'ഏറ്റവും ബുദ്ധിമുട്ടിയ അവസ്ഥ, പലരെയും വിളിച്ചു, ആരും അന്ന് വന്നില്ല'; തുറന്നുപറഞ്ഞ് നിഖില വിമല്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നിഖില വിമല്‍. ഒരു നടി എന്നതിലുപരി തന്റെ നിലപാടുകള്‍ എന്നും വെട്ടിത്തുറന്ന് പറയുന്ന താരം കൂടിയാണ് നിഖില. പശുവിനെ അറുക്കുന്നതുമായി ബന്ധപ്പെട്ടും കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ചും നിഖില നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ നിഖിലയുടെ ഏറ്റവും പുതിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അച്ഛന്‍ മരിച്ചപ്പോള്‍ സംസ്‌കാരം ഉള്‍പ്പടെയുള്ള കര്‍മ്മങ്ങളെല്ലാം തനിയെ ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ചാണ് നിഖില തുറന്നുപറയുന്നത്. അച്ഛന്റെ കര്‍മ്മങ്ങള്‍ തനിയേ ചെയ്യേണ്ടി വന്നത് ഏറെ വേദനിപ്പിച്ചെന്നാണ് നിഖില അഭിമുഖത്തില്‍ പറയുന്നത്. നിഖിലയുടെ വാക്കുകളിലേക്ക്. ..

'അമ്മയ്ക്കും സഹോദരിക്കും കൊവിഡ് ബാധിച്ചിരുന്ന സമയത്താണ് അച്ഛന് അസുഖം കൂടിയത്. അച്ഛന്‍ മരിച്ചപ്പോള്‍ ഒറ്റക്കായ പോലെ തോന്നി. അച്ഛന്റെ ശരീരം എടുക്കുന്നത് മുതല്‍ സംസ്‌കാര ശേഷക്രിയയും ഉള്‍പ്പടെ എല്ലാം പാര്‍ട്ടിയിലെ ചിലരുടെ സഹായത്തോടെ തനിച്ച് ചെയ്യേണ്ടി വന്നത് ഏറെ വേദനിപ്പിച്ചു. കുടുംബം എന്നും കൂടെയുണ്ടാകുമെന്ന് അമ്മ പറഞ്ഞിരുന്നു. എന്നാല്‍ ആരും ഉപകരിച്ചില്ല. അതുകൊണ്ട് സ്വന്തം കാര്യങ്ങളിലെല്ലാം ആരോടും അഭിപ്രായം ചോദിക്കാതെ സ്വയം തീരുമാനമെടുത്താണ് ചെയ്യുന്നത്'- നിഖില പറഞ്ഞു .
'ഇന്ന് അമ്മ അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. കാരണം വയ്യാതെ കിടന്നാലും അച്ഛന്‍ അമ്മയ്ക്ക് കൂട്ടായിരുന്നല്ലോ. ചേച്ചി അഖിലെയായണ് അച്ഛന്റെ വിയോഗം ഏറ്റവും കൂടുതല്‍ ബാധിച്ചത്. കാരണം അച്ഛന്റെ കുട്ടിയായിരുന്നു ചേച്ചി. മരണം ഉള്‍ക്കൊള്ളാന്‍ ചേച്ചി കുറച്ചധികം സമയം ഉള്‍ക്കൊള്ളേണ്ടി വന്നു. എനിക്ക് അറിവാകുന്നതിന് മുന്നേ തന്നെ അച്ഛന്‍ രോഗബാധിതനായിരുന്നു. എന്നാല്‍ ചേച്ചിക്ക് അച്ഛനുമായുള്ള ഓര്‍മ്മകള്‍ കൂടുതലുണ്ടായിരുന്നു'.
'അച്ഛന്‍ മരിക്കുമ്പോള്‍ ഞാന്‍ മാത്രമേ കൂടയുണ്ടായിരുന്നുള്ളൂ. ഒരുപാട് ബുദ്ധിമുട്ടിയ അവസ്ഥയായിരുന്നു അത്. കൊവിഡായിതിനാല്‍ ആര്‍ക്കും വരാനോ സഹായിക്കാനോ ഒന്നും പറ്റിയില്ല. ഞാനും പാര്‍ട്ടിയിലെ ചില ചേട്ടന്മാരും കൂടിയാണ് അച്ഛന്റെ ബോഡി എടുത്തത്. മൃതദേഹം ദഹിപ്പിക്കുന്നത് ഞാനായിരുന്നു. ചേച്ചിയായിരുന്നു ഇതൊക്കെ ചെയ്യേണ്ടിയിരുന്നത്. അഞ്ചാമത്തെ ദിവസം അസ്ഥിയെടുക്കാന്‍ പോയതും താനായിരുന്നു. ഇതൊക്കെ ചെയ്യാന്‍ വരുമോ എന്ന് ചോദിച്ച് പലരെയും വിളിച്ചു. എന്നാല്‍ കൊവിഡ് ആയതിനാല്‍ ആരും വന്നില്ല'- നിഖില പറഞ്ഞു.












Click it and Unblock the Notifications