Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനായകന്റെ വീട്ടിൽ സംഭവിച്ചത്.. ഭാര്യയുമായി ഫ്ലാറ്റിനെ ചൊല്ലി തർക്കം..പോലീസ് വീട്ടിൽ എത്തി; പിന്നീട് നടന്നത്

എറണാകുളം: പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ചതിന് ചൊവ്വാഴ്ച വൈകീട്ടായിരുന്നു നടൻ വിനായകനെ എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നുമാണ് പോലീസ് അറിയിച്ചത്.പൊലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് വിനായകനെതിരെ കേസെടുത്തത്. പിന്നീട് നടനെ ജാമ്യത്തിൽ വിട്ടയച്ചു.

പോലീസിനെ ആദ്യം തന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു വിനായകൻ. വൈകീട്ട് 4.30 യോടെ താൻ താമസിക്കുന്ന കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു സമീപത്തെ ഫ്ലാറ്റിലേക്ക് വരണം എന്ന് ആവശ്യപ്പെട്ടായിരുന്നു പോലീസിനെ വിനായകൻ വിളിച്ചത്. ഭാര്യയുമായുള്ള കുടുംബവഴക്കിനെ തുടർന്നായിരുന്നു ഇത്.ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.

vin2-1

തുടർന്ന് വിനായകന്റേയും ഭാര്യയുടേയും ഭാഗം കേട്ട ശേഷം ഇരുവരേയും പറഞ്ഞ് മനസിലാക്കി പോലീസ് പോകാൻ ഒരുങ്ങി. എന്നാൽ സ്ത്രീകളുടെ ഭാഗം മാത്രം ആണ് നിങ്ങൾ കേൾക്കുകയെന്ന് പറഞ്ഞ് പോലീസിനെതിരെ വിനായകൻ രംഗത്തെത്തുകയായിരുന്നു. തുടർന്ന് പോലീസ് ഫ്ലാറ്റിൽ നിന്നും മടങ്ങുകയും ചെയ്തു.‌‌

എന്നാൽ 7.30യോടെ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. സ്റ്റേഷനിലെത്തിയ നടൻ അവിടെവച്ച് പുകവലിച്ചു. ഇതിന് പൊലീസ് പിഴയടപ്പിച്ചു. ശേഷം അകത്ത് കയറിയ നടൻ ബഹളം വെയ്ക്കുകയും പോലീസുകാരെ അസഭ്യം പറയകയുമായിരുന്നു. ഇതോടെയാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. ജനറൽ ആശുപത്രിയിൽ വെച്ച് നടത്തിയ വൈദ്യ പരിശോധനയിൽ നടൻ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനാണ് നടനെതിരെ കേസെടുത്തത്.പൊതുസ്ഥലത്തു സ്വയം നിയന്ത്രണമില്ലാതെ പെരുമാറുക, സർക്കാർ ഉദ്യോഗസ്ഥരോട് അകാരണമായി കയർക്കുക, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്.

ദുർബല വകുപ്പ് ചുമത്തി ജാമ്യത്തിൽ വിട്ടത് സഖാവായതിന്റെ പ്രിവിലേജോ?; ഉമാ തോമസ്

വിനായകന് ജാമ്യം നൽകിയ പോലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി തൃക്കാക്കര എംഎൽഎ ഉമ തോമസ്. എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ചീത്ത വിളിച്ച് ഇത്രയും മോശമായി പെരുമാറിയ നടനെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടത് സഖാവായതിന്റെ പ്രിവിലേജാണോയെന്ന് ഉമാ തോമസ് ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. വായിക്കാം

'എറണാകുളം നോർത്ത് സ്റ്റേഷനിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന SHO ഉൾപ്പെടെയുള്ള പോലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകൻ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകൾ മാധ്യമങ്ങളിലൂടെ നമ്മൾ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്.

ഇത്രയും മോശമായി സ്റ്റേഷനിൽ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ പറഞ്ഞ് വിട്ടത് 'സഖാവായതിന്റെ പ്രിവിലേജാണോ',
അതോ ക്ലിഫ് ഹൗസിൽ നിന്ന് ലഭിച്ച നിർദേശത്തെ തുടർന്നാണോ എന്ന് അറിയാൻ താല്പര്യമുണ്ട്.അത് എന്ത് തന്നെയായാലും
അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+