. ജൂബിലി ഹില്‍സില്‍ സാമന്തയ്ക്കും നാഗചൈതന്യക്കുമായി ബംഗ്ലാവുണ്ടായിരുന്നു. ഇവിടെ അറ്റകുറ്റപണികള്‍ നടക്കുകയാണ്. അതില്‍ താമസിക്കുക നാഗചൈതന്യയായിരിക്കും. അതേസമയം കച്ചിബോളിയിലെ വീട് സാമന്തയുടേതാണ്. നിലവില്‍ നാഗാര്‍ജുനയ്‌ക്കൊപ്പമാണ് ചൈതന്യയുടെ താമസം. വിവാഹ മോചനത്തിന് മുമ്പ് തന്നെ നാഗചൈതന്യ ഗച്ചിബോളിയിലെ വീട്ടില്‍ നിന്ന് മാറി താമസിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

സാമന്തയും പുതിയ വീട് അന്വേഷണത്തിലാണ്. മുംബൈയിലാണ് താരം താമസിക്കാന്‍ ഒരുങ്ങുന്നത്. ബാന്ദ്രയിലും ജുഹുവിലും സാമന്ത വീടുകള്‍ നോക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം വിവാഹ മോചനത്തിന് ശേഷം മറ്റ് കാര്യങ്ങളിലേക്കാണ് ഇരുവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തെലുങ്ക് ചിത്രം മോസ്റ്റ് എലിജിബിള്‍ ബാച്ചിലറിന്റെ പ്രമോഷനെത്തിയിരുന്നു നാഗചൈതന്യ. സാമന്ത സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടാനാണ് ശ്രമിച്ചത്. ബോളിവുഡില്‍ കൂടുതല്‍ തിരക്കഥകള്‍ അവര്‍ കേട്ട് കൊണ്ടിരിക്കുകയാണ്. പാന്‍ ഇന്ത്യന്‍ സിനിമകളാണ് സാമന്ത അഭിനയിക്കാന്‍ താല്‍പര്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications