കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പിലെ ഇഞ്ചോടിഞ്ച് പോരാട്ടം കഴിഞ്ഞു, ഇനി സത്യപ്രതിജ്ഞ

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഇഞ്ചോടിഞ്ച് പോരാട്ടം കഴിഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നവംബര്‍ 12 ന് നടക്കും. നഗരസഭാ അധ്യക്ഷന്‍മാരെ 18നും ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമാരെ 19നും തിരഞ്ഞെടുക്കും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളിലും ബ്ലോക്കുകളിലും എല്‍.ഡി.എഫ് വിജയം കണ്ടെത്തിയപ്പോള്‍ നഗരസഭകളിലും ജില്ലാ പഞ്ചായത്തുകളിലും ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു.

kerala

ആറ് കോര്‍പറേഷനുകളില്‍ കൊല്ലത്തും കോഴിക്കോടും എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച നേടിയപ്പോള്‍ യു.ഡി.എഫിന് നിലനിര്‍ത്താനായത് കൊച്ചി മാത്രം. കണ്ണൂരില്‍ വിമതന്റെ പിന്തുണ കാര്യങ്ങള്‍ തീരുമാനിക്കും. തലസ്ഥാനത്തെ തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി ഉജ്വല മുന്നേറ്റമാണ് കാഴ്ച വെച്ചത്. മലപ്പുറം ലീഗിന്റെ കോട്ടപോലും പിടിച്ചടക്കിയാണ് എല്‍ ഡി എഫ് കരുത്ത് കാട്ടിയത്.

എന്നാല്‍ പല ഗ്രാമ ബ്ലോക്ക് തലങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ എല്‍ഡിഎഫിന് പൊതുവേ നല്ല നേട്ടമുണ്ടാക്കാനായി. പലയിടത്തും നിര്‍ണായക ശക്തിയായി മാറിയ ബിജെപി, സീറ്റുകളുടെ എണ്ണം ഇരട്ടിയിലേറെയാക്കി. പ്രാദേശികമായ സഖ്യങ്ങള്‍ ഇടതിന് ഗുണം ചെയ്തപ്പോള്‍ വിമതസാന്നിദ്ധ്യം യുഡിഎഫിന് ദോഷമുണ്ടാക്കി എന്നു തന്നെ പറയാം.

English summary
,kerala panchayath election result, sworn in on November 12. ldf win this election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X