Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാടാ ലാലേട്ടനെ തള്ളിയിടുന്നത് എന്ന് ചോദിച്ചു, ഞാൻ പേടിച്ചുപോയി; ശരത് ദാസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും എത്രയോ വർഷങ്ങളായി പ്രേക്ഷകർക്ക് പരിചിതനാണ് ശരത് ദാസ്. ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധ നേടിയിട്ടുമുണ്ട്. ദേവദൂതൻ, പത്രം എന്നിങ്ങനെ നിരവധി സിനിമകളിൽ ശരത് വേഷമിട്ടിട്ടുണ്ട്. ഇതിനകം ഇരുന്നൂറിലധികം പരമ്പരകളിൽ ശരത് അഭിനയിച്ചിട്ടുണ്ട്. ദേവദൂതനിൽ ശരത് വളരെ പ്രധാനപ്പെട്ട വേഷമാണ് ചെയ്തത്. ഇപ്പോൾ ദേവദൂതനിലെ അഭിനയത്തെക്കുറിച്ചു മോഹൻലാലിനെ ആദ്യമായി കണ്ടതിനെക്കുറിച്ചുമൊക്കെ പറയുകയാണ് ശരത്. ‌ സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിനോടാണ് ശരത് മനസ്സുതുറക്കുന്നത്.

ലാലേട്ടനെ കണ്ട എക്‌സ്പീരിയൻസ് നല്ല എക്‌സ്പീരിയൻസ് ആണെന്ന് ശരത് പറയുന്നു. അഭിനയിക്കുമ്പോൾ പരിഭ്രം ഉണ്ടായിരുന്നുവെന്നും എന്നാൽ എത്ര ടേയ്‌ക്കെടുത്താലും ലാലേട്ടൻ സമാധാനപ്പെടുത്തുമെന്നും നല്ല പിന്തുണയായിരുന്നുവെന്നും ശരത് പറയുന്നു.. ഡയലോഗ് തെറ്റിച്ചാലും വളരെ ശാന്തമായി തന്നെ സപ്പോർട്ട് ചെയ്യുമെന്നും അത് മറക്കാനാവില്ലെന്നും ശരത് പറയുന്നു. അഭിയനത്തിൽ അദ്ദേഹത്തിന്റെ ഈസിനസ്സ് മറക്കാൻ പറ്റില്ലെന്നും ശരത് പറയുന്നു. ദേവദൂതൻ തിയറ്ററിൽ കാണാൻ പോയപ്പോൾ ലാലേട്ടനെ തള്ളിയിടുന്ന സമയത്ത് ആരാധകരുടെ പ്രതികരണത്തിൽ പേടിച്ചുപോയിരുന്നുവെന്നും ശരത് പറയുന്നു.

devathhotha

ലാലേട്ടനെ കണ്ട എക്‌സ്പീരിയൻസ് നല്ല എക്‌സ്പീരിയൻസ് ആണ്. വാനപ്രസ്ഥം എന്ന സിനിമയ്ക്ക് ശേഷമാണ് ഇതിൽ ചെയ്യുന്നത്. വാനപ്രസ്ഥത്തിൽ എന്റെ അച്ഛൻ അഭിനയിച്ചിട്ടുണ്ട് കഥകളി ഗായകനായിട്ട്. ഞാൻ വന്നു ലാലേട്ടനെ എന്തൊരു മഹാനു ഭാവലു വേഷത്തിലാണ് കാണുന്നത്. ആദ്യമായിട്ടാണ് കാണുന്നത്. കുളിരുകോരുന്ന പോലെ. സിബി സാർ ചോദിച്ചു ശരത് ലാലിന്റെ കൂടെ അഭിനയിച്ചിട്ടുണ്ടോ എന്ന്, ഞാൻ പറഞ്ഞു അച്ഛന്റെ കൂടെ അഭിനയിച്ചിട്ടുണ്ടെന്ന്, ഏത് സിനിമയിലാണ് എന്ന് ചോദിച്ചു. വാനപ്രസ്ഥത്തിൽ ഹരിദാസൻ എന്ന് പറഞ്ഞു.

ഹരിദാസേട്ടന്റെ മകനാണോ എന്ന് ചോദിച്ചു എനിക്ക് എക്‌സ്ട്രാ ഷെയ്ക്ക് ഹാൻഡ് തന്നു. പിന്നീട് ആ രീതിയിൽ തന്നെയായിരുന്നു. ഫുൾ ജോളിയായിരുന്നു. പരിഭ്രമം ഉണ്ടായിരുന്നു അഭിനയിക്കുമ്പോൾ. പക്ഷേ എത്ര ടേയ്‌ക്കെടുത്താലും സമാധാനപ്പെടുത്തും. ചിലപ്പോൾ അദ്ദേഹത്തിന്റെ നീണ്ട ഡയലോഗ് ആയിരിക്കും. ചിലപ്പോൾ ഞാൻ എന്റെ ഡയലോഗ് തെറ്റിക്കും അപ്പോഴൊക്കെ വളരെ കാം ആയി സപ്പോർട്ട് ചെയ്യും. അത് മറക്കാനാവില്ല. അഭിയനത്തിൽ അദ്ദേഹത്തിന്റെ ഈസിനസ്സ് മറക്കാൻ പറ്റില്ല.

നമ്മൾ അത്രയും നേരം കോമഡിയൊക്കെ പറഞ്ഞുകൊണ്ടിരുന്ന് ഷോർട്ട് റെഡി എന്ന് പറയുമ്പോൾ അവിടെ ചെന്ന് എങ്ങനെയാണ് ഒരു കഥാപാത്രത്തെ ഉൾക്കൊണ്ട് ചെയ്യുന്നത്. അത്രയും ടാലന്റ് ഉള്ള വ്യക്തികൾക്കെ അത് പറ്റൂ. എനിക്കാണെങ്കിൽ എനിക്ക് സീൻ വായിച്ച് കഴിഞ്ഞാൽ കുറച്ച് നേരം ഇരുന്ന് ആ മൂഡ് കൊണ്ടുവന്നാലെ ആകൂ... ഇപ്പോൾ ചിരിച്ച് കൊണ്ടിരിക്കുകയാണെങ്കിൽ അത് മാറ്റി ആ മൂഡിലേക്ക് വന്ന് കുറച്ച് സമയം എടുക്കും. ലാലേട്ടന് അത് എന്താണെന്ന് അറിയില്ല.

അത് ദൈവിക ആളുതന്നെയാണ്. നമ്മൾ അദ്ദേഹത്തിന്റെ കൂടെ നിൽക്കുമ്പോൾ നമ്മൾ എത്രത്തോളം ശ്രദ്ധിക്കണമെന്ന ടെൻഷനിലായിരിക്കും. അത് അദ്ദേഹത്തിന് നല്ലോണം അറിയാം. അത് കൊണ്ട് വളരെ നല്ല രീതിയിലാണ് അദ്ദേഹം എല്ലാവരെയും ഡീൽ ചെയ്യാറ്. അദ്ദേഹത്തെ ഉന്തിയിടുന്ന സീനൊക്കെ ഉണ്ട്. അദ്ദേഹം തന്നെ പറയും. ചിലപ്പോൾ ഡാൻസ് കളിക്കുമ്പോൾ എനിക്ക് തെറ്റും, അപ്പോൾ എനിക്ക് പറഞ്ഞുതരും. നല്ലൊരു എക്‌സ്പീരിയൻസായിരുന്നു, ശരത് പറഞ്ഞു. ദേവദൂതൻ തിയറ്ററിൽ പോയി കാണുന്ന സമയത്ത് ലാലേട്ടനെ ഉന്തുന്ന സമയത്ത് ആരെടാ ലാലേട്ടനെ ഉന്തുന്നത് എന്ന് ആരാധകർ ചോദിച്ചെന്നും താൻ പേടിച്ചുപോയെന്നും ശരത് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+