ഹിന്ദിക്കാരുടെ ലുക്ക്, ബോളിവുഡിൽ നോക്കൂവെന്നാണ് പറഞ്ഞത്; എന്നിട്ടും മലയാളത്തെ നെഞ്ചോട് ചേർത്ത് സുദേവ്
ഇന്ന് ലോക മാതൃഭാഷ ദിനമാണ്. നമുക്ക് നമ്മുടെ ഭാഷയോട് ഒരു പ്രത്യേക സ്‌നേഹം ഉണ്ടാകുമല്ലോ. ഏതൊക്കെ ഭാഷ സംസാരിച്ചാലും നമ്മുടെ മാതൃഭാഷ സംസാരിക്കുമ്പോൾ ലഭിക്കുന്ന ഒരു സമാധാനം വേറെ തന്നെയായിരിക്കും. ലോക മാതൃഭാഷ ദിനത്തിൽ നടൻ സുദേവ് നായർ തന്റെ അനുഭവം പങ്കുവെയ്ക്കുകയാണ്. മലയാള സിനിമയിൽ വന്നതിന് ശേഷമാണ് താൻ കൂടുതൽ മലയാളി ആയത് എന്നാണ് മുംബൈ മലയാളിയായ സുദേവ് പറയുന്നത്. അപ്പോഴാണ് മലയോളത്തോട് ഉള്ള ഇഷ്ടം കൂടിക്കൂടി വന്നതെന്നും സുദേവ് പറഞ്ഞു.
മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പാസ് ഔട്ട് ആയപ്പോൾ തന്നെ താൻ തീരുമാനിച്ചതാണ് മലയാള സിനിമയിൽ വരണം എന്നതെന്ന് സുദേവ് പറയുന്നു. ആ സമയത്ത് എല്ലാവരും പറഞ്ഞത് ലുക്കില്ല, ഹിന്ദിക്കാരുടെ ലുക്കാണ്, ബോളിവുഡിൽ പോയി ശ്രമിക്കൂ, ഈ ആക്ഷനും സ്റ്റണ്ടും ഡാൻസുമൊക്കെ എന്തായാലും പറ്റില്ല, നിങ്ങളുടെ ടാലന്റ് വേസ്റ്റ് ആവുകയേയുള്ളൂ എന്ന്.

അങ്ങനെ നിരാശനായി മൂന്ന് മാസം ഇവിടെ താമസിച്ച് എല്ലായിടത്തും കറങ്ങി, അവിടേക്ക് ബേസ് മാറിപ്പോയതാണ്. ഇടയ്ക്കിടയ്ക്ക് ഇവിടെ വന്ന് വന്ന് ഇവിടെ കുറച്ച് പച്ച പിടിച്ചു. ആദ്യ സിനിമയിൽ സംസ്ഥാന അവാർഡ് കിട്ടിയെങ്കിലും ആൾക്കാർക്ക് പരിചയം ഉണ്ടായിരുന്നില്ല. കൊമേഷ്യലി വലിയ സസ്‌കസ് അല്ലായിരുന്നു. അനാർക്കലിയിൽ ആണ് ശ്രദ്ധിക്കപ്പെടുന്നത് എന്ന് സുദേവ് പറയുന്നു.
രണ്ട് ദിവസം മുൻപാണ് സുദേവിന്റെ വിവാഹം കഴിഞ്ഞത്. പഞ്ചാബുകാരിയായ അമർദീപ് കൗർ ആണ് വധു, മോഡൽ ആണ് ഇവർ. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം താൻ മലയാള സിനിമയെക്കുറിച്ച് ഭാര്യയോട് പറഞ്ഞിട്ടുണ്ടെന്ന് സുദേവ് പറയുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയെക്കുറിച്ചാണ് സുദേവ് ആദ്യം പറഞ്ഞതെന്നും ആ സിനിമ വളരെ ഇഷ്ടമായി എന്നും അമർ പറയുന്നു. ഇപ്പോൾ ധാരാളം സിനിമകൾ താൻ കാണാറുണ്ടെന്നാണ് അമർ പറയുന്നത്.
മൈ ലൈഫ് പാർട്ണർ, അനാർക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, കായകുളം കൊച്ചുണ്ണി, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം എന്നിവയാണ് സുദേവ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ












Click it and Unblock the Notifications