ഡു ഓര് ഡൈ, സീരിയസാണ് കാര്യങ്ങള്‍, ഡോക്ടര്‍ അന്ന് ശരണ്യയോട് പറഞ്ഞു; വെളിപ്പെടുത്തി അമ്മ
നടി ശരണ്യ ശശി ഇന്നും മലയാളികള്‍ ഒരു വേദനയോടെയാണ് ഓര്‍ക്കാറുള്ളത്. സീരീയലിലും സിനിമയിലും തിളങ്ങി നിന്നിരുന്ന സമയത്താണ് ശരണ്യയെ തേടി ക്യാന്‍സറെത്തുന്നത്. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു അവര്‍. ആ പോരാട്ടം മലയാളികള്‍ എല്ലാം ഓര്‍ത്തിരിക്കുന്നതായിരുന്നു. ഒടുവില്‍ ആ രോഗം തന്നെ അവരുടെ ജീവനെടുക്കുകയായിരുന്നു.
പക്ഷേ ശരണ്യയുടെ പോരാട്ടം എല്ലാവരെയും പ്രചോദിപ്പിച്ചിരുന്നു. ഇപ്പോഴിതാ മകള്‍ക്ക് രോഗം വന്നതിനെ കുറിച്ചും, അത് തിരിച്ചറിഞ്ഞതിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ശരണ്യയുടെ അമ്മ. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു ശരണ്യയുടെ അമ്മ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ശരണ്യയുടെ എല്ലാ ഓര്‍മകളും തനിക്ക് പ്രിയപ്പെട്ടതാണെന്ന് ശരണ്യയുടെ അമ്മ ഗിരിജ പറയുന്നു. ശരണ്യ കാരണമാണ് തന്നെ തേടി മാധ്യമങ്ങള്‍ പോലും വരുന്നത്. തന്റെ ജീവിതത്തിലെ ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങള്‍ മാര്‍ച്ച് പതിനഞ്ചും ഓഗസ്റ്റ് ഒന്പതുമാണ്. മാര്‍ച്ച് പതിനഞ്ചിനാണ് മകള്‍ ജനിച്ചത്. ഓഗസ്റ്റ് ഒന്‍പതിനാണ് ശരണ്യ എല്ലാവരെയും വിട്ടുപോയത്.
ഈ രണ്ട് ദിനങ്ങളും എനിക്ക് ആഘോഷമാണ്. മക്കള്‍ ചോദിക്കാറുണ്ട് ചേച്ചി പോയ ദിവസമെന്തിനാണ് അമ്മ ആഘോഷിക്കുന്നതെന്ന്? ഇന്ന് ശരണ്യയുടെ സഹോദരങ്ങളെല്ലാം നല്ല നിലയിലാണ്. എന്നാല്‍ അത് കാണാനുള്ള ഭാഗ്യം അവള്‍ക്കില്ലാതെ പോയെന്നും ഗിരിജ പറഞ്ഞു.
എന്നെ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ പോലും പ്രേരിപ്പിച്ചത് ശരണ്യയാണ്. ഒരു ഫോട്ടോയില്‍ പോലും വരാത്ത വ്യക്തിയായിരുന്നു ഞാന്‍. എന്നാല്‍ ശരണ്യ എന്നെ ഒരുപാട് മാറ്റുകയായിരുന്നു. എന്നെ വാട്സ്ആപ്പ് ഉപയോഗിക്കാന്‍ പോലും പഠിപ്പിച്ചത് ശരണ്യയാണ്. അവളെല്ലാം മുന്‍കൂട്ടി കണ്ടിരുന്നു. ശരത് ചന്ദ്രന് വയനാടിന്റെ ആല്‍ബത്തിലെ ചിത്രങ്ങള്‍ കണ്ടിട്ടാണ് ശരണ്യയെ ആദ്യമായി ബാലചന്ദ്രന് സാര്‍ സീരിയലിലേക്ക് വിളിക്കുന്നത്.
ആദ്യം കേട്ടപ്പോള്‍ തട്ടിപ്പാണെന്ന് തോന്നി. എന്നാല്‍ ബാലചന്ദ്രമേനോന് തന്നെ നേരിട്ട് വിളിച്ചപ്പോഴാണ് സത്യമാണെന്ന് മനസ്സിലായത്. അന്ന് 1250 രൂപയാണ് പ്രതിഫലം. എന്നാല്‍ ഇതില്‍ ബാക്കിയൊന്നും ഉണ്ടാവില്ല. ഈ തുക ഡ്രെസ് വാങ്ങാനായി ചെലവഴിക്കേണ്ടിയിരുന്നുവെന്നും ശരണ്യയുടെ അമ്മ പറഞ്ഞു.
ഈ സീരീയലിന് ശേഷമാണ് നിരവധി അവസരങ്ങള്‍ തേടിയെത്തിയത്. പിന്നീട് ചാക്കോ രണ്ടാമനില്‍ അനിയത്തിയുടെ വേഷം ലഭിച്ചു. പിന്നീട് ഛോട്ടാ മുംബൈയിലെ വേഷവും ലഭിച്ചിരുന്നു. പിന്നീട് തെലുങ്കിലെ സീരിയലിലെ നായികയായിട്ടും അവസരം ലഭിച്ചിരുന്നു. അതിന്റെ പ്രമോ ഷൂട്ട് ചെന്നൈയില്‍ വെച്ചായിരുന്നു.
വിമാനത്തിലൊക്കെ ആദ്യമായി കയറുന്നത് അപ്പോഴാണ്. തെലുങ്കില്‍ പതിനായിരം രൂപയാണ് പ്രതിഫലം. മലയാളത്തിലെ പോലെ വസ്ത്രങ്ങളും ആഭരണങ്ങളും കൊണ്ടുവരേണ്ടതില്ല. എല്ലാം അവര്‍ തരും. തെലുങ്കില്‍ ഷൂട്ടിംഗ് ഉള്ളപ്പോള്‍ ഹൈദരാബാദില്‍ വെച്ചാണ് ആദ്യമായി ശരണ്യക്ക് തലവേദന വരുന്നത്. പെയിന്‍ കില്ലറൊക്കെ കഴിച്ചായിരുന്നു അവള് ഷൂട്ട് ചെയ്തിരുന്നത്.
തലയ്ക്കിട്ട് അടിക്കുന്നത് പോലെയാണ് വേദനയെന്ന് പറയാറുണ്ടായിരുന്നു. കുറച്ച് കഴിയുമ്പോള്‍ അത് പോകാറുണ്ടായിരുന്നു. പിന്നീട് നാട്ടിലെത്തിയാല്‍ ഡോക്ടറെ കാണുകയും ഗുളിക കഴിക്കുകയുമൊക്കെ ചെയ്തത്. എന്നാല്‍ സ്കാന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ അവള് ചെയ്തിരുന്നില്ല. ഒടുവില്‍ കള്ളം പറഞ്ഞാണ് അത് ചെയ്തത്. സീരിയലില്‍ കോസ്റ്റിയൂം എടുക്കാനെന്ന നിലയില്‍ വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു.
സ്കാന്‍ ചെയ്തപ്പോള്‍ ഷാഡോ പോലെയുണ്ടെന്ന് പറഞ്ഞത്. തുടര്‍ന്ന് എംആര്‍ഐ സ്കാന്‍ എടുത്തപ്പോഴാണ് എല്ലാം മനസ്സിലായത്. ശരണ്യയെ പുറത്തിരുത്തിയാണ് സംസാരിച്ചത്. കുറച്ച് സീരീയസാണ്. ശരണ്യക്കും കാര്യങ്ങള്‍ മനസ്സിലായിരുന്നു. സര്‍ജറിയുടെ തലേദിവസം ഡു ആര് ഡൈ എന്നാണ് ശരണ്യയോട് ഡോക്ടര്‍ പറഞ്ഞിരുന്നതെന്നും അമ്മ പറഞ്ഞു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications