'അവരെ കയറിപ്പിടിക്കുന്ന അവസ്ഥ ഉണ്ടായി, എന്നാൽ ഇത് തുറന്നുപറയാൻ പറ്റില്ല'; സാധിക വേണുഗോപാൽ
കൊച്ചി; ജോലിയേയും സംസ്കാരത്തേയും കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്ന് നടി സാധിക വേണുഗോപാൽ. സിനിമയിൽ ഉയർന്ന് വരാൻ കഴിവ് മാത്രം പോരെന്നും ഭാഗ്യം കൂടി ആവശ്യമാണെന്നും താരം പറഞ്ഞു. മോഡലിംഗ് കരിയറിനെ കുറിച്ചും കാസ്റ്റിങ് കൗച്ചിനെ കുറിച്ചുമെല്ലാം അവർ സംസാരിച്ചു. കേരള കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'മോഡലിംഗിലാണ് ഞാൻ കരിയർ തുടങ്ങിയത്. മോഡലിംഗിൽ ക്ലൈന്റ് പറയുന്നതാണ് നമ്മൾ ചെയ്യേണ്ടത്. ബിക്കിനി ഷൂട്ട്സ് ഞാൻ ഇതുവരെ ചെയ്തിട്ടില്ല. എന്നെ സ്ക്രീനിൽ കാണുമ്പോൾ കംഫേർട്ട് ആണെന്ന് തോന്നുന്ന എന്ത് വസ്ത്രവും ഞാൻ ഇടും. ബിക്കിനി എനിക്ക് കംഫേർട്ട് അല്ല. കേരളത്തിൽ ആയത് കൊണ്ടാണ് പുറത്തായിരുന്നെങ്കിൽ ഒരു പക്ഷേ ഞാൻ പൂർണമായും വേറൊരു രീതിയിൽ പോയേനെ.
മോഡലിംഗും സംസ്കാരവും കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. മോഡലിംഗ് എന്നത് എന്റെ പ്രൊഫഷൻ ആണ്. മാറ് മറയ്ക്കാൻ സമരം ചെയ്തവരുടെ നാട്ടിൽ മാറ് തുറന്ന് കാണിക്കുന്നുവെന്ന് ചിലർ പറയുന്നത് കേൾക്കാം. അതൊക്ക ഓരോരുത്തരുടേയും താത്പര്യമല്ലേ. അന്ന് ആ സ്ത്രീകൾക്ക് അത് വേണമായിരിക്കാം. ഇന്ന് ചിലർക്ക് അത് വേണ്ടായിരിക്കാം. നമ്മൾ ഒരാളേയും ദ്രോഹിക്കാതിരിക്കുക. നമ്മൾക്ക് ഇഷ്ടമുള്ളത് ചെയ്യാം.

കാസറ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല. ഫോട്ടോഷൂട്ടുകൾ കണ്ടിട്ട് പലരും വിളിക്കും. അതെന്റെ കംഫേർട്ട് പ്ലേസ് ആണ്. കോസ്റ്റ്യൂം ഇട്ടാൽ അത് കൃത്യമായി പകർത്തും. എന്നാൽ സിനിമയിൽ ഒരു കോസ്റ്റ്യൂം ഇട്ടാൽ എവിടെ കൊണ്ട് കാമറ വെയ്ക്കും ഏത് ആങ്കിളിൽ വെക്കും എന്നതൊക്കെ ഞാൻ കോൺഷ്യസ് ആയിരിക്കും. ഞാൻ വിളിക്കുമ്പോഴേ പറയാറുണ്ട് എക്സ്പോസ് ചെയ്യാൻ തയ്യാറല്ല. അവസരം തേടിപ്പോകുന്ന ആളല്ല ഞാൻ.
ചിലർ അഡ്ജസ്റ്റ്മെന്റ് ചോദിക്കും. യെസ് എന്നോ നോ എന്നോ പറയണമെന്നതൊക്കെ വ്യക്തിപരമായ കാര്യമാണ്. എന്ന് വെച്ച് എല്ലാ സിനിമയിലും അഡ്ജസ്റ്റ്മെന്റ് ചോദിക്കും എന്നല്ല. സിനിമയ്ക്ക് ടാലന്റ് മാത്രം പോര ഭാഗ്യവും വേണം. പിന്നെ കണക്ഷൻസും. സൗഹൃദങ്ങൾ സിനിമയിൽ എനിക്ക് തീരെ ഇല്ല. ദിവസേന വിളിച്ച് സ്നേഹാന്വേഷണം നടത്തുന്ന ആളല്ല.
മോഡലിലിംഗിൽ ആൺകുട്ടികൾ ബുദ്ധിമുട്ട് നേരിടാറുണ്ട്. അവരെ കയറിപ്പിടിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. പലരും തുറന്നുപറഞ്ഞിട്ടുണ്ടല്ലോ. ചിലർക്ക് തുറന്ന് പറയാൻ പറ്റില്ല. നീയൊരു ആണല്ലേടാ എന്ന് ചോദ്യമായിരിക്കും അവർക്ക് കേൾക്കേണ്ടി വരിക. ക്ലബ് ഹൗസിൽ ചർച്ച നടന്ന സമയത്ത് പലരും പറഞ്ഞിട്ടുണ്ട്, സ്ത്രീകൾ പുരുഷൻമാരെ പീഡിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ട്. പക്ഷേ അവർക്ക് തുറന്നുപറയാൻ സാധിക്കില്ല', സാധിക പറഞ്ഞു.
സുരേശ് ഗോപി-മാധ്യമപ്രവർത്തക വിവാദത്തിലും സാധിക പ്രതികരിച്ചു.
സുരേഷേട്ടനും ഗോഗുകലും ബെസ്റ്റ് ആണ്. കോഴിക്കോട് മാളിൽ സിനിമ പ്രമോഷന് പോയപ്പോൾ വലിയ ക്രൗഡായിരുന്നു. അപ്പോൾ അദ്ദേഹം ഗോകുലിനോട് പറഞ്ഞത് നീ എന്റെ കാര്യം നോക്കണ്ട, ആ പെൺകുട്ടികളെ പുറത്തെത്തിക്ക് എന്നാണ്. അങ്ങനെ പറഞ്ഞൊരാൾ മോശമായി പെരുമാറുമെന്ന് കരുതുന്നില്ല', സാധിക പറഞ്ഞു.












Click it and Unblock the Notifications