'ദൈവത്തെ സാക്ഷിനിർത്തി പറയുകയാണ് ഞാൻ എന്റെ മണി ഉണ്ടായിരുന്നെങ്കിൽ..': മീന ഗണേഷ്
പ്രേക്ഷകരെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നടിയാണ് മീന ഗണേഷ്. ഒരു കാലത്ത് സിനിമയിൽ നിറഞ്ഞ് നിന്ന മീന ഗണേഷ് ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. എക്കാലത്തേക്കും ഓർത്തുവെയ്ക്കാൻ കഴിയുന്ന എത്രയോ കഥാപാത്രങ്ങൾ മീന ഗണേഷ് ചെയ്തിട്ടുണ്ട്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മീശമാധവൻ, കരുമാടിക്കുട്ടൻ എന്നിങ്ങനെ എത്രയോ സിനിമകളിൽ മീന വേഷമിട്ടു. കുറച്ച് വർഷങ്ങളായി അഭിനയത്തിൽ സജീവമല്ലെങ്കിലും പ്രേക്ഷകർ മീന ഗണേഷിനെക്കുറിച്ച് അന്വേഷിക്കാറുണ്ട്. ഇപ്പോൾ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മീന ഗണേഷ്.

ആരോഗ്യകരമായ പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ടാണ് സിനിമ ചെയ്യാത്തത് എന്ന് മീന പറയുന്നത്. അമ്മ സംഘടനയിൽ പെൻഷൻ തുക ലഭിക്കാറുണ്ടെന്നും മരുന്ന് കഴിക്കലൊക്കെ അങ്ങനെ കഴിഞ്ഞുപോകുന്നുവെന്നും താരം പറയുന്നു. മകൾ പാലക്കാടുണ്ടെന്നും മകൻ സീരിയലിന്റെ ഡയറക്ടർ ആണെന്നും അപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയാണെന്നും വീട്ടിൽ തനിക്ക് സഹായത്തിന് ഒരു സ്ത്രീ വരുമെന്നും മീന പറയുന്നു. മകൾ അങ്ങോട്ട് വിളിക്കാറുണ്ടെന്നും പക്ഷേ വീട് വിട്ട് പോകാൻ മനസ്സിനൊരു ബുദ്ധിമുട്ടെന്നും മീന പറയുന്നു.
തന്റെ ഭർത്താവ് മരിച്ചതിന് ശേൽം തന്റെ കഷ്ടകാലം ആരംഭിച്ചുവെന്നാണ് മീന പറയുന്നു. എവിടെ പോകുവാണെങ്കിലും തന്റെ ഒപ്പം ഉണ്ടാവുമായിരുന്നെന്നും അദ്ദേഹം പോയതോടെ തന്റെ ബലം പോയെന്നും മീന പറയുന്നു. ജീവിച്ച് മതിയായി. രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്. കാരണം ജീവിതം മടുത്തു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ വളർന്നതും വലുതായതും. 39 വർഷം ഞാനും ഭർത്താവും സന്തോഷമായി ജീവിച്ചു. രണ്ട് മക്കളുണ്ടായി. അവരെ അന്തസ്സായി വളർത്തി. മകളും മരുമകനും എന്നെ നോക്കും. പക്ഷേ ഈ വീട് വിട്ടുപോകാൻ ഒരു മനസ്സ് അനുവദിക്കുന്നില്ലെന്നും മീന പറയുന്നു.
നാടകം ചെയ്യുന്ന സമത്താണ് ഭർത്താവുമായി പ്രണയത്തിലായതെന്നും ആറ് വർഷം പ്രണയിച്ച ശേഷമാണ് വിവാഹം ചെയ്തതെന്നും നടി പറഞ്ഞു. തൻെറ അമ്മയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല. നാടകത്തിന് പോകുന്ന സമയമാണ്. നാട്ടിലെ പൂവാലന്മാരൊക്കെ കളിയാക്കും. ഞങ്ങൾ നാട്ടിലാണെന്ന് പറയും. നാട്ടിലാണെങ്കിൽ നീ വാടാ, എന്റെ കുടുംബം നോക്ക് എന്ന് പറയും. നല്ല തന്റെടമായിരുന്നു തനിക്കെന്നും. ഒരിക്കൽ കളിയാക്കുന്നവൻ പിന്നെമുകകത്ത് നോക്കില്ലെന്നും അങ്ങനെത്തെ തന്റോടമായിരന്നു. പ്രണയത്തിൽ എതിര്പ്പ് വന്നെങ്കിലും തങ്ങൾ തീരുമാനിച്ചുവെന്നും മീന പറയുന്നു. നടൻ കലാഭവൻ മണിയെക്കുറിച്ചും പറയുന്നു.
മണി പോയതാണ് വല്യ കഷ്ടമായത്. വലിയ സങ്കടമായി. മണി ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും സഹായിക്കുമായിരുന്നു. ദൈവത്തെ സാക്ഷിനിർത്തി പറയുകയാണ് ഞാൻ എന്റെ മണി ഉണ്ടായിരുന്നെങ്കിൽ എന്നെ സഹായിക്കുമായിരുന്നു. പോയില്ലേ, മീന ഗണേഷ് പറഞ്ഞു. അമ്മ എന്ന് മാത്രമെ തന്നെ മണി വിളിക്കാറുള്ളുവായിരുന്നുവെന്ന് മീന പറയുന്നു. ഒരു സീരിയൽ ചെയ്യാൻ പോകുന്നുണ്ട്, അതിൽ അമ്മ തന്നെ വേണമെന്ന് മണി പറഞ്ഞിരുന്നുവെന്നും മീന പറയുന്നു.
മണി മരിച്ചുപ്പോൾ ഇവിടെയിരുന്നു സങ്കടപ്പെട്ടു. തൊട്ടവീട്ടിലെ കുട്ടിയാണ് തന്നോട് മരിച്ച കാര്യം പറഞ്ഞതെന്നും മീന പറയുന്നു. അമ്മ സംഘടനയിൽ നിന്നുള്ള പെൻഷൻ ലഭിക്കുന്നുണ്ടെന്നും കൂടെ അഭിനയച്ചിരുന്ന മറ്റാരും സഹായിക്കാറില്ലെന്നും താൻ ആരോട് ആവശ്യപ്പെടാറില്ലെന്നും അറിഞ്ഞ് തന്നാൽ വേണ്ടെന്ന് പറയാറില്ലെന്നും മീന പറയുന്നു.












Click it and Unblock the Notifications