'ബാല ചേട്ടൻ ജീവിച്ചിരുന്നാൽ ഒരുപാട് ആളുകൾ രക്ഷപ്പെടും'; കരൾ നൽകിയത് ആരാണെന്ന് തുറന്നുപറഞ്ഞ് ബാല
പ്രേക്ഷകരുടെ പ്രിയതാരമാണ് ബാല. അടുത്തിടെയാണ് അദ്ദേഹത്തിന് കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയത്. കരൾ രോഗം ഗുരുതരമായതിന് പിന്നാലെയായിരുന്നു ശസ്ത്രക്രിയ നടത്തിയത്. പ്രാർത്ഥനയുടെ നിമിഷം ആയിരുന്നു പിന്നീട്. ഇപ്പോൾ അദ്ദേഹം ആരോഗ്യവാനായി തിരിച്ച് വന്നിരിക്കുകയാണ്.
മുൻപത്തെ പോലെ സോഷ്യൽമീഡിയയിൽ വളരെ സജീവവുമാണ്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്ന വീഡിയോയും ഭാര്യയ്ക്കൊപ്പം ഡാൻസ് ചെയ്യുന്ന വീഡിയോയുമൊക്കെ ബാല സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു.

ബാല പഴയതുപോലെ ആക്ടീവ് തിരിച്ചുവന്ന സന്തോഷത്തിലാണ് ആരാധകരും. ഇപ്പോൾ തിനിക്ക് കരൾ നൽകി സഹായിച്ച ആളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ബാല. ബാലയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയില് വൈറലാണ്.
ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു തനിക്കു കരൾ ദാനം ചെയ്ത വ്യക്തിയെ ബാല പ്രേക്ഷർക്ക് പരിചയപ്പെടുത്തിയത്. ജോസഫ് എന്ന യുവാവാണ് ബാലയ്ക്ക് കരൾ നൽകിയത്. തനിക്ക് കരൾ തന്നത് ജോസഫാണെന്ന് ബാല പറഞ്ഞു.
'' എനിക്ക് കരൾ തന്നത് ജോസഫാണ്. ഞാൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാവണം എന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകും മുൻപ് ജോസഫ് ഡോക്ടറോട് പറഞ്ഞത്'' ബാല പറഞ്ഞു. ബാല ചേട്ടൻ ജീവിച്ചിരുന്നാൽ ഒരുപാട് ആളുകൾ രക്ഷപ്പെടും എന്നും അന്ന് ജോസഫ് ഡോക്ടർമാരോട് പറഞ്ഞതായി താൻ പിന്നീട് അറിഞ്ഞുവെന്നും ബാല പറഞ്ഞു.
താൻ രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ കഴിഞ്ഞ സമയത്തെ കുറിച്ച് ബാല പറയാറുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം വളരെ പെട്ടെന്ന് തന്നെ ബാല ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഒന്നര മാസം ആകുമ്പോഴേക്കും ജിമ്മിൽ വെയ്റ്റ് ട്രെയിനിങ് ഒക്കെ ചെയ്യാൻ താൻ പ്രാപ്തനായെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബാലയ്ക്ക് കരൾ മാറ്റ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞപ്പോൾ തന്നെ നിരവധിപേർ രംഗത്ത് വന്നിരുന്നു. അതിൽ ഏറ്റവും യോജിച്ച കരളാണ് ബാല സ്വീകരിച്ചത്. തനിക്ക് കരൾ തന്ന വ്യക്തിയുമായും കുടുംബവുമായി ബാലയ്ക്ക് അടുത്ത സൗഹൃദമാണ്.
അവയവ ദാതാക്കളിലും പറ്റിക്കുന്ന ആളുകൾ ഉണ്ട്. പക്ഷേ നൂറ് ശതമാനം ചേരുന്ന, എന്നെ സ്നേഹിക്കുന്ന ഒരാൾ വന്നു. പുള്ളി മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബം മുഴുവനും എന്നെ സ്നേഹിച്ചു. ഇപ്പോഴും ഞായറാഴ്ചകളിൽ അവരുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോകാറുണ്ട്., എന്നാണ് ബാല മുൻപ് പറഞ്ഞത്.












Click it and Unblock the Notifications