കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിയേറ്റര്‍ തുറന്ന് തുടങ്ങി, ബോളിവുഡ് ചിത്രങ്ങള്‍ പ്രദര്‍ശനം തുടങ്ങി, കേരളത്തില്‍ തുറക്കാന്‍ വൈകും

Google Oneindia Malayalam News

കൊച്ചി: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിനിമാ മേഖല വീണ്ടും തുറന്ന് തുടങ്ങുന്നു. കേരളത്തില്‍ തിയേറ്ററുകള്‍ പക്ഷേ തുറക്കാന്‍ വൈകും. പല സംസ്ഥാനങ്ങളിലും ഇന്നലെ മുതല്‍ തിയേറ്റര്‍ തുറന്ന് തുടങ്ങിയിരുന്നു. കേരളത്തിലെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകാന്‍ സാധ്യത കുറവാണ്. കേരളത്തിലെ കേസുകള്‍ കുത്തനെ കൂടുന്ന സാഹചര്യത്തില്‍ തിയേറ്റര്‍ തുറക്കാന്‍ മാസങ്ങള്‍ എടുത്തേക്കും. കേരളവും തമിഴ്‌നാടും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ അടുത്ത മാസം ആദ്യ വാരത്തോടെ പ്രദര്‍ശനം ആരംഭിക്കും.

1

സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

അതേസമയം ഉത്തരേന്ത്യയില്‍ തിയേറ്റര്‍ തുറന്ന് ഹോളിവുഡ് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. മോര്‍ട്ടല്‍ കോംബാറ്റ് ആണ് പ്രധാന ചിത്രം. യുഎസ്സില്‍ നാല്‍പ്പത് മില്യണോളം നേടിയ ചിത്രമാണിത്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇതുവരെയും തിയേറ്ററുകള്‍ തുറന്നിട്ടില്ല. അതുകൊണ്ട് കളക്ഷന്‍ വലിയ തോതില്‍ വരില്ല. മഹാരാഷ്ട്രയില്‍ ഇപ്പോഴും കേസുകള്‍ കൂടുതലാണ്. ഈ മാസം പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങാമെന്ന് നേരത്തെ തന്നെ തിയേറ്ററുകള്‍ കരുതിയിരുന്നു. ഹിന്ദി സിനിമയുടെ മൊത്തം കളക്ഷനില്‍ 30 ശതമാനം വരുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്.

Recommended Video

cmsvideo
ഒരൊറ്റ ഡാൻസ് ഈ പിള്ളേരുടെ ജീവിതം മാറ്റി ..Chenkalchoola boys ഇനി സിനിമയിൽ | Oneindia Malayalam

മഹാരാഷ്ട്ര ഇല്ലാതെ അതുകൊണ്ട് തന്നെ വലിയ തോതില്‍ ബോളിവുഡ് സിനിമയ്ക്ക് മുന്നേറാന്‍ സാധിക്കില്ല. കേസുകള്‍ കുറഞ്ഞാല്‍ മഹാരാഷ്ട്രയും തിയേറ്ററുകള്‍ തുറക്കും. കേരളത്തേക്കാള്‍ വേഗത്തില്‍ തിയേറ്റര്‍ തുറക്കാനുള്ള സാഹചര്യം മഹാരാഷ്ട്രയിലുണ്ട്. സല്‍മാന്‍ ഖാന്‍ ചിത്രം രാധെ ചിലയിടങ്ങളില്‍ അനൗദ്യോഗികമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഗുജറാത്തിലെ ചെറിയ തിയേറ്ററുകളില്‍ ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. 20 ലക്ഷത്തോളം രൂപയാണ് ഈ ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാനിലും ഗുജറാത്തിലുമാണ് പ്രധാനമായും കളക്ഷന്‍ വന്നിരിക്കുന്നത്.

ഓഗസ്റ്റിലും സെപ്റ്റംബറിലുമായി പത്ത് ഹോളിവുഡ് സിനിമകളുടെ റിലീസും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും വൈകാതെ തന്നെ സിനിമാ തിയേറ്ററുകള്‍ തുറക്കും. തെലങ്കാനയില്‍ നൂറ് ശതമാനം കാണികളെ അനുവദിച്ച് കഴിഞ്ഞു. രാജസ്ഥാന്‍, പഞ്ചാബ്, ദില്ലി, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളില്‍ 50 ശതമാനം കാണികളെ അനുവദിച്ചത്. കേരളത്തില്‍ ഓഗസ്റ്റ് 12ന് മരയ്ക്കാര്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതാണ്. എന്നാല്‍ അത് നടക്കില്ല. റിലീസ് ഇനിയും നീളാനാണ് സാധ്യത. വേറൊരു ചിത്രവും റിലീസ് തീരുമാനിച്ചിട്ടില്ല. ഫാസ്റ്റ് ആന്റ് ഫ്യൂരീയസ്, ഓള്‍ഡ് തുടങ്ങിയ ചിത്രങ്ങളാണ് അടുത്ത രണ്ട് മാസത്തിനുള്ളില്‍ റിലീസാവാന്‍ പോകുന്ന ഹോളിവുഡ് ചിത്രങ്ങള്‍.

English summary
theatres starting cinema shows, few bollywood films released but malayalam films may delay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X